5.4.10

ആവര്‍ത്തനം

എത്ര മാറ്റി എഴുതിയാലും
ആവര്‍ത്തിച്ച്
കൊണ്ടേയിരിക്കും
അതേവാക്കുകള്‍ , വരികള്‍

എത്ര മായ്ച് വരച്ചാലും
തെളിഞ്ഞ് വരും
അതേ മൂക്ക്, കണ്ണുകള്‍

എത്ര തള്ളി മാറ്റിയാലും
പിന്‍ തുടര്‍ന്ന്
കൊണ്ടേയിരിക്കും
ചില നിഴലടയാളങ്ങള്‍


എത്ര നെഞ്ച് കീറി
നോക്കിയാലും
അതേ ചോര, ചുവപ്പ്
ചതഞ്ഞ ഹൃദയം

മാറ്റിയാലും മായ്ചാലും
ആവര്‍ത്തിച്ചാ-
വര്‍ത്തിക്കുന്ന
ജീവിതം പോലെ
കവിതയും.
---------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

12 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ആവര്‍ത്തനം..

ചന്ദ്രകാന്തം പറഞ്ഞു...

തനിയാവര്‍ത്തനം!

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

എന്നിട്ടും വിരസതയില്ലെങ്കില്‍ സമരസപ്പെടാം, ല്ലേ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ആവര്‍ത്തനം തന്നെ ഒരു ആവര്‍ത്തനമായതിനാല്‍ എങ്ങിനെയാണ് ഈ ആവര്‍ത്തച്ചാവര്‍ത്തിക്കുക?

Shine Kurian പറഞ്ഞു...

ജീവിതം ആവര്‍ത്തിക്കുമ്പോള്‍, കവിത ആവര്‍ത്തിക്കാതെ ഇരിക്കുന്നതെങ്ങിനെ?

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

തൃപ്തി എന്നത് പലപ്പോഴും നൈമിഷികമായത് കൊണ്ടായിരിക്കും ഈ ആവര്‍ത്തനം.
:(

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അത് തന്നെ.. ഇത് അതേ നീ തന്നെ.. ! :)

anoopkothanalloor പറഞ്ഞു...

കവിതയ്ക്ക് ഇതിൽ പരം ഒരു നല്ല വിശേഷണം ആവശ്യമുണ്ടോ മാഷെ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

ആവര്‍ത്തിച്ചൊരു കല്ല്....ആവര്‍ത്തിച്ചൊരു ബ്ലും...
ശ്ശൊ എന്തൊരു ഹരം, ആവര്‍ത്തിക്കാന്‍!

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കൊള്ളാം...എന്തോ എവിടെയോ ക്ഷ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

എഴുതാതെയും , മായ്ക്കാതെയും , തള്ളിമാറ്റാതെയും ഇരുന്നു നോക്കു... തനിയെ മറഞ്ഞു പോകുന്ന കാണാം .. പുതിയ ചിത്രങ്ങള്‍ വരട്ടെ ..എല്ലാം ശരിയാവും

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

ആവർത്തനങ്ങൾ മിക്കപ്പോഴും വിരസത തരുന്നൂവെങ്കിലും, ചിലപ്പോഴവ ഒരിക്കലും മടുപ്പിക്കാത്ത ഒരനുഭവം വീണ്ടും വീണ്ടും പുതുതായി പകർന്നു തരുന്നു.