26.1.11

അരി തിളച്ച് തൂവുന്നതിന്റെ മണം


ഒരു സന്തോഷം..

അരി തിളച്ച് തൂവുന്നതിന്റെ മണം

http://bit.ly/fCqFa7 ഇവിടെ വായിക്കുക

18.1.11

കളവ്

---------------
ഉണക്കാനിട്ട വെയിലിനെ
ചുരുട്ടിയെടുത്ത്
പകല്‍ കുന്നിറങ്ങിയപ്പോഴാണ്
മറഞ്ഞിരുന്ന രാത്രി
മഞ്ഞില്‍ നിലാവിനെ
കുതിര്‍ത്താനിട്ടത്

വിരിയാന്‍ തുടങ്ങിയ
പൂമൊട്ടുകള്‍ക്കൂട്ടാന്‍
വെയിലില്‍ നിന്നും
നിലാവില്‍ നിന്നും
കട്ടെടുത്ത് ഇലച്ചാര്‍ത്തിലൊളിപ്പിച്ച്
ഒന്നുമറിയാത്ത പോലൊരു
മുത്തശ്ശി മരം
പുഴയിലേക്ക് വേരും നീട്ടിയിരുന്ന്
മണല്‍ക്കുഞ്ഞുങ്ങള്‍ക്ക്
ഒഴുകിപ്പോയ കാലത്തിന്റെ
കഥകള്‍ ചൊല്ല്ലി
വായില്‍ നിറഞ്ഞ
മുറുക്കാന്‍ തുപ്പല്‍
പടിഞ്ഞാറോട്ട് നീട്ടിത്തുപ്പി.
----------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്