പാറേം തോടും കടന്നാണ്
ഉറക്കത്തിലെന്നും
സ്വപ്നത്തിലേക്കിറങ്ങുന്നത്.
കായ്ച് നില്ക്കുന്ന മദിരാശി മരവും
കടന്ന് സ്കൂളിലെത്തുമ്പോഴേക്കും
സെക്കന്റ് ബെല്ലടിച്ചിരിക്കും.
പിന്ബെഞ്ചില്
സുരേന്ദ്രനും ജോസും
നേരത്തേയുണ്ടാകും,
ഹോം വര്‍ക്ക് ചെയ്യാതെ.
മാരാര്‍ മാഷെത്തുമ്പോഴേക്കും
എന്റെ പുസ്തകം പകര്‍ത്താന്‍.
സ്വപ്നത്തില്‍ ജോസിനെ കാണുമ്പോള്‍
പത്രത്തിന്റെ അകത്താളില്‍
കണ്ട ഫോട്ടോയിലെ
രണ്ടാം പ്രതിയിലേക്കുള്ള ദൂരം
അളക്കാനാവാതെ ആശ്ചര്യപ്പെടും!
ഇന്റര്‍ ബെല്ലിന്
പെണ്‍കുട്ടികളുടെ മൂത്രപ്പുരയും
കടന്ന് പോകുമ്പോള്‍
ഒന്നാം ബെഞ്ചില്‍ ഒന്നാമതിരിക്കുന്നവള്‍
ഇടം കണ്ണിടുന്നോയെന്ന്
വെറുതെയാശിച്ച് തിരിഞ്ഞ് നോക്കും.
മാരാര്‍ മാഷിപ്പോഴും വേലിക്കല് നിന്ന്
“അമ്മിണീ.., ഒരു കപ്പ് കഞ്ഞി വെള്ളം...”
എന്ന നീട്ടിവിളിയിലൂടെയാണ്
കടന്നു വരുന്നത്.
ഉറക്കത്തില്‍ തന്നെ തുട വേദനിക്കും,
ട്രൌസര്‍ കൂട്ടിപ്പിടിച്ച്
തിരുമ്മിയ കരിവാളിപ്പില്‍.
തിരിച്ചെന്നത്തേയും പോലെ
അമ്പലപ്പറമ്പിലെ ഊട് വഴിയില്‍ കയറി
മൂത്രമൊഴിച്ച് കിടക്ക നനച്ചാണിന്നും
ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നത്.
--------------------------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
21 അഭിപ്രായങ്ങൾ:
എന്റെ സ്വപ്നത്തില്‍...
very nice....................
sarikkum oru swapnam pole manoharam!
സ്വപ്നത്തില്‍ ജോസിനെ കാണുമ്പോള്‍
പത്രത്തിന്റെ അകത്താളില്‍
കണ്ട ഫോട്ടോയിലെ
രണ്ടാം പ്രതിയിലേക്കുള്ള ദൂരം
അളക്കാനാവാതെ ആശ്ചര്യപ്പെടും!
ഈ വരികളിലൂടെയാണ് കവിത ഒന്നു പുറത്തേക്കു സംവദിച്ചത് ഉപരിപ്ളവമെങ്കിലും ഏേറെ ഹൃദ്യമായി..... സുഖദമായ ഒരു അനുഭൂതി നിറക്കുന്നുണ്ട് ഈ കവിത എന്നു പറയാതെ വയ്യ
It is a great work...
ഉറക്കത്തിലെന്നും
സ്വപ്നത്തിലേക്കിറങ്ങുന്നത്.
കായ്ച് നില്ക്കുന്ന മദിരാശി മരവും
നല്ല ശില്പ്പങ്ങള് ,അനുഭവ വെളിവുകള്‍ മനോഹരം
സ്വപ്നമാണോ ഉണര്ച്ചയാണോ നല്ലത് ? ആര്‍ക്കറിയാം...പക്ഷെ, കവിത ഗംഭീരം.
valare ishtaayi..
ചെറുപ്പത്തിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം : ചില മാറ്റങ്ങളോടെ :)
വെട്ടിക്കാടാ നല്ല രസികന്‍ കവിത...ഇഷ്ടമായി......അഭിനന്ദനങള്‍..
ഇഷ്ട്ടായി .... ആ പഴയ കാലങ്ങളിലേക്ക് ഒരു എത്തി നോട്ടം ...
നല്ല വരികള്‍...ആശംസകള്‍...
ട്രൌസര്‍ നനച്ചു മൂത്രത്തില്‍ കുളിച്ചു കിടപ്പുണ്ട് ഒരു ചെക്കന്..
ശ്രീധരേട്ടന്റെ ഇടവഴിയും
പാറേം തോടും ...
പെണ്‍കുട്ടികളുടെ മൂത്രപ്പുരയും..
പിന്ബെഞ്ചില്
സുരേന്ദ്രനും ജോസും...
ഹാ...
അപ്പോ ഇപ്പോഴും കിടക്കപ്പായേൽ മുള്ളാറുണ്ടല്ലേ...
ന്റെ വെട്ടിക്കാട്ടേ, ഇങ്ങനെയെന്നെ പിന്നിലേക്ക് വലിക്കല്ലേ... സഹിക്കുന്നില്ല മാഷേ...
കല്യാണിക്കുട്ടി,
രമണിക,
സന്തോഷ് പല്ലശ്ശന,
ശിവ,
പാവപ്പെട്ടവന്,
തലശ്ശേരി,
ദ മാന്‍ റ്റു വാക്ക് വിത്ത്.. :)
വാഴക്കോടന്‍,
സൂത്രന്,
ചാണക്യന്,
പകല്‍കിനാവന്‍,
നരിക്കുന്നന്‍..
ഈ സ്നേഹങ്ങള്‍ക്ക് നിറഞ്ഞ മനസ്സോടെ നന്ദി.
രാമേട്ടാ കവിത നന്നായി ഒരു റിയാലിറ്റി ടച്ച്
മാരാര്‍ മാഷിപ്പോഴും വേലിക്കല് നിന്ന്
“അമ്മിണീ.., ഒരു കപ്പ് കഞ്ഞി വെള്ളം...”
എന്ന നീട്ടിവിളിയിലൂടെയാണ്
കടന്നു വരുന്നത്.
ഉറക്കത്തില്‍ തന്നെ തുട വേദനിക്കും,
ട്രൌസര്‍ കൂട്ടിപ്പിടിച്ച്
തിരുമ്മിയ കരിവാളിപ്പില്‍.
ഓര്‍മ്മകളുണര്‍ത്തുന്ന മനോഹരമായ കവിത
ആശംസകള്‍...*
:)
സ്വപ്നത്തില്‍ ജോസിനെ കാണുമ്പോള്‍
പത്രത്തിന്റെ അകത്താളില്‍
കണ്ട ഫോട്ടോയിലെ
രണ്ടാം പ്രതിയിലേക്കുള്ള ദൂരം
അളക്കാനാവാതെ ആശ്ചര്യപ്പെടും
സ്വപ്നം മുഴുവന്‍ കവിത തന്നെ ....
ഇഷ്ടപ്പെട്ടു..
നേരില്‍ കണ്ടതുപോലെ പലതും..
പാറയും തോടും അടുത്ത് വരുന്ന ആ കാഴ്ച്ച,അല്ലെങ്കില്‍ ഇനി ചിലപ്പോള്‍ പാറപൊട്ടിച്ചുണ്ടായ തോടാകുമോ?എന്തുമാകട്ടെ!പിന്നെ മദിരാശി മരം മനസിലായില്ല!
സ്വപനം നല്കുന്ന ആ പഴയ സമ്മാനം ഇന്നും!മോശം.
കവിത കുട്ടികാലത്തിലെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയി.....നന്നായിരിക്കുന്നു
അരുണ്‍,
ശ്രീ ഇടമണ്‍,
മാധവിക്കുട്ടി,
സ്മിതടീച്ചര്‍,
സഗീര്‍,
നന്ദി.
പത്രത്തിന്റെ അകത്താളില്‍
കണ്ട ഫോട്ടോയിലെ
രണ്ടാം പ്രതിയിലേക്കുള്ള ദൂരം
അളക്കാനാവാതെ ആശ്ചര്യപ്പെടും!
നല്ല വരികള്‍ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ