30.6.09

അടയാളങ്ങള്‍

മായ്ചിട്ടും മായ്ചിട്ടും
മായാതെ ചില അടയാളങ്ങള്‍.
മറന്നിട്ടും മറക്കാതെ
ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.

ചാക്കില്‍ കെട്ടി
നാട് കടത്തിയാലും
പുറകെ തേടി വരും.

ചിലപ്പോളങ്ങനെ
കിടന്ന് നീറും
ഇത്തിളില്‍ വീണ വെള്ളം പോലെ.

മുറിച്ചിട്ടും തളിര്‍ക്കുന്ന
ചില്ലയിലെ
ഇളം പച്ചയില്‍ കൊതിപ്പിക്കും.

കാലത്തിന്റെ സ്ലേറ്റില്‍
മായാതെ കിടക്കുന്ന,
ഏത് കാതലിലും കാണുന്ന
ചില ചിതലടയാളങ്ങള്‍.
---------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

23 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

അടയാളങ്ങള്‍.

ramaniga പറഞ്ഞു...

ormakal marikkumo?
olangal nilakkumo?

ചാണക്യന്‍ പറഞ്ഞു...

അടയാളങ്ങള്‍ നന്നായി....

വശംവദൻ പറഞ്ഞു...

"ഇത്തിളില്‍ വീണ വെള്ളം പോലെ."
ഈ വരി മാത്രം ഒന്നും മനസിലായില്ല.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

പ്രണയം ദംശനമേറ്റയിടത്തെ തിണര്‍ത്ത പാടായിരികാം ആ അടയാളം...അതങ്ങിനെ കിടക്കട്ടെ...??

മറന്നിട്ടും മറക്കാതെ
ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കട്ടെ....

കാപ്പിലാന്‍ പറഞ്ഞു...

ഇത്തിളില്‍ വീണ വെള്ളം മനസിലായില്ലേ :) . അതിങ്ങനെ തെറിച്ച് തെറിച്ച് നില്‍ക്കും .
രാമ്വോ- കവിത ഗംഭീരം .

മാറുന്ന മലയാളി പറഞ്ഞു...

ഇഷ്ടമായി ഈ വരികള്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

മനുഷ്യന്റെ മറവിയില്‍ എന്നും ഓര്‍മ്മപ്പെടുത്തലായി കുറേ അടയാളങ്ങള്‍ ബാക്കിയാകാറുണ്ട്!കവിത നന്നായിരിക്കുന്നു.

ശ്രദ്ധേയന്‍ പറഞ്ഞു...

"ചിലപ്പോളങ്ങനെ
കിടന്ന് നീറും
ഇത്തിളില്‍ വീണ വെള്ളം പോലെ"

എനിക്ക് തോന്നുന്നു, കാപ്പു പറഞ്ഞ ഇത്തിളല്ല ഇതെന്ന്. ചുണ്ണാമ്പ്‌ ഉണ്ടാക്കുന്ന ഇത്തിളാവും വെട്ടിക്കാട് ഉദ്ദേശിച്ചത്. അതല്ലേ വെള്ളം വീഴുമ്പോള്‍ നീറുക.

നല്ലൊരു കവിത.

siva // ശിവ പറഞ്ഞു...

അതെ...ഒരിക്കലും മായാതെ ചില അടയാളങ്ങള്‍...

junaith പറഞ്ഞു...

കാലത്തിന്റെ സ്ലേറ്റില്‍
മായാതെ കിടക്കുന്ന,
ഏത് കാതലിലും കാണുന്ന
ചില ചിതലടയാളങ്ങള്‍.

അനില്‍@ബ്ലോഗ് പറഞ്ഞു...

നല്ല കവിത വെട്ടിക്കാടാ.
ലളിതവും അര്‍ത്ഥം പേറുന്നതുമായ വരികള്‍.

കണ്ണനുണ്ണി പറഞ്ഞു...

കാലത്തിന്റെ സ്ലേറ്റില്‍
മായാതെ കിടക്കുന്ന,
ഏത് കാതലിലും കാണുന്ന
ചില ചിതലടയാളങ്ങള്‍.

....ലളിതമായ കവിത..വരികള്‍ക്കിടയില്‍ നല്ല അര്‍ത്ഥവും.. നന്നായി മാഷെ...

വയനാടന്‍ പറഞ്ഞു...

"ചാക്കില്‍ കെട്ടി
നാട് കടത്തിയാലും
പുറകെ തേടി വരും."

ചിന്തകൾ കാടു കയറുന്നു സോദരാ, നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

രമണിഗ,
ചാണക്യന്‍,
വശംവദന്‍, കാപ്പിലാന്‍ ചേട്ടന്‍, ഇത് ചുണ്ണാമ്പുണ്ടാക്കുന്ന ഇത്തിള്‍ തന്നെ, ശ്രദ്ധേയന്‍ പറഞ്ഞത്.
സന്തോഷ് പല്ലശ്ശന,
മാറുന്ന മലയാളി,
സഗീര്‍,
ശ്രദ്ധേയന്‍,
ശിവ,
ജുനൈത്ത്,
അനില്‍@,
കണ്ണനുണ്ണി,
വയനാടന്‍,

നല്ല അഭിപ്രായങ്ങള്‍ക്ക് സ്നേഹത്തോടെ നന്ദി പറയുന്നു.

...പകല്‍കിനാവന്‍...daYdreaMer... പറഞ്ഞു...

ഉള്ളിലുണ്ട് ചില അടയാളങ്ങള്‍
എപ്പോഴുമിങ്ങനെ ഒളിഞ്ഞും തെളിഞ്ഞും ...

ഹരീഷ് തൊടുപുഴ പറഞ്ഞു...

ചെറുപ്പത്തില്‍, പൂച്ചക്കുഞ്ഞുങ്ങളെ ഒഴിവാക്കാനായി ചാക്കില്‍ കെട്ടി പുഴയിലൊഴുക്കി വിടാറില്ലേ.
തിരിച്ച് വീട്ടിലെത്തിക്കഴിഞ്ഞാലും അവയെപ്പറ്റിയുള്ള ഓര്‍മകളിങ്ങനെ അരിച്ചരിച്ച് വരും..
കവിതയുടെ രണ്ടാമത്തെ പാര വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ പെട്ടന്നുവന്നതിങ്ങനെയാണ്!!!

പിന്നെ ഈ ഇത്തിള്‍ എന്നു പറഞ്ഞാല്‍ കക്കയാണോ??

Typist | എഴുത്തുകാരി പറഞ്ഞു...

ellaamellam manjnjupoyikkondirikkukayalle, appol maayathe kidakkaanum enthenkilumokke vende?

നരിക്കുന്നൻ പറഞ്ഞു...

ചിലപ്പോൾ ഞാൻ തിരയുന്നത് ഈ അടയാളങ്ങളെയാണ്. എന്റെ ഭൂതകാലത്ത് മണ്ണിട്ട് പോയ ഓർമ്മകൾ ചികഞ്ഞെടുക്കാൻ എനിക്ക് നഷ്ടപ്പെട്ട് പോയ അടയാളങ്ങൾ.

Thallasseri പറഞ്ഞു...

ലളിതം, സുന്ദരം.

Bindhu Unny പറഞ്ഞു...

ശരിയാണല്ലോ :-)

സമാന്തരന്‍ പറഞ്ഞു...

ഏത് കാതലിലും കാണുന്ന
ചിതലടയാളങ്ങള്‍....

നനഞ്ഞ സ്ലേറ്റില്‍ എഴുതി, മാഞ്ഞ്,പിന്നെ തെളിയുന്ന പോലെ ഓര്‍മ്മകളുടെ അരികു പറ്റിയുള്ള ഈ അടയാളപ്പെടുത്തല്‍....

കെ.മാധവിക്കുട്ടി. പറഞ്ഞു...

"മായ്ചിട്ടും മായ്ചിട്ടും
മായാതെ ചില അടയാളങ്ങള്‍.
മറന്നിട്ടും മറക്കാതെ
ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും"

നന്ന്.