സ്വീകരണ മുറിയില്‍
ചമഞ്ഞിരിപ്പുണ്ട്,
മലയിറങ്ങിപ്പോയ കാട്.
അണിഞ്ഞൊരുങ്ങി
കുപ്പിയിലിരിപ്പാണ്
നനഞ്ഞിറങ്ങിയ പുഴ.
മാനം മുട്ടെ നില്ക്കുന്ന
കണ്ണാടിച്ചുമരില്‍ തൊട്ട്
പെയ്യാനാവതെ
കാലം തെറ്റിയലയുന്നുണ്ട്,
കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.
വണ്ടിയില്‍ കയറി
വയല്‍ നിരന്ന കുന്നുകള്‍
ഉറക്കത്തില്‍
സ്വപ്നം കാണുന്നുണ്ട്,
വേരറുത്ത് പോയ
അവസാനത്തെ കുറ്റിച്ചെടി,
ഇറങ്ങി നടന്ന
ഒടുക്കത്തെ തുള്ളി നീരുറവ
തിരിച്ചു വരുന്നത്,
കുന്നും കാടും
പുഴയും മഴയുമാവുന്നത്.
-------------------------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
ചമഞ്ഞിരിപ്പുണ്ട്,
മലയിറങ്ങിപ്പോയ കാട്.
അണിഞ്ഞൊരുങ്ങി
കുപ്പിയിലിരിപ്പാണ്
നനഞ്ഞിറങ്ങിയ പുഴ.
മാനം മുട്ടെ നില്ക്കുന്ന
കണ്ണാടിച്ചുമരില്‍ തൊട്ട്
പെയ്യാനാവതെ
കാലം തെറ്റിയലയുന്നുണ്ട്,
കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.
വണ്ടിയില്‍ കയറി
വയല്‍ നിരന്ന കുന്നുകള്‍
ഉറക്കത്തില്‍
സ്വപ്നം കാണുന്നുണ്ട്,
വേരറുത്ത് പോയ
അവസാനത്തെ കുറ്റിച്ചെടി,
ഇറങ്ങി നടന്ന
ഒടുക്കത്തെ തുള്ളി നീരുറവ
തിരിച്ചു വരുന്നത്,
കുന്നും കാടും
പുഴയും മഴയുമാവുന്നത്.
-------------------------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
36 അഭിപ്രായങ്ങൾ:
പുഴയും മഴയുമാവുന്നത്....
ഇറങ്ങി നടന്ന
ഒടുക്കത്തെ തുള്ളി നീരുറവ
തിരിച്ചു വരുന്നത്,
കുന്നും കാടും
പുഴയും മഴയുമാവുന്നത്.
സ്വപ്നമായതിനാല്‍ കുന്നിനേയും കാടിനേയും വെറുതെ വിടുന്നു!ബിംബങ്ങള്‍ അധികമായതിനാല്‍ അവസാനവരികള്‍ മനസിലായില്ല!
“അണിഞ്ഞൊരുങ്ങി
കുപ്പിയിലിരിപ്പാണ്
നനഞ്ഞിറങ്ങിയ പുഴ...”-:)
വണ്ടിയില്‍ കയറി പുറകോട്ടുപോകുന്ന പാടങ്ങളെയും മരങ്ങളേയും സ്വപ്നം കാണുക!! മധുരമായ ഭാവന..
മാനം മുട്ടെ നില്ക്കുന്ന
കണ്ണാടിച്ചുമരില്‍ തൊട്ട്
പെയ്യാനാവതെ
കാലം തെറ്റിയലയുന്നുണ്ട്,
കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.
നന്നായിരിക്കുന്നു.....
"പണ്ട് ഇവിടെയൊക്കെ കാടായിരുന്നു."
ഇപ്പോഴേ പല നാട്ടിലും ഇങ്ങനെ പറയാറുണ്ട്. അതിനി മാറി "പണ്ട് നമ്മുടെ കേരളത്തിലും കാടുകൾ ഉണ്ടായിരുന്നു" എന്ന് പറയുന്ന കാലം വന്നേയ്ക്കാം !
നല്ല വരികൾ !
സ്വീകരണ മുറിയില്‍
മലയിറങ്ങിപ്പോയ കാട്
നനഞ്ഞിറങ്ങിയ പുഴ
വയല്‍ നിരന്ന കുന്നുകള്‍
അവസാനത്തെ കുറ്റിച്ചെടി
ഒടുക്കത്തെ തുള്ളി നീരുറവ
എല്ലാം ചമഞ്ഞിരിപ്പുണ്ട് അവിടെ മാത്രം
നല്ല രചന.... ചിന്തിപ്പിച്ചു.. നഷ്ടപ്പെടുന്നവയെ കുറിച്ചു ഓർമ്മിപ്പിച്ചു.
ഒരു പാട് 'നല്ലതുകള്‍' നഷ്ടം വന്നു എന്ന് ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ് !
മറയുന്ന പകൃതി,
ഒരു നൊമ്പരം
‘അണിഞ്ഞൊരുങ്ങി
കുപ്പിയിലിരിപ്പാണ്
നനഞ്ഞിറങ്ങിയ പുഴ.‘
എന്തു പറയാൻ... ഹാ....
മനസ്സിലേക്ക് ഒലിച്ചിറങ്ങിയ ഒരു നിശ്വാസം മാത്രം. ഈ സ്വപ്നത്തിൽ ഞാനും പങ്കാളിയാകാം.
സ്വപ്നം കണ്ട് കാത്തിരിക്കുന്നു ഞാനും.
നല്ല ഭാവന :-)
ചിന്തകള്‍ മാത്രം നിറഞ്ഞ വരികള്‍....
വളരെ നന്നായിരിക്കുന്നു.
സഗീര്‍,
ചാണു,
ശങ്കരന്,
പ്രയാണ്‍,
വശംവദന്‍,
വരവൂരാന്‍,
രമണിഗ,
വഴിപോക്കന്,
നരിക്കുന്നന്‍,
ബിന്ധു ഉണ്ണി,
ശിവ,
കുമാരന്,
വായിച്ച് അഭിപ്രായം പറഞ്ഞതിന് സ്നേഹത്തോടെ നന്ദി പറയുന്നു.
കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.
ചിന്തിപ്പിക്കുന്ന വരികൾ. വളരെ നന്നായിരിക്കുന്നു.
ishtaayi
എടാ നമിച്ചിരിക്കുന്നു നിന്നെ ഞാന്‍ ഒരു വലിയ കവിത വായിച്ചതിന്റെ നിശബ്ദത.reat great yaar പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല
कविता अच्छा है राम चंदर,,...
(നല്ല കവിത രാമാ..)
ശ്രീ രമചന്ദ്രന്,
തങ്കള്‍ കവിയാണ്. ആ ധാരണ ആദ്യമുണ്ടാകേണ്ടത് താങ്കള്‍ക്ക് തന്നെയാണ്. വെറുമെഴുത്തുകളല്ല അവ.
തികഞ്ഞ കവിതകള്‍. ആരും മഹത്തായ കവിതകള്‍ എഴുതുന്നില്ല. അവ പിന്നീട് ആയിത്തീരുകയാണ്. പിന്നെ സന്ദര്‍ശനത്തിന് നന്ദി. എന്റെ ബ്ലോഗ് തങ്കളുടെ ചങ്ങാതികളുമായി പങ്കുവെച്ചാല്‍ സന്തോഷം.
പുഴ കടന്ന് മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ഒരനുഭൂതി താങ്കളുടെ കവിതകള്‍ തരുന്നുണ്ട്.
സന്തോഷം.
ഞാന്‍ ഇപ്പോള്‍ റിയാദിലെ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സാമൂഹ്യശാസ്ത്ര തലവന്‍ എന്ന ഭാരം വലിക്കുന്നു. ദേഹവിരുന്ന് എന്ന കഥാസമാഹാരം ഒലീവ് പുറത്തിറക്കിയിട്ടുണ്ട്.
സ്വന്തമല്ലാത്ത പേരില്‍ ഒന്നും പ്രസിദ്ദീകരിച്ചിട്ടില്ല, ബ്ലോഗില്‍ പോലും.
നന്ദി.
എം.ഫൈസല്‍
E-ID: amalakhil99@yahoo.com
വരൂ രാമചന്ദ്രാ..
എന്റെ നാട്ടിലേക്ക്..
ഇതെല്ലാം കാണിച്ചുതരാം..
ആശംസകളോടെ...
രാമചന്ദ്ര -ഈയിടെ സ്വപനം നല്ലതായി കാണുന്നുണ്ട് അല്ലേ - ഇതും സുന്ദരം .
എല്ലാത്തിന്റേയും മിനിയേച്ചറുകൾ നമുക്ക് കണ്ണാടിക്കൂട്ടിൽ സൂക്ഷിക്കാം. അല്ലെങ്കിൽ പിന്നീട് സ്വപ്നം കാണാൻ പോലും ഒന്നും ബാക്കിയുണ്ടാവില്ല
നല്ല വരികൾ
നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയുന്നുണ്ട്. സ്വപ്നത്തില്‍ പോലും ഇതൊന്നുമില്ലാത്ത കാലം വരുന്നു. നല്ല കവിത. അഭിനന്ദനങ്ങള്‍.
സ്നേഹതീരം
the man to walk with
മഹി,
രഘുനാഥന്,
ഫൈസല്‍,
ഹരീഷ്,
കാപ്പിലാന് ചേട്ടന്,
ലക്ഷ്മി,
തലശ്ശേരി,
പ്രോത്സാഹനങ്ങള്‍ക്ക് നന്ദി..
മാനം മുട്ടെ നില്ക്കുന്ന
കണ്ണാടിച്ചുമരില്‍ തൊട്ട്
പെയ്യാനാവതെ
കാലം തെറ്റിയലയുന്നുണ്ട്,
കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.
കവിത അപ്പാടെ ക്വോട്ട് ചെയ്യാനുണ്ട്.പക്ഷേ കാലം തെറ്റി അലയുന്ന മഴ മേഘത്തോട് വല്ലാത്തൊരിഷ്ടം.
കാടിന്റെ, മലയുടെ പുഴയുടെ എല്ലാം 'സാമ്പിളു'കൾ നമുക്കു കരുതി വയ്ക്കാം, പുറകേ വരുന്നവർക്കായ്.
അപാര വരികൾ!!
മനുഷ്യന്റെ പ്രകൃതിയിലെ അശാസ്ത്രീയമായ കൈകടത്തല്‍ അവസാനിപ്പിക്കുന്ന ഒരു കാലം വരുമോ ?
മഴ പെയ്ത പുഴ മലയിറങ്ങിയ കാടു എല്ലാം സ്വപ്നങ്ങളില്‍ എഴുത്തില്‍ കരുതി എഴുതുന്നത് മനോഹരം മാഷേ
കവിത നന്നായിട്ടുണ്ട്.അന്യാധീനമാകുന്ന മഴയും പുഴയും......പിന്നെ...?
ലേഖാ വിജയ്,
വയനാടന്‍,
ഫൈസല്‍,
പാവപ്പെട്ടവന്,
മുരാരിശംഭു,
അഭിപ്രായങ്ങള്‍ക്ക് നന്ദി.
പിന്നെ ഞാനും
അണിഞ്ഞൊരുങ്ങി
കുപ്പിയിലിരിപ്പാണ്
നനഞ്ഞിറങ്ങിയ പുഴ.
സൂപ്പര്‍ അണ്ണാ
നഷ്ടപ്പെടുന്ന നഷ്ടപ്പെടുത്തുന്ന അനുഭവങ്ങള്‍
ഇനി തിരിച്ചു കിട്ടിയേക്കില്ല
നല്ല വിത
/"ട്രാഫിക് സിഗ്നലില്‍/
//ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ//
///പാട്ട് പാടിക്കളിച്ച്///
///ചുവപ്പിലൂടെ കൊടിയും പിടിച്ച്///
/കളക്ടറേറ്റ് പടിക്കല്‍/
//അടി കൊണ്ട് തല പൊട്ടി".//
...
///"അണിഞ്ഞൊരുങ്ങി കുപ്പിയിലിരിപ്പാണ്///
/നനഞ്ഞിറങ്ങിയ പുഴ"/
വെട്ടിക്കാടന് കവിതകളുടെ താളബദ്ധത...
കവിതയില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത് വായനാ സുഖമല്ല.. അസ്വസ്ഥതകളാണ്.. അത് വേണ്ടുവോളം കിട്ടി. നന്ദി..
കു ക കെ ഒ കു കെ,
കുറുപ്പ്,
അനീഷ്,
ആചാര്യന്,
ബിജിന് കൃഷ്ണ.
നന്ദി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ