8.6.11

ഇപ്പുറത്തപ്പുറത്ത്

-------------------
നിന്ന് കത്തുന്നത്
വെയിലാണ്

തൊട്ടപ്പുറത്ത്
ആർത്തലച്ച് കരയുന്നുണ്ട്
മഴ
ഒരു കടൽ
കടക്കാനാകാതെ.
-----------------------

16 അഭിപ്രായങ്ങൾ:

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

:)
:(

Unknown പറഞ്ഞു...

കുടയില്‍ ഒടുങ്ങുന്ന മഴ യുടെ അലര്‍ച്ച .കവി,കവിത അല്ല എന്നും പറയും എങ്കിലും വരികളില്‍ കവിത ഉണ്ട്

Salini Vineeth പറഞ്ഞു...

വളരെ കുറച്ചേ ഉള്ളെങ്കിലും വളരെ ആഴമുള്ള വരികള്‍.. അല്ലെങ്കിലും സൈനൈഡ്‌ എന്തിനാ അരകിലോ.. :) വളരെ നന്നായിരിക്കുന്നു മാഷേ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

സയനൈഡ്??

അത്രക്കും കൊടും വിഷത്തോളം പോന്നതാണോ ഇത്??
:(

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

മിന്നലിന്‍ മുഴക്കം

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

ഒരുകുടയുമായ് വരൂ... കടൽ കടത്തിവിടാം..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

മഴയും, കുടയും, കുളിരും,
മാമ്പഴ ചുന മണക്കുന്ന നാട്ടിടവഴികളും കളഞ്ഞ്
ഞാന്‍ കടല്‍ കടന്നെത്തിയിട്ടു ദിവസങ്ങളേ ആയുള്ളൂ രാമാ ...

ഹരീഷ് തൊടുപുഴ പറഞ്ഞു...

കൊതിയാവുന്നുണ്ട് അല്ലേ..??!!

ajeeshmathew karukayil പറഞ്ഞു...

നോവുള്ള ഓര്‍മ്മകള്‍ അലസമായ് അണയുമ്പോള്‍ ഞാനും കൊതിക്കുമാ കോരിച്ചൊരിയുന്ന മഴ തന്‍ തണുപ്പില്‍ മുടിപുതക്കുവാന്‍ .......



പൊള്ളും വഴിത്താര ജീവിതം തന്നെന്ന് ചിന്ത വന്നീടുമ്പോള്‍ ഗൃഹാതുരം ഓര്‍മകള്‍ മടിശീല നിറക്കുവാന്‍ കഴിയതതെന്നോര ചിന്ത വന്നീടുമ്പോള്‍ ,



പുഴയെ മറക്കാം മഴയെ മറക്കാം പിന്നിട്ട സംസ്കൃതി ഒക്കെ മറക്കാം .

Publish Post Save NowSave as Draft

Manoraj പറഞ്ഞു...

അപ്പുറത്തപ്പുറത്ത് മഴ പെയ്യുന്നു.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

luv! great

എം പി.ഹാഷിം പറഞ്ഞു...

നോവുന്ന സത്യം !
അകലെയകലെ പെയ്യുന്നുണ്ട് മഴ!
വെയില്‍ വിഴുങ്ങിയെത്താന്‍ കൊതിയോടെ,
കടല്‍ കടന്നെത്താനാവാതെ !

വളരെ നന്നായി !

Vayady പറഞ്ഞു...

എതു ചൂടിലും മനസ്സില്‍ മഴ പെയ്യിപ്പിക്കാം..ഏതു മഴയേയും കടല്‍ കടത്താം...

the man to walk with പറഞ്ഞു...

Nice

Best wishes

Muhammed Sageer Pandarathil പറഞ്ഞു...

ഒരു പ്രവാസിയുടെ ശരാശരി നൊമ്പരം വരച്ചുകാട്ടുന്ന ഈ വരികൾ വളരെ ഹൃദ്യമായി.

തീർച്ചയായും ഇവിടെ
“നിന്ന് കത്തുന്നത് വെയിലാണ്“
അവിടെ നാട്ടിൽ (വായിക്കാൻ വൈകിയതിന്നാൽ കർക്കിടക മഴയോട് ചേർത്തു വായിക്കാനായി)
“ആർത്തലച്ച് കരയുന്നുണ്ട് മഴ“
ഇവിടെ
“ഒരു കടൽ കടക്കാനാകാതെ“ ഒരു പ്രവാസി!.

ഞാൻ കാണുന്നത് കമ്പിനി ലീവുതരാത്തത് എന്ന ഒരു കാര്യം മാത്രമാണ്.മറ്റെല്ലാം ഓക്കെയല്ലേ?പിള്ളേർക്കാണെങ്കിൽ സ്ക്കൂളുമടച്ചു!.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എല്ലാ സ്നേഹങ്ങൾക്കും നന്ദി..