22.5.11

വാതിൽ ചാരിയിട്ടേയുള്ളു

---------------------
വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

അമ്മയോ അച്ഛനോ ആകാം

ഞങ്ങൾ കാർട്ടൂൺ കാണുകയാകും
അല്ലെങ്കിൽ ഹോം വർക്ക്
അതുമല്ലെങ്കിൽ വെറുതെ ബ്ലോക്കുകളടക്കി
പലതരം വീടുകളുണ്ടാക്കി
അച്ചനുമമ്മയുമായി അഭിനയിക്കുകയാകും

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

നാട്ടുകാരാകും

ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കിരിക്കുന്നത്
ഞങ്ങളെ അറിയാനായിരിക്കും
മറ്റാരുമറിയാതെ
അലിഞ്ഞില്ലാതാവാനായിരിക്കും

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

പോലീസാകും

ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കുന്നത്
മുഖം നോക്കിയിരിക്കാനാകും
ഐസ് ക്രീമിൽ വിഷം ചേർത്തോ
ഫാനിൽ കുരുക്കിട്ടോ ചാകാനായിരിക്കും

ഞങ്ങളീ മുറിയിലൊന്നിരുന്നോട്ടെ
----------------------------------------------


13 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

http://boolokakavitha.blogspot.com/2011/05/blog-post_21.html

ബൈജൂസ് പറഞ്ഞു...

ആരുവേണമെങ്കിൽ മുറിയിലേക്ക് വരാം. :)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

സത്യത്തിൽ ആരാണ് വന്നത്?എപ്പോഴായിരുന്നു!

MyDreams പറഞ്ഞു...

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരുനതും കാത്തു
ഞാന്‍ ഇങ്ങനെയിരിക്കും

അത്
അമ്മയോ അച്ഛനോ ആവണം

അല്ലെങ്കില്‍ അവര്‍ രണ്ടു പേരും ആവണം

അവര്‍
എന്റെ സങ്കടം കണ്ടു
വിഷാദത്തോടെ നിക്കുന്നത് കണ്ടു
ഞാന്‍ ഉള്ളില്‍ ഒരു ചിരി ചിരിക്കും ....

- സോണി - പറഞ്ഞു...

'അമ്മയോ അച്ഛനോ ആകാം" - എങ്കില്‍ നന്ന്, അവര്‍ വന്നു നോക്കിയിട്ട് വാതില്‍ ചാരിയോ ചാരാതെയോ പോകും.

"നാട്ടുകാരാകും" - നാട്ടുകാര്‍ക്ക് അമ്മയെയും അച്ഛനെയുംകാള്‍ ഉത്തരവാദിത്വബോധം ഉള്ളതുകൊണ്ട് അവര്‍ കയറി ഇടപെടും, എന്തുകണ്ടാലും, ഒന്നും കണ്ടില്ലെങ്കിലും.

"പോലീസാകും" - എങ്കില്‍ പണിയായി. അവര്‍ വരുന്നതിനുമുന്‍പ്‌ വേഗം നടത്തണം. ഇല്ലെങ്കില്‍ പാതിമുറിഞ്ഞ കഴുത്തും പാതിവെന്ത വയറും കൂടെ ക്രിമിനല്‍ക്കേസും... പൊല്ലാപ്പാണേയ്

ചന്ദ്രകാന്തം പറഞ്ഞു...

വായിച്ചിരുന്നു, ഈ അടഞ്ഞിരുപ്പ്‌.

അനുരാഗ് പറഞ്ഞു...

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

പോലീസാകും

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

ചത്താലും ചത്തില്ലേലും ആശുപത്രീപ്പോണം, ന്നാപ്പിന്നേ ആമ്പുലൻസ് വിളിക്കട്ടായോ..........

അരുണോദയം പറഞ്ഞു...

കുറ്റിയിട്ടൂടെ ? ആളുകളെക്കൊണ്ട് ഓരോന്നും പറയിപ്പിക്കാന്‍... !!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

വായിച്ച/അഭിപ്രായം പറഞ്ഞ എല്ലാ സുമനസ്സുകൾക്കും നന്ദി.
:)

ശാലിനി പറഞ്ഞു...

എന്റമ്മേ... കവിത കൊള്ളാം ട്ടോ... കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്തു..

പി എ അനിഷ് പറഞ്ഞു...

വാതില്‍ ചാരിയിട്ടേയുള്ളൂ എന്ന അസ്വസ്ഥത എടുത്തുകൊണ്ടു പോകുന്നു

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി.. :)