രണ്ട് ദിവസമായി
ഒരു പേര് തിരയുന്നു,
തലച്ചോറില്‍ എന്നും
മറന്നിടുന്നവക്കിടയില്
എന്ന് മറന്നതാണെന്ന്
പൊടിപിടിച്ച് കിടക്കുന്നവയില്‍
തിരഞ്ഞ് തിരഞ്ഞ്
പലവട്ടം തുമ്മി.
പലരും എഴുന്നേറ്റ്
ചോദിച്ചു,
എന്നെയാണോ,
എന്റെ പേരാണോയെന്ന്.
പത്തായപ്പുറകില്
ഒരുമിച്ചൊളിച്ചവള്
ഏഴാം ക്ല്ലാസ്സില്‍ വെച്ച്
കത്ത് കൊടുത്തതിന്
അടി കൊള്ളിച്ചവള്‍
ലാബില്‍ വെച്ച്
അറിയാതെ കാലില്‍
ആസിഡ് മറിച്ചവള്‍
വിനോദയാത്രയില്‍
പുതപ്പിനടിയില്‍
ഒരുമിച്ചിരുന്നവള്
മറന്ന് പോയ
ചരിത്ര പുസ്തകത്തില്‍
എന്നും മറക്കാറുള്ള
കൊല്ല വര്‍ഷങ്ങള്‍ക്കിടയില്‍
കണക്കിന്റെ സൂത്രവാക്യ-
ങ്ങള്‍ക്കിടയില്‍
എന്നും തെറ്റിക്കാറുള്ള
വ്യാകരണ
നിയമങ്ങള്‍ക്കിടയില്‍
ഓരോരുത്തരായ് എഴുന്നേറ്റ്
നീയെന്റെ പേരല്ലെ
തിരയുന്നതെന്ന്
കൈ പിടിച്ചു
പടിഞ്ഞാറെ അതിരില്‍
നട്ട മൂവാണ്ടന്‍ മാവിന്റെ
ചുവട്ടില്‍
പലവട്ടം തിരഞ്ഞിട്ടും
പേരില്ലാതെ
നീ മാത്രം
ഒളിച്ച് കിടക്കുന്നു
ആ മാവ് ഇപ്പോള്‍
പൂത്ത് തുടങ്ങിയിട്ടുണ്ടാവുമോ?
20 അഭിപ്രായങ്ങൾ:
എനിക്ക് ചോദിക്കാനുള്ളതും അത് തന്നെ.ആ മാവ് ഇപ്പോള്‍ പൂത്ത് തുടങ്ങിയിട്ടുണ്ടാവുമോ?
ആ മാവ് ഇപ്പോള്‍ പൂത്ത് തുടങ്ങിയിട്ടുണ്ടാവുമോ??
"പടിഞ്ഞാറെ അതിരില്‍
നട്ട മൂവാണ്ടന്‍ മാവിന്റെ
ചുവട്ടില്‍
പലവട്ടം തിരഞ്ഞിട്ടും
പേരില്ലാതെ
നീ മാത്രം
ഒളിച്ച് കിടക്കുന്നു
ആ മാവ് ഇപ്പോള്‍
പൂത്ത് തുടങ്ങിയിട്ടുണ്ടാവുമോ?"...........
ചിലപ്പോള്‍ പരാഗണം കാത്തു കിടക്കുന്നുണ്ടാവും...
എനിക്കീ കവിത വല്ലാതെ ഇഷ്ടപ്പെട്ടു..വരികള്‍ മനോഹരമായി കേട്ടോ.
off,
ഇനി ഒരു കൊനഷ്ട്ടു ചോദ്യം,
അല്‍ഷിമെഴ്സ് ആണോ..
:)
നന്നായിട്ടുണ്ട് മാഷേ
പൊടിപിടിച്ച് കിടക്കുന്നവയില്‍
തിരഞ്ഞ് തിരഞ്ഞ്
പലവട്ടം തുമ്മി....
എനിക്കിഷ്ടമായി ഈ വരികള്‍ ... ഒരു പക്ഷെ അവളും ഓര്‍മ്മയില്‍ ചികയുകയായിരിക്കാം .. അതാണീ തുമ്മല്‍
വിനോദയാത്രയില്‍
പുതപ്പിനടിയില്‍
ഒരുമിച്ചിരുന്നവള്....
അതെന്തു വിനോദയാത്രയാ മാഷേ .. ഇനീം പോകുന്നുണ്ടേല്‍ പറയണേ ....
ആ മാവ് ഇപ്പോള്‍
പൂത്ത് തുടങ്ങിയിട്ടുണ്ടാവുമോ?..
ഇതിപ്പോ ആരോടാ ചോദിക്കുന്നെ ...
കിട്ടിപ്പോയ്..........കിട്ടിപ്പോയ്..........യുറേക്കാ......യുറേക്കാ......പക്ഷെഞാന്‍ പറയില്ല!അല്ലെങ്കില്‍ തന്നെ എന്തു പറയാനാ;എന്തു വിളിക്കാനാ ആ പേരില്ലാതതിനെ! അല്ലേ? നന്നായിരിക്കുന്നു,ഇഷടായീ.....
എന്റെ ഇഷ്ടാ...ഒന്നും മനസ്സിലായില്ല...എനിക്കിതൊന്നും പറഞ്ഞിട്ടില്ല...
ഇതെങ്ങിനെയാ ഇഷ്ടാ ഫോളോവര്‍ ആകുക...ഒരു ബട്ടനും കാണാനില്ലല്ലോ...
ആ മാവ് ഇപ്പോള്‍
പൂത്ത് തുടങ്ങിയിട്ടുണ്ടാവുമോ?
കാത്തിരിപ്പുണ്ട് ഞങ്ങളും ആ മാന്ച്ചുവട്ടില്‍ പേരുകള്‍ പൂക്കുന്നതും കാത്തു...
ദൈവമേ..! ഇതെന്നാ പറ്റീ...?
LKG മുതല്‍ പരിചയമുള്ള എല്ലാ തരുണീമണി ലലനാമണിമാരേയും പെട്ടെന്നോര്ക്കാനും.. പിന്നെ മാവ് പൂത്തോന്നൊരു സംശയവും :)
എന്തായാലും അത് നന്നായി പകര്‍ത്താനായി എന്നതിനു സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍...
തണല്‍,
ഒഴാക്കന്,
മുരളി, അത്ഷിമേഴ്സിലും മുന്തീതാ.. :)
ശ്രീ,
സുനില്‍, ഉം........
സഗീര്‍,
ജാണ്ടീ, എനിക്കും ഒന്നും മനസ്സിലായില്ല. :)
വീണ്ടും ജാണ്ടിയോട്, എന്റെ പാര്‍ട്ടിയില്‍ അനുയായികളെ ചേര്‍ക്കുന്നില്ല. :)
മുഫാദ്,
നജീം,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും സ്നേഹത്തോടെ നന്ദി പറയുന്നു.
മാവായിപ്പോയില്ലേ... പൂക്കാതിരിക്കില്ല! ഇഷ്ടമായെടോ.
/////പത്തായപ്പുറകില്
ഒരുമിച്ചൊളിച്ചവള്
ഏഴാം ക്ല്ലാസ്സില്‍ വെച്ച്
കത്ത് കൊടുത്തതിന്
അടി കൊള്ളിച്ചവള്‍
ലാബില്‍ വെച്ച്
അറിയാതെ കാലില്‍
ആസിഡ് മറിച്ചവള്‍
വിനോദയാത്രയില്‍
പുതപ്പിനടിയില്‍
ഒരുമിച്ചിരുന്നവള്////
ഇത് ബ്ലോഗോ കുംബസാരക്കൂടോ? :)
രാമാ,
ഇഷ്ടായീ. വല്ലത്ത ഒരു സുഖം വായിച്ചു കഴിഞ്ഞപ്പോള്‍
അത് ശരി.അപ്പൊ,ലിസ്റ്റ് അത്ര ചെറുതല്ലല്ലോ..... ലലനാമണികള്ടെ..
സംഭവം നന്നായിട്ടുണ്ട്..
പടിഞ്ഞാറെ അതിരില്‍ എന്ന് കാണും വരെ അത് തെക്ക് ആണെന്ന് കരുതി....
അതുമല്ല അത് ഉത്തരക്കടലാസില്‍ വര്‍ഷങ്ങളായി എഴുതി മറന്ന പേര് തന്നെയല്ലേ?
എന്നുമായി..
എന്നെങ്കിലും പൂക്കുമോ ഗള്ളാ ?.
അതിപ്പോ കായ്ച്ച് പഴുത്തിട്ടുണ്ടാവാം
വായിച്ചപ്പോ.. നല്ല രസം .. രാമാ..
ആ മാവ് ഇപ്പോള്‍
പൂത്ത് തുടങ്ങിയിട്ടുണ്ടാവുമോ?
ഉണ്ടാവും...ഉണ്ടാവണം..!!
അതിന്റെ കാലായീലേ...!!
ആശംസകള്‍...!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ