9.2.10

അറിയാതെയല്ല

നുണകളുടെ ഗുഹ തീര്‍ത്ത്
ഒളിപ്പിച്ച് വെക്കുമ്പോഴും
അറിയാതെയല്ല
അണകെട്ടി നിര്‍ത്തിയാലും
ചോര്‍ന്ന് പോകുന്നതാണ്
പുഴയെന്ന്

പ്രണയത്തിന്റെ ഒരു
പുഴ തന്നെ ഒഴുകുന്നുണ്ടെന്ന്
പറയുമ്പോഴും
അറിയാതെയല്ല
മണലിന്റെ അടി വേരിലൂടെ
കടലിനെ തിരഞ്ഞ്
കാണാതെ പോയതാണ്
പുഴയെയെന്ന്

ഉടല്‍ കീറി ചികഞ്ഞിട്ടും
ഒളിപ്പിച്ചതൊക്കെയും
കാണാതെ പോയത്
അറിയാതെയല്ല
അത്തിമരത്തിന്റെ
കൊമ്പിലായിരുന്നല്ലോ
തൂങ്ങിക്കിടന്നിരുന്നതെന്ന്.
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

22 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അറിയാതെയല്ല,
അറിയാതെ പോയതൊക്കെയും
അറിയാത്തതാണെന്ന്...

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഒന്നും അറിയാതെയല്ല ..!

Unknown പറഞ്ഞു...

ഉടല്‍ കീറി ചികഞ്ഞിട്ടും
ഒളിപ്പിച്ചതൊക്കെയും
കാണാതെ പോയത്
അറിയാതെയല്ല

ശരിയാണ്‌, രാമേട്ടാ..ഒന്നും അറിയാതെയല്ല.
എല്ലാം അറിഞ്ഞോണ്ട് തന്നെയാ...

ഏ.ആര്‍. നജീം പറഞ്ഞു...

ഒന്നും അറിയാതെയല്ല..

പക്ഷേ ആ അറിവില്ലായ്മ ഒരു ഒളിച്ചോട്ടമല്ലേ...?

:)

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ
ഒന്നും നമ്മളെ അറിയിക്കാതെ.

Martin Tom പറഞ്ഞു...

:)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

അപ്പോ ഒന്നും അറിയാഞ്ഞിട്ടല്ല! :)

Kuzhur Wilson പറഞ്ഞു...

വിഷയം / വാക്കുകള്‍/
എല്ലാം കൊണ്ടും ആവര്‍ത്തനം

ഒരു രാമചന്ദ്രനേയും ഇതില്‍ കാണുന്നില്ല. കവിത ഒട്ടുമേ നന്നായില്ല

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

വായിക്കാനൊക്കെ ഒരു സുഖമുണ്ടെങ്കിലും പുതുമ സൃഷ്ടിക്കാ‍നൊ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്താനോ സാധിക്കുന്നില്ലെന്ന് തോന്നി.
എങ്കിലും ശ്രമം നല്ലതു തന്നെ.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

അതെ, ഇതില്‍ വെട്ടിക്കാടിന്‍റെ രക്തമില്ല, വിയര്‍പ്പേയുള്ളൂ.

നിരൂപിക്കണോ? :D

Junaiths പറഞ്ഞു...

അറിയുന്നതൊക്കെയും അറിയാതെയെന്ന്
നടിക്കുന്നതാണ് അറിവുകള്‍

Madhavikutty പറഞ്ഞു...

ഉടല്‍ കീറി ചികഞ്ഞിട്ടും
ഒളിപ്പിച്ചതൊക്കെയും
കാണാതെ പോയത്
അറിയാതെയല്ല
കവിത നന്നായി ഇഷ്ടപ്പെട്ടു

ചാണക്യന്‍ പറഞ്ഞു...

അറിഞ്ഞതിൽ നിന്നുള്ള മോചനമാണ് ദു:സഹം......

കവിത ഇഷ്ടായി....

Irshad പറഞ്ഞു...

അറിയാതെയല്ലൊന്നും എങ്കിലും,
അറിഞിട്ടുമൊന്നും അറിയാത്തപോലെ..

ഇഷ്ടായി..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

പറഞ്ഞവാക്കുകളുടെ ആവര്‍ത്തനം!എന്നാലും നന്നായിരിക്കൂന്നു

വരികളിലൂടെ... പറഞ്ഞു...

good one..liked it...ariyaathayalla..arinjondaa

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പകലന്‍,
റ്റോംസ്,
നജീം, ചിലപ്പോള്‍ ആവാം.
റാംജി,
ഒറ്റവരി രാമന്‍,
വാഴക്കോടന്‍,
വായനക്ക് നന്ദി.

വിത്സന്‍, ചിലപ്പോഴൊക്കെ അങ്ങനെയാണ്, കാണാതെ പോകുന്നു..

ഇരിങ്ങല്‍, :)
ആചാര്യന്‍, രക്തം വിയര്‍പ്പായതാണ്. :) ഒരു നിരൂപകന്റെ ആവ്വാശ്യം ഉണ്ട്.. :)
ജുനൈത്, അതെ.
മാധവിക്കുട്ടി, നന്ദി.
ചാണക്യന്‍, :)
പഥികന്‍, :)
സഗീര്‍, എല്ലാം ഒരു ആവര്‍ത്തനമല്ലേ??
വരികളിലൂടെ, നന്ദി.

ഒഴാക്കന്‍. പറഞ്ഞു...

ഇഷ്ടായി..

ഒഴാക്കന്‍. പറഞ്ഞു...

ഒന്നും അറിയാതെയല്ല.. patti poyi!!

Cm Shakeer പറഞ്ഞു...

രാമചന്ദ്രന്‍, മൂന്ന് പ്രാവശ്യം വായിച്ചിട്ടും കവിതയുടെ പ്രതിപാദ്യ വിഷയം പിടികിട്ടുന്നില്ല. പ്രത്യേകിച്ചും 'അത്തിമരത്തിന്റെ
കൊമ്പിലായിരുന്നല്ലോ തൂങ്ങിക്കിടന്നിരുന്നതെന്ന്' വായിച്ചപ്പോള്‍. മൊത്തം
കന്‍ഫ്യൂഷനായി. കവിതയോട് ഇഷ്ട്ട0തോന്നിയത് കൊണ്ടാണ് ചോദിക്കുന്നത്. വെറുതെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് പോകാനും തോന്നുന്നില്ല,ആശംസകളോടെ..

Cm Shakeer പറഞ്ഞു...

രാമചന്ദ്രന്‍, മൂന്ന് പ്രാവശ്യം വായിച്ചിട്ടും കവിതയുടെ പ്രതിപാദ്യ വിഷയം പിടികിട്ടുന്നില്ല. പ്രത്യേകിച്ചും 'അത്തിമരത്തിന്റെ
കൊമ്പിലായിരുന്നല്ലോ തൂങ്ങിക്കിടന്നിരുന്നതെന്ന്' വായിച്ചപ്പോള്‍. മൊത്തം
കന്‍ഫ്യൂഷനായി. കവിതയോട് ഇഷ്ട്ടം തോന്നിയത് കൊണ്ടാണ് ചോദിക്കുന്നത്. വെറുതെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് പോകാനും തോന്നുന്നില്ല,ആശംസകളോടെ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഒഴാക്കന്‍, :)

ഷക്കീര്‍, അതെന്റെ എഴുത്തിന്റെ പരാജയമാവാം.പരാജയപ്പെടുന്ന ജീവിതം പോലെ തന്നെ. ചില നുണകള്‍, ഒളിപ്പിക്കലുകള്‍ ഏത് ജീവിതത്തിലാണില്ലാത്തത്? ഇപ്പോള്‍ ഇതിലധികം അതിനെ പറ്റി പറയാന്‍ എനിക്കന്നെ അറിയില്ല.