20.10.09

ഉറക്കം

തെക്കോട്ട് തല വെച്ചാണ്
കിടക്കുന്നത്
കാല്‍ വിരല്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും?
ഉറങ്ങുകയല്ലാതെ?

തെക്കോട്ടിറക്കം കാണാന്‍
ആള് കൂടിയിട്ടുണ്ട്.
അച്ഛന്റെ ചുമലില്‍
അത്ഭുതത്തോടെ യിരിപ്പാണ്,
കൂടിയ പുരുഷാരം കണ്ടമ്പരന്ന്.

നിറങ്ങള്‍
നിറഞ്ഞ് പെയ്യുന്നുണ്ട്
ചെണ്ടു മല്ലിപ്പൂവിന്റെ മണം
പണ്ടേയിഷ്ടമല്ല.
ആരാണീ ചെണ്ടു മല്ലിപ്പൂക്കള്‍ കൊണ്ടുള്ള
റീത്തുകള്‍ വെച്ചത്?
ദുഷ്ടന്‍, അവനെ ആന കുത്തട്ടെ.

അയ്യോ, വേണ്ട.
ആനയെ, പശുവിനെ, പട്ടിയെ
പേടിയാണ്.
കൂട്ടുകാരനെ പശു ഓടിച്ച്
കുത്തുന്നത് കണ്ടിട്ടുണ്ട്.

അച്ചന്റെ തോളത്തിരിപ്പാണ്,
തെക്കോട്ടിറക്കം കാണാന്‍.
കൂട്ടം കൂടിയവര്‍ അനങ്ങി മാറുന്നു,
അടക്കം പറയുന്നു.
ദാ, ഇപ്പോ കാണാംന്ന് അച്ഛന്‍.
ആരാണ് കരയുന്നത്?
കൈവിട്ട് പോയ മകനെ
വിളിച്ചമ്മ യാണോ?
കൂട്ടം തെറ്റിയ മകളോ?

നീയെന്തിനാടീ കരയുന്നത്
ഞാനിവിടെ യില്ലേയെന്ന്
ഇക്കിളിയിടട്ടേ?
കൈ വിടച്ഛാ,
ഞാനൊന്ന് അവളെ തൊട്ടോട്ടെ.

തെക്കോട്ടാണിറക്കിയത്
തെക്കേയതിരിലാണ് കിടത്തിയത്
ഉറക്കം വന്നിട്ടും
ഉറങ്ങാതെയിരിപ്പാണ്
അച്ഛനിപ്പോള്‍ എന്റെ മടിയിലാണ്
അച്ഛനുണരും വരെ ഉറങ്ങാതിരിക്കണം.
-------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

http://www.epathram.com/magazine/poetry/2009/10/blog-post_19.shtml

22 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ആരൊക്കെ കരയും?

നീ കരയല്ലേ..
ആരെങ്കിലും കണ്ടാലെന്ത് പറയും?
എന്തിനാണെന്ന് പറയും?

നരിക്കുന്നൻ പറഞ്ഞു...

നല്ല സ്വപ്നങ്ങൾ മാത്രം കണ്ട് നീ ഉറങ്ങുക. നീ ഉറക്കം ഉണരും വരെ എന്റെ മടിയിൽ സുരക്ഷിതനാണ്.

രാമൂ.. നീ നോവ് പടർത്തുന്നു.

ഹരീഷ് തൊടുപുഴ പറഞ്ഞു...

രാമുവേ......

ഇതു വേണൊ??
വിഷമം സഹിക്കാൻ പറ്റുന്നില്ല ഈയിടെയായി..

എം പി.ഹാഷിം പറഞ്ഞു...

good!

അജ്ഞാതന്‍ പറഞ്ഞു...

"ഉറക്കം വന്നിട്ടും
ഉറങ്ങാതെയിരിപ്പാണ്
അച്ഛനിപ്പോള്‍ എന്റെ മടിയിലാണ്
അച്ഛനുണരും വരെ ഉറങ്ങാതിരിക്കണം... "
നല്ല വരികള്‍... എന്തിനാണെന്നറിയില്ല ഉള്ളിലൊരു വിങ്ങല്‍..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നരീ, ഹരീഷ്, ഹാഷിം, ഷാനമോള്‍,
നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

മഞ്ഞയില്‍ ഈ കവിതക്ക് കിട്ടിയ കമന്റുകളാണ്. നിധി പോലെ ഞാനിത് ഇവിടെ സൂക്ഷിക്കുന്നു.

19 October 2009
ഉറക്കം - രാമചന്ദ്രന്‍ വെട്ടിക്കാട്ട്

തെക്കോട്ട് തല വെച്ചാണ്
കിടക്കുന്നത്
കാല്‍ വിരല്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും?
ഉറങ്ങുകയല്ലാതെ?

തെക്കോട്ടിറക്കം കാണാന്‍
ആള് കൂടിയിട്ടുണ്ട്.
അച്ഛന്റെ ചുമലില്‍
അത്ഭുതത്തോടെ യിരിപ്പാണ്,
കൂടിയ പുരുഷാരം കണ്ടമ്പരന്ന്.

നിറങ്ങള്‍
നിറഞ്ഞ് പെയ്യുന്നുണ്ട്
ചെണ്ടു മല്ലിപ്പൂവിന്റെ മണം
പണ്ടേയിഷ്ടമല്ല.
ആരാണീ ചെണ്ടു മല്ലിപ്പൂക്കള്‍ കൊണ്ടുള്ള
റീത്തുകള്‍ വെച്ചത്?
ദുഷ്ടന്‍, അവനെ ആന കുത്തട്ടെ.

അയ്യോ, വേണ്ട.
ആനയെ, പശുവിനെ, പട്ടിയെ
പേടിയാണ്.
കൂട്ടുകാരനെ പശു ഓടിച്ച്
കുത്തുന്നത് കണ്ടിട്ടുണ്ട്.

അച്ചന്റെ തോളത്തിരിപ്പാണ്,
തെക്കോട്ടിറക്കം കാണാന്‍.
കൂട്ടം കൂടിയവര്‍ അനങ്ങി മാറുന്നു,
അടക്കം പറയുന്നു.
ദാ, ഇപ്പോ കാണാംന്ന് അച്ഛന്‍.
ആരാണ് കരയുന്നത്?
കൈവിട്ട് പോയ മകനെ
വിളിച്ചമ്മ യാണോ?
കൂട്ടം തെറ്റിയ മകളോ?
നീയെന്തിനാടീ കരയുന്നത്
ഞാനിവിടെ യില്ലേയെന്ന്
ഇക്കിളിയിടട്ടേ?

കൈ വിടച്ഛാ,
ഞാനൊന്ന് അവളെ തൊട്ടോട്ടെ.

തെക്കോട്ടാ ണിറക്കിയത്
തെക്കേ യതിരിലാണ് കിടത്തിയത്
ഉറക്കം വന്നിട്ടും
ഉറങ്ങാതെ ഇരിപ്പാണ്
അച്ഛനിപ്പോള്‍ എന്റെ മടിയിലാണ്
അച്ഛനുണരും വരെ ഉറങ്ങാതിരിക്കണം.

- രാമചന്ദ്രന്‍ വെട്ടിക്കാട്ട്



Labels: ramachandran-vettikkat

27 അഭിപ്രായങ്ങള്‍ (+/-)
Links to this post
27 Comments:

Blogger സുല്‍ |Sul said...

എന്തിനു വീണ്ടും ഈ വരികള്‍...
October 19, 2009 12:12 PM
Anonymous ഷൈജു കോട്ടാത്തല said...

തുടര്‍ന്നുള്ള വായനയില്‍ കൂടുതല്‍ പറയാം
നന്നായി എന്ന പതിവ് പല്ലവി
ഇവിടെ രേഖപ്പെടുത്തി തത്കാലം മടങ്ങുന്നു
ഭാവുകങ്ങള്‍
October 19, 2009 1:17 PM
Blogger മഷിത്തണ്ട് said...

കൂട്ടം തെറ്റിയ മകളോ?

-ee vari ozhivaakkamaayirunnu ennu thonni.
kavithayude craft nannayi..bhadram!
ashamsakal
(malayalam work cheyyunnilla :()
October 19, 2009 2:00 PM
Blogger ബാലചന്ദ്രൻ ചുള്ളിക്കാട് said...

മരണവും ഉത്സവവും ഒരേ കാവ്യാനുഭവത്തിൽ കൂടിക്കലരുന്നു.വ്യത്യസ്തമായ ഒരു കാഴ്ച.
October 19, 2009 2:33 PM
Blogger കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ said...

കവിതകള്‍ മഞ്ഞയായും പച്ചയായും ചുവപ്പായും പെയ്തിറങ്ങട്ടെ .ആശംസകള്‍ രാമാ
October 19, 2009 2:37 PM
Blogger Typist | എഴുത്തുകാരി said...

എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നതു്?
October 19, 2009 6:21 PM
Blogger ramanika said...

ഈ ഉറക്കം എന്റെ ഉറക്കം കെടുത്തി.........
October 19, 2009 7:30 PM
Blogger വികടശിരോമണി said...

ചമയങ്ങള്ളില്ലാത്ത വരികളിൽ പൊള്ളുന്ന ഹൃദയം കാണാം...
October 19, 2009 7:30 PM
Blogger പാവത്താൻ said...

മരണം, ആഘോഷം....
October 19, 2009 10:55 PM
Blogger ഞാന്‍ said...

ഇനി ഞാനൊന്നുറങ്ങട്ടെ!എന്റെ ഈ ഉറക്കവും ആഘോഷിക്കാന്‍ ആരൊക്കെയോ വരുന്നുണ്ട്!
October 20, 2009 12:16 AM
Blogger കുഴൂര്‍ വില്‍‌സണ്‍ said...

നീ അനായാസമായി എഴുതിത്തുടങ്ങിയിരിക്കുന്നു. അതിനാല്‍ സന്തോഷമായി. മഞ്ഞയില്‍ പത്താമന്
October 20, 2009 12:48 AM
Blogger Rafeek Wadakanchery said...

കവിത നന്നായിരിക്കുന്നൂ രാമചന്ദ്രന്‍ ..മഞ്ഞക്കിപ്പോള്‍ കവിതയുടെ ഏഴായിരം അഴക്
October 20, 2009 8:19 AM
Blogger പ്രയാണ്‍ said...

ഈ മഞ്ഞ വല്ലാതെ കണ്ണില്‍ കുത്തുന്നു.... ഒരുപക്ഷെ മഞ്ഞയുടെയാവില്ല കവിതയുടെ തിളക്കമാവും.....
October 20, 2009 8:40 AM
Blogger siva // ശിവ said...

നല്ല വരികള്‍..... നല്ല ആശയം...
October 20, 2009 8:44 AM
Blogger സുനില്‍ പണിക്കര്‍ said...

''തെക്കോട്ടാണിറക്കിയത്
തെക്കേയതിരിലാണ് കിടത്തിയത്
ഉറക്കം വന്നിട്ടും
ഉറങ്ങാതെ ഇരിപ്പാണ്
അച്ഛനിപ്പോള്‍ എന്റെ മടിയിലാണ്
അച്ഛനുണരും വരെ ഉറങ്ങാതിരിക്കണം..''

ഈ വരികൾ വളരെ ഇഷ്ടമായി രാമു..
October 20, 2009 9:21 AM

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സുല്‍, :)
ഷൈജു, പതിവ് പല്ലവി കേട്ട് മടുത്തു.
മഷിത്തണ്ട്, :)
ചുള്ളിക്കാട്, വളരെ സന്തോഷം. ഇത് തുടക്കക്കാരന് കിട്ടുന്ന അംഗീകാരമായി കാണുന്നു.
കാപ്പിലാന്‍, :)
രമണിക, അങ്ങനെ ഉദ്ദേശമുണ്ടായിരുന്നില്ല
പാവത്താന്‍, :)
ഞാന്‍, അഭിപ്രായത്തിന് നന്ദി.
വിത്സന്‍, എന്നെ ഇവിടെ പ്രവേശിപ്പിച്ചതില്‍ സന്തൊഷണ്ട്.
പ്രയാണ്‍, !!!
ശിവ, :)
സുനില്‍, സന്തോഷണ്ട്.
October 20, 2009 9:54 AM
Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എഴുത്തുകാരി, വിഷമിപ്പിക്കാനല്ല, വിഷമിച്ചിട്ടാണ്.
വി.ശി, :)
റഫീക്ക്,
പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.
October 20, 2009 10:23 AM
Blogger ശിഹാബ് മൊഗ്രാല്‍ said...

ജീവിതക്കാഴ്ച്ചകളുടെ നിറഭേദങ്ങള്‍..
October 20, 2009 10:38 AM
Blogger നരിക്കുന്നൻ said...

നല്ല സ്വപ്നം കണ്ട് ഈ ഉറക്കം നീ ഉണരുക. നീയുണരും വരെ എന്റെ മടിയിൽ നീ സുരക്ഷിതനാണ്.

നിന്റെ വാക്കുകൾ നോവ് പടർത്തുന്നു രാമൂ..
October 20, 2009 2:53 PM
Blogger the man to walk with said...

മൂഡ്‌ മാറി
പോയല്ലോ ..എന്നാലും കവിത ഇഷ്ടായി :)
October 20, 2009 4:05 PM
Blogger അഭിജിത്ത് മടിക്കുന്ന് said...

ഹാവൂ!
എന്തായാലും അവിടെ തന്നെ ഉണ്ടല്ലോ.
October 20, 2009 4:19 PM
Blogger വാഴക്കോടന്‍ ‍// vazhakodan said...

മരണവും ഉത്സവവും ഒരേ കാവ്യാനുഭവത്തിൽ കൂടിക്കലരുന്നു.

നല്ല വരികള്‍..... നല്ല ആശയം..
October 20, 2009 5:05 PM
Blogger വയനാടന്‍ said...

എന്താ ഇപ്പ പറയാ, ഉറങ്ങണോ അതോ...
October 20, 2009 8:36 PM
Blogger പാമരന്‍ said...

വിഷമിച്ചെടോ.
October 20, 2009 9:05 PM
Blogger Mahi said...

ചുള്ളിക്കാടിനോടും കുഴൂരിനോടും യോജിക്കുന്നു
October 21, 2009 12:12 PM
Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ശിഹാബ്, :)
നരി, നിന്റെയീ സ്നേഹം നെഞ്ചില്‍ ചേര്‍ക്കുന്നു.
the man to walk with, സന്തോഷണ്ട്.
അഭി, :)
വാഴേ, ;)
വയനാടാ, ഉറങ്ങല്ലേ..
പാമരന്‍, വിഷമിക്കല്ലേ, സന്തോഷമുണ്ട് വായിച്ച് നല്ല അഭിപ്രായം പറയുന്നതില്‍.
മഹി, നിനക്കൊരു ഉമ്മ.

എല്ലാ സ്നേഹങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും മുമ്പില്‍ എന്ത് പറയണമെന്നറിയാതെ....

ഹൃദയപൂര്‍വ്വം,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
October 22, 2009 10:01 AM
Blogger പകല്‍കിനാവന്‍ | daYdreaMer said...

നല്ല കവിത.
ഒപ്പം വളരെ സന്തോഷം നിന്നെ മഞ്ഞയില്‍ കണ്ടപ്പോള്‍..
അഭിനന്ദനങ്ങള്‍...
October 22, 2009 10:23 AM

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സുല്‍, :)
ഷൈജു, പതിവ് പല്ലവി കേട്ട് മടുത്തു.
മഷിത്തണ്ട്, :)
ചുള്ളിക്കാട്, വളരെ സന്തോഷം. ഇത് തുടക്കക്കാരന് കിട്ടുന്ന അംഗീകാരമായി കാണുന്നു.
കാപ്പിലാന്‍, :)
രമണിക, അങ്ങനെ ഉദ്ദേശമുണ്ടായിരുന്നില്ല
പാവത്താന്‍, :)
ഞാന്‍, അഭിപ്രായത്തിന് നന്ദി.
വിത്സന്‍, എന്നെ ഇവിടെ പ്രവേശിപ്പിച്ചതില്‍ സന്തൊഷണ്ട്.
പ്രയാണ്‍, !!!
ശിവ, :)
സുനില്‍, സന്തോഷണ്ട്.
October 20, 2009 9:54 AM
Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എഴുത്തുകാരി, വിഷമിപ്പിക്കാനല്ല, വിഷമിച്ചിട്ടാണ്.
വി.ശി, :)
റഫീക്ക്,
പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.
October 20, 2009 10:23 AM
Blogger ശിഹാബ് മൊഗ്രാല്‍ said...

ജീവിതക്കാഴ്ച്ചകളുടെ നിറഭേദങ്ങള്‍..
October 20, 2009 10:38 AM
Blogger നരിക്കുന്നൻ said...

നല്ല സ്വപ്നം കണ്ട് ഈ ഉറക്കം നീ ഉണരുക. നീയുണരും വരെ എന്റെ മടിയിൽ നീ സുരക്ഷിതനാണ്.

നിന്റെ വാക്കുകൾ നോവ് പടർത്തുന്നു രാമൂ..
October 20, 2009 2:53 PM
Blogger the man to walk with said...

മൂഡ്‌ മാറി
പോയല്ലോ ..എന്നാലും കവിത ഇഷ്ടായി :)
October 20, 2009 4:05 PM
Blogger അഭിജിത്ത് മടിക്കുന്ന് said...

ഹാവൂ!
എന്തായാലും അവിടെ തന്നെ ഉണ്ടല്ലോ.
October 20, 2009 4:19 PM
Blogger വാഴക്കോടന്‍ ‍// vazhakodan said...

മരണവും ഉത്സവവും ഒരേ കാവ്യാനുഭവത്തിൽ കൂടിക്കലരുന്നു.

നല്ല വരികള്‍..... നല്ല ആശയം..
October 20, 2009 5:05 PM
Blogger വയനാടന്‍ said...

എന്താ ഇപ്പ പറയാ, ഉറങ്ങണോ അതോ...
October 20, 2009 8:36 PM
Blogger പാമരന്‍ said...

വിഷമിച്ചെടോ.
October 20, 2009 9:05 PM
Blogger Mahi said...

ചുള്ളിക്കാടിനോടും കുഴൂരിനോടും യോജിക്കുന്നു
October 21, 2009 12:12 PM
Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ശിഹാബ്, :)
നരി, നിന്റെയീ സ്നേഹം നെഞ്ചില്‍ ചേര്‍ക്കുന്നു.
the man to walk with, സന്തോഷണ്ട്.
അഭി, :)
വാഴേ, ;)
വയനാടാ, ഉറങ്ങല്ലേ..
പാമരന്‍, വിഷമിക്കല്ലേ, സന്തോഷമുണ്ട് വായിച്ച് നല്ല അഭിപ്രായം പറയുന്നതില്‍.
മഹി, നിനക്കൊരു ഉമ്മ.

എല്ലാ സ്നേഹങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും മുമ്പില്‍ എന്ത് പറയണമെന്നറിയാതെ....

ഹൃദയപൂര്‍വ്വം,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
October 22, 2009 10:01 AM
Blogger പകല്‍കിനാവന്‍ | daYdreaMer said...

നല്ല കവിത.
ഒപ്പം വളരെ സന്തോഷം നിന്നെ മഞ്ഞയില്‍ കണ്ടപ്പോള്‍..
അഭിനന്ദനങ്ങള്‍...
October 22, 2009 10:23 AM

Madhavikutty പറഞ്ഞു...

രാമന്‍,
സത്യത്തിനു വേദനയുടെ ചൂര് ആണെന്നത് വേദനയുടെ ആഴം കുട്ടുന്നു..ഒരിക്കല്‍ കുടി വായിക്കാന്‍ ആഗ്രഹമുണ്ട്. ധൈര്യം പോര.
ഈ വരികള്‍ക്ക്‌ നന്ദി

ANITHA HARISH പറഞ്ഞു...

ഉറക്കം വന്നിട്ടും
ഉറങ്ങാതെയിരിപ്പാണ്
അച്ഛനിപ്പോള്‍ എന്റെ മടിയിലാണ്
അച്ഛനുണരും വരെ ഉറങ്ങാതിരിക്കണം.

Vallathe vedanippikkunna varikal. aashamsakal.

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

കരയിച്ചു....

Bindhu Unny പറഞ്ഞു...

എന്തോ ഒരു സങ്കടം. നല്ല വരികള്‍...

അജ്ഞാതന്‍ പറഞ്ഞു...

മനസ്സിലെവിടെയൊ നോവിന്റെ ഒരു വിങ്ങല്‍ അവശേഷിപ്പിച്ചു കൊണ്ട്....

Roshy vallamparampil പറഞ്ഞു...

നന്നായി വി എന്‍ ,,,
അച്ഛന്‍ ഒരു നോവായി മനസ്സില്‍ ....

Roshy vallamparampil പറഞ്ഞു...

നന്നായി വി എന്‍ ,,,
അച്ഛന്‍ ഒരു നോവായി മനസ്സില്‍ ....

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

മനസ്സില്‍ തൊടുന്ന വരികള്‍ വൈകിയെങ്കിലും വായിച്ചല്ലൊ എന്ന സന്തോഷം...

ഡി .പ്രദീപ് കുമാർ പറഞ്ഞു...

ഇത് ആകുലതകളുടെ കാലം,
വ്യത്യസ്തമായ വരികൾ.
ആശംസകൾ.

മാണിക്യം പറഞ്ഞു...

അച്ഛൻ മരിക്കും വരെ മരണത്തെ ഭയമായിരുന്നു ..
പിന്നെ വീക്ഷണമേ മാറി ...
ഞാൻ ജനിച്ചപ്പോൾ എന്നെ സ്വീകരിക്കാൻ മുറിക്ക് പുറത്ത് അച്ഛനുണ്ടായിരുന്നു എന്നും അച്ഛന്റെ അരുകിൽ എനിക്ക് വല്ലത്ത ഒരു സുരക്ഷിതത്വവും തന്റേടവും ആയിരുന്നു .ഇന്ന് മരണത്തെ പറ്റി ഓർക്കുമോൾ ആദ്യം വരുന്നത് അച്ഛൻ ആണു ഞാൻ മരിച്ചാൽ അപ്പോഴും എന്നെ കൂട്ടാൻ അച്ഛൻ ആ വാതിൽക്കൽ കാണുമല്ലോ ..

ഈ കവിത വല്ലതെ ഇഷ്ടമായി ....

എന്‍.ബി.സുരേഷ് പറഞ്ഞു...

മരനം രംഗബോധമില്ലാത്ത കോമാളിയാണെന്ന എം.ടി.യുടെ വാക്യം വീണ്ടും വീണ്ടും ഓര്‍ത്തുപോകുന്നു.

അഛന്റെ തോളില്‍ നിന്ന് എങ്ങോട്ടുപോകുമവന്‍
അമ്മയൂടെ മടിത്തട്ടുവിട്ടെങ്ങോട്ടിറങ്ങാന്‍
പെങ്ങളുടെ പാവാടത്തുമ്പില്‍ കറങ്ങാതിരിക്കാനാവുമോ?
ചിരിക്കുന്ന പൂക്കളെ
തുമ്പികളെ
കുടഞ്ഞെറിഞ്ഞവന്‍
ഏതു ദീര്‍ഘയാത്രക്കു പോകുവാന്‍?

ഹരി പകരുന്നു ഗാഡമുരളിയില്‍
ഒരു ഹൃദയം നിറയെ പരിഭവം

എന്ന ചുള്ളിക്കാടിന്റെ വരികള്‍ ഞാന്‍ കടമെടുക്കുന്നു
ഈ കവിത അഎന്നിലുണ്ടാക്കിയ വികാരത്തെ പറയാന്‍.

എറക്കാടൻ / Erakkadan പറഞ്ഞു...

തെക്കോട്ട് തല വെച്ചാണ്
കിടക്കുന്നത്
കാല്‍ വിരല്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും?
ഉറങ്ങുകയല്ലാതെ?

എറക്കാടൻ / Erakkadan പറഞ്ഞു...

തെക്കോട്ട് തല വെച്ചാണ്
കിടക്കുന്നത്
കാല്‍ വിരല്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും?
ഉറങ്ങുകയല്ലാതെ?

കൂര്‍ക്കം വലിക്കുമോ ?