മഴയാണ്, മഴ..
നനുനനുങ്ങിനെ
നനഞ്ഞിറങ്ങും മഴ.
നനഞ്ഞാലും നനയില്ലെന്ന
ചേമ്പിലച്ചിരിയില്‍
ഇക്കിളിയിട്ട്
മണ്ണില്‍ കുളിരുന്ന മഴ”
മഴയാണ്, മഴ..
ചിണുങ്ങിച്ചിണുങ്ങി
ചരിഞ്ഞിറങ്ങും മഴ.
പ്രണയം നനയും
പ്രകൃതിയെ
തരളിതമാക്കും
തളിരിളം പച്ചയില്‍
കുതിര്‍ന്നിറങ്ങും മഴ.
മഴയാണ്, മഴ...
കുണുങ്ങിക്കുണുങ്ങി
കിനിഞ്ഞിറങ്ങും മഴ.
തലയാട്ടിച്ചിരിക്കും
ചെമ്പരത്തിപ്പൂവിന്‍
കവിളില്‍ മുത്തി
നാണിച്ചൊളിക്കും മഴ.
മഴയാണ്, മഴ..
ഇത് ഞാന്‍ നനയുന്ന
എന്റെ പ്രണയമഴ..
----------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
27 അഭിപ്രായങ്ങൾ:
മഴ..
മഴയാണ്, മഴ..
ചിണുങ്ങിച്ചിണുങ്ങി
ചരിഞ്ഞിറങ്ങും മഴ.
പ്രണയം നനയും
പ്രകൃതിയെ
തരളിതമാക്കും
തളിരിളം പച്ചയില്‍
കുതിര്‍ന്നിറങ്ങും മഴ.
ee പ്രണയമഴ manoharam!
ഇഷ്ടമായി ഈ മഴക്കവിത :-)
മഴയാണ്, മഴ..
ഇത് ഞാന്‍ നനയുന്ന
എന്റെ പ്രണയമഴ
ഈ കത്തുന്ന ചൂടിലും നീയിങ്ങനെ...മഴ നനയുന്നല്ലോ... ആശംസകൾ
shariyaanu mazhayaanu ...mazha
ishtaayi
ഇതാണ് മഴ...ഇത് തന്നെ മഴ...
നനുത്ത അക്ഷരങ്ങളാൽ കുളിരായി മനസ്സിലേക്ക് ഒലിച്ചിറങ്ങുന്ന മഴ. ഞാൻ നനയാതെ നനഞ്ഞു... നിന്റെ അക്ഷരങ്ങൾ എന്നെ നനയിക്കുന്നു. ഈ പ്രണയ മഴയിൽ ഒരു തുള്ളിയായി ഞാനും അലിയാം. ഇനിയും തിമർത്ത് പെയ്യട്ടേ നിന്റെ പ്രണയ മഴ. ചെരിഞ്ഞും, ചാഞ്ഞും, നിവർന്നും, ചിണുങ്ങിയും, കുണുങ്ങിയും പൊയ്തിറങ്ങട്ടേ...
ഈ മഴ നനഞ്ഞ് നടക്കാം നീ കൂട്ടുവരുമെങ്കിൽ....!
മഴ പൊഴിഞ്ഞീടട്ടെ മണ്ണിലും മനസ്സിലും...:)
പ്രണയമഴ നനയാനും ഒരു സുഖമുണ്ടില്ലേ?
കൊള്ളാം.
ഞാന്‍ നിന്നെയറിഞ്ഞ തീ മഴയിലല്ലോ...
മഴയാണ് മഴ. ഇനീപ്പൊ കാര്യം നടക്കണോങ്കി കേന്ദ്രം കനിയണം :)
രാമചന്ദ്രന്‍മാഷേ ആശംസകള്‍
മഴയെ പറ്റി പറഞ്ഞു പറഞ്ഞു നാട്ടില്‍ പോവാന്‍ തോന്നുന്നു
വെട്ടികടെ കുറച്ചു നാള്‍ കൂടി ഇവിടെ നിന്നോട്ടെ
നന്നായിട്ടുണ്ട്.
ഞാനും നനയട്ടെ ഈ മഴ..
നല്ല മഴക്കവിത...നനയാനുള്ള കൊതി തോന്നുന്നു.
മഴയും പ്രണയവും തമ്മില്‍ അഭേദ്യം ആയ ഒരു ബന്ധം ഉണ്ട് ..!
നന്നായി ഈ കവിത
നന്നായി..!
ramaniga,
Bindhu Unny,
വരവൂരാന്‍,
the man to walk with,
നരിക്കുന്നന്‍,
സു,
എഴുത്തുകാരി,
താരകാ.. ;)
കു ക കു ഒ കു കെ,
ബിനോയ്,
സൂത്രന്‍,
കുമാരന്‍,
അരുണ്‍ ചുള്ളിക്കല്‍,
ഫൈസല്‍,
കുരാക്കാരന്‍,
സ്നേഹത്തൊടെ നന്ദി പറയുന്നു...
കൊള്ളാം
നനഞ്ഞാലും നനയില്ലെന്ന
ചേമ്പിലച്ചിരിയില്‍
ഇക്കിളിയിട്ട്
മണ്ണില്‍ കുളിരുന്ന മഴ”
ഒറ്റത്തുള്ളി വീണപ്പോഴേക്കും
ആകെ നനഞ്ഞു കൂമ്പി
നാണിച്ചു തല കുനിച്ചു നില്‍ക്കുന്ന
കുഞ്ഞു പൂവിനെ പുണര്‍ന്നു തഴുകിത്തലോടി
മണ്ണിലേക്ക് പടരുന്ന മഴ
പെയ്യട്ടങ്ങനെ പെയ്യട്ടെ
പ്രണയമഴയില്‍ നനഞ്ഞാല്‍ ജലദോഷം പിടിക്കില്ല. മറ്റ് പല ദോഷമുണ്ടെങ്കിലും.
വാക്കുകളുടെ മഴ തന്നെ.കുറച്ചുകൂടെ നനയ്ക്കാമായിരുന്നു.
ലക്ഷ്മി,
വയനാടന്‍,
തലശ്ശേരി,
അഭിജിത്ത്,
നന്ദി...
നന്ദി ഈ മഴയ്ക്ക്....
മഴ എന്റെയും വീക്ക്നെസ്സാ!!പ്രത്യേഗിച്ച് ഈ പ്രണയം നനയും മഴ!നന്നായിരിക്കുന്നു
ഹായ്,
ഒരു മഴ കൊണ്ട സുഖം.. ഈ നനവുള്ള കവിതകൾ ഇനിയും തുടരുക...
ഹായ്,
ഒരു മഴ കൊണ്ട സുഖം.. ഈ നനവുള്ള കവിതകൾ ഇനിയും തുടരുക...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ