എത്ര തിരക്കിലും
ഏത് ബഹളത്തിലും
കൂടെ നടക്കാന്‍ കൂട്ടാക്കില്ല.
പിടിവിട്ട് ഓടും
ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും.
ഒറ്റക്കിരിക്കുമ്പോള്‍
വാതോരാതെ സംസാരിച്ച്
പാട്ട് പാടി
കളിയാക്കി, കൂക്കി വിളിച്ച്
ബഹളത്തില്‍ മുക്കും.
വീട്ടിലെ, നാട്ടിലെ വര്‍ത്തമാനങ്ങള്‍ക്ക്
കാത് കൊടുക്കുന്ന പോലിരിക്കുമ്പോള്‍
കൈ പിടിച്ച് വലിച്ച്
ചാടിയോടും.
കടല്‍ കടന്ന്,
പുഴ കടന്ന്,
വയലും തോടും കടന്ന്
വേലിക്കലെത്തി നോക്കും.
കളഞ്ഞു പോയ
പ്രണയത്തെ...
തനിച്ചിരുന്ന് ആദ്യ പെഗ്ഗ്
ഒറ്റവലിക്കകത്താക്കുമ്പോള്‍
കെറുവിച്ച് ഇറങ്ങി നടക്കും.
തോടിന്റെ വക്കത്ത്
കൂട്ടുകാരോടൊപ്പം
നാടന്‍ വാറ്റ് ഇളനീര് ചേര്‍ത്ത് കഴിക്കും.
അബുദാബിയില്‍ കാറിന്റെ
കാറ്റഴിച്ചു വിടും
ഷാര്‍ജയില്‍ പൂത്ത കൈതക്ക്
പുറകെ നടക്കും.
ബോധം കെട്ട് കിടക്കുമ്പൊള്‍
തിരികെ വന്ന്
മുടിയിഴകളില്‍ തലോടും.
നിനക്ക് ഞാനില്ലേയെന്ന്..
------------------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
42 അഭിപ്രായങ്ങൾ:
എപ്പോഴും..
ആരാണു സുഹ്രുത്തേ ഇത്... ഏതാണു ഈ ദിവ്യപ്രേമം... ഓർമ്മകളാണോ... ഒരിക്കലും പിടിതരാതെ കടൽ കടക്കുന്ന ചിന്തകളാണോ ഇത്...
നന്നായിട്ടുണ്ട്.
"ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും".
നല്ല വരികള്‍ വെട്ടിക്കട്ടെ. ആശംസകള്‍
കവിതയുടെ കിലുക്കം
നല്ല വരികൾ.
ഇതാണ് .. ഇതാണ് ഞാന്‍ നിന്നോട് ഇപ്പോഴും പറയുന്നത്.. എന്തിനും ഏതിനും ഞാനില്ലേ എന്ന്.... :)
വില്‍സാ നീ ഇതൊന്നും കാണുന്നില്ലേഡാ ...
നന്നായെടാ..
..എന്റെ മനസ്സേ...
നീയെന്താണിങ്ങനെ..
ഒറ്റയ്ക്കാണെന്നു പറഞ്ഞെന്നെ
പേടിപ്പിക്കുന്നത്..?
ചരടറ്റ പട്ടം പോലെ
ദിശയറിയാതെ സഞ്ചരിക്കുന്നത്.?
എന്റെ കവീ...
.നിന്റെ മനസ്സെന്തേ
നിനക്കിങ്ങനെ സന്ത്വനമാകുന്നു..?
എന്റെതോ...?
നരകത്തിന്റെ കവാടങ്ങള്‍
തുറന്നു തരുമെനിക്ക്
പിടിവിട്ട് ഓടും
ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും.
പിടിതരാതെ കുതറിയോടുന്ന കവി മനസ്സുതന്നെ.... ഈ കവിതയില്‍ നായകന്
നന്നായി ഒരോവരിയും
ഞങ്ങളിവിടുണ്ടേ.....
നിനക്കു് ഞാനില്ലേയെന്നു് ... അതല്ലേ ഏറ്റവും വലിയ സാന്ത്വനം.
:)
എന്റെ പ്രിയ സുഹൃത്തേ...
ആത്മാംശമുണ്ടോ വെട്ടിക്കാടാ?
'ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും'
അഭിനന്ദനങ്ങള്‍ വെട്ടിക്കാടേ...
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും".
നല്ല വരികള്‍ വെട്ടിക്കട്ടെ. ആശംസകള്‍
"കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരുമ്മ കൊടുത്തോടി വരുന്ന" മനസ്സിന് ഒരായിരം ആശംസകള്‍.....
സ്നേഹത്തോടെ..
വെട്ടിക്കാടേ.. കവിത ഗംഭീരം. എല്ലാം പറഞ്ഞു, എന്നാല്‍ ഒന്നും പറഞ്ഞില്ല.
രാമുവേ ..നിനക്ക് ഞാനില്ലേ
അതന്നേ;
രാമുവേ നിനക്കു ഞാനും കൂടിയില്ലേ..
വരവൂരാന്‍,
കുഞ്ഞിക്ക,
നൊമാദ്,
വശംവദന്‍,
പകലന്,
ഹന്ല്ലലത്,
സന്തോഷ്,
ജുനൈത്,
റ്റൈപിസ്റ്റ്,
വി.ശി,
സമാന്തരന്‍,
അനില്‍@,
ആചാര്യന്,
സൂത്രന്,
ഷാജു,
തലശ്ശേരി,
കാപ്പിലാന് ചേട്ടന്,
ഹരീഷ്,
എന്റെ മനസ്സ് തൊട്ട എല്ലാവര്ക്കും സ്നേഹത്തോടെ...
രാമചന്ദ്രന്.
കൊള്ളാല്ലോ :-)
ഇഷ്ടപ്പെട്ടു ബോസ്സ്.
പൊന്നേ കൊള്ളാം !.. പിന്നേയ് നാട്ടില്‍ കിങ്ങ്ഫിഷറിന്റെ പുതിയ ബീയര്‍ "ബ്ലൂ" ഇറങ്ങിയിട്ടൂണ്ട്.. കൊള്ളാം പക്ഷെ ബീഫ് പൊരിച്ചതുംകൂടെ വേണം... ഇനി പെഗ്ഗൊഴിച്ചടിയുണ്ടാക്കണ്ട... ബിയറാവാം..
എന്തൊക്ക്യാ അങ്ങട് ചെയ്യണ്ടേന്നു ഒരു നിശ്ചോല്ല്യ ല്ലേ ? ആദ്യം അടങ്ങി ഒരു സ്ഥലത്ത് അങ്ങട് ഇരിക്ക്യ . ന്ന്ട്ട് പ്പം....? പറ്റൂല ല്ലേ ? അതാണ് ഈ അസുഖത്തിന്റെ കുഴപ്പം. കൊത്യാവാ ത് വായിച്ചിട്ട്. അസൂയാവാ ഓര്‍ത്തിട്ട്... ഓ ഇതാ പ്പ ത്ര കാര്യം ന്നു ഞാന്‍ കൊതി മൂത്ത് ഒന്ന് പറഞ്ഞോട്ടെ ....
നന്നായിരിക്കുന്നു. ചടുലമായ ഭാഷ...
തനിച്ചിരുന്ന് ആദ്യ പെഗ്ഗ്
ഒറ്റവലിക്കകത്താക്കുമ്പോള്‍
കെറുവിച്ച് ഇറങ്ങി നടക്കും.
തോടിന്റെ വക്കത്ത്
കൂട്ടുകാരോടൊപ്പം
നാടന്‍ വാറ്റ് ഇളനീര് ചേര്‍ത്ത് കഴിക്കും.
(രാമേട്ടാ ഈ വരികള്‍ക്ക് നന്ദി, അത് വായിച്ചപ്പോള്‍ ഒരു കുളിര്)
കവിത മനോഹരം, ഞാനില്ലേ രാമേട്ടാ
കളഞ്ഞുപോയ പ്രണയത്തെ?
കവിത നന്നായിരിക്കുന്നു ഒപ്പമൊരു പരാതിയും ഖത്തറിനെ ഓര്‍മ്മയില്‍ നിന്നകറ്റിയതിന്!
ലെറ്റ് ഇറ്റ് ഗോ എനിവെർ ....പക്ഷെ കടിഞ്ഞാൺ..അതു കയ്യിൽ തന്നെ വേണം.
എന്നുമെന്നും ഏതൊരു കവി മനസ്സിലും കൂട്ടം തെറ്റിയവർക്കൊരു ഉമ്മ ഉണ്ടായിരിക്കട്ടേ എന്ന
ആശിർവാദത്തോടെ..
എത്ര തിരക്കിലും
ഏത് ബഹളത്തിലും
കൂടെ നടക്കാന്‍ കൂട്ടാക്കില്ല.
പിടിവിട്ട് ഓടും
ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും.
നല്ല വരികള്‍...
എന്തൊരു അലിവാണിത്!!
ഞാനിത് കണ്ടതെയില്ലല്ലോ..
ബിന്ദു ഉണ്ണി,
കുമാരന്,
കുക ഒ കു കെ,
ഗിരീഷ് വര്‍മ്മ,
അരുണ്‍,
കുറുപ്പ്,
ശാന്ത,
സഗീര്‍,
കെകെ എസ്,
ശ്രീ ഇടമണ്‍,
സെറീന...
ഇവിടെ വന്ന് എനിക്ക് പ്രചോദനമാകുന്ന വാക്കുകള്‍ പറഞ്ഞു പോയതിന് സ്നേഹത്തോടെ നന്ദി പറയുന്നു..
വായിച്ച് പോയവര്‍ക്കും നന്ദി..
പഹയാ..
നല്ല എഴുത്ത്
ഓരോന്നും വ്യത്യസ്തം
നന്നായിട്ടുണ്ടെടാ ഇഷ്ടപ്പെട്ടു
ശശി,
അനീഷ്,
മഹി,
താങ്ക്സേ...
പിടി തരാതെ ഇനിയും പറക്കട്ടെ...
ടിക്കറ്റില്ലാതെ അവന് മാത്രമേ പറക്കാൻ കഴിയൂ... അവനെങ്കിലും അനുഭവിക്കട്ടേ കോരിച്ചൊരിയുന്ന മഴയുടെ താളം.
അയ്യോ ഇത് കാണാന്‍ വൈകിയോ? നന്നായി വെട്ടിക്കാടാ....(കാണാന്‍ വൈകിയതല്ല :))
ഓരോ കവിതയും ഒന്നിനൊന്നു വ്യത്യസ്തമാണ്.അഭിനന്ദനങള്‍...
എത്ര തിരക്കിലും
ഏത് ബഹളത്തിലും
കൂടെ നടക്കാന്‍ കൂട്ടാക്കില്ല.
പിടിവിട്ട് ഓടും
ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും.
ഇത്രയും വായിച്ചപ്പോള്‍ ഞാന്‍ എന്റെ കുഞ്ഞൂട്ടനെന്ന നാല് വയസ്സുകാരി മകളെക്കുറിച്ചോര്‍ത്തു
കുറച്ചു നേരം ഇരുന്നുപോയി.
ബോധം കെട്ട് കിടക്കുമ്പൊള്‍
തിരികെ വന്ന്
മുടിയിഴകളില്‍ തലോടും.
നിനക്ക് ഞാനില്ലേയെന്ന്..
ഇത് വായിച്ചപ്പോള്‍ ഭാര്യയേയും ..
ചില വരികള്‍ വല്ലാതെ ഇഷ്ടമായി ..ഇഷ്ടാ
:)
:)
😯
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ