9.6.09

നിനക്ക് ഞാനില്ലേയെന്ന്...

എത്ര തിരക്കിലും
ഏത് ബഹളത്തിലും
കൂടെ നടക്കാന്‍ കൂട്ടാക്കില്ല.
പിടിവിട്ട് ഓടും
ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും.

ഒറ്റക്കിരിക്കുമ്പോള്‍
വാതോരാതെ സംസാരിച്ച്
പാട്ട് പാടി
കളിയാക്കി, കൂക്കി വിളിച്ച്
ബഹളത്തില്‍ മുക്കും.

വീട്ടിലെ, നാട്ടിലെ വര്‍ത്തമാനങ്ങള്‍ക്ക്
കാത് കൊടുക്കുന്ന പോലിരിക്കുമ്പോള്‍
കൈ പിടിച്ച് വലിച്ച്
ചാടിയോടും.
കടല്‍ കടന്ന്,
പുഴ കടന്ന്,
വയലും തോടും കടന്ന്
വേലിക്കലെത്തി നോക്കും.
കളഞ്ഞു പോയ
പ്രണയത്തെ...

തനിച്ചിരുന്ന് ആദ്യ പെഗ്ഗ്
ഒറ്റവലിക്കകത്താക്കുമ്പോള്‍
കെറുവിച്ച് ഇറങ്ങി നടക്കും.
തോടിന്റെ വക്കത്ത്
കൂട്ടുകാരോടൊപ്പം
നാടന്‍ വാറ്റ് ഇളനീര്‍ ചേര്‍ത്ത് കഴിക്കും.
അബുദാബിയില്‍ കാറിന്റെ
കാറ്റഴിച്ചു വിടും
ഷാര്‍ജയില്‍ പൂത്ത കൈതക്ക്
പുറകെ നടക്കും.

ബോധം കെട്ട് കിടക്കുമ്പൊള്‍
തിരികെ വന്ന്
മുടിയിഴകളില്‍ തലോടും.
നിനക്ക് ഞാനില്ലേയെന്ന്..
------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

42 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എപ്പോഴും..

വരവൂരാൻ പറഞ്ഞു...

ആരാണു സുഹ്രുത്തേ ഇത്‌... ഏതാണു ഈ ദിവ്യപ്രേമം... ഓർമ്മകളാണോ... ഒരിക്കലും പിടിതരാതെ കടൽ കടക്കുന്ന ചിന്തകളാണോ ഇത്‌...
നന്നായിട്ടുണ്ട്‌.

പോരാളി പറഞ്ഞു...

"ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും".

നല്ല വരികള്‍ വെട്ടിക്കട്ടെ. ആശംസകള്‍

aneeshans പറഞ്ഞു...

കവിതയുടെ കിലുക്കം

വശംവദൻ പറഞ്ഞു...

നല്ല വരികൾ.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇതാണ് .. ഇതാണ് ഞാന്‍ നിന്നോട് ഇപ്പോഴും പറയുന്നത്.. എന്തിനും ഏതിനും ഞാനില്ലേ എന്ന്.... :)
വില്‍സാ നീ ഇതൊന്നും കാണുന്നില്ലേഡാ ...

നന്നായെടാ..

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

..എന്റെ മനസ്സേ...
നീയെന്താണിങ്ങനെ..
ഒറ്റയ്ക്കാണെന്നു പറഞ്ഞെന്നെ
പേടിപ്പിക്കുന്നത്‌..?

ചരടറ്റ പട്ടം പോലെ
ദിശയറിയാതെ സഞ്ചരിക്കുന്നത്‌.?

എന്റെ കവീ...
.നിന്റെ മനസ്സെന്തേ
നിനക്കിങ്ങനെ സന്ത്വനമാകുന്നു..?
എന്റെതോ...?
നരകത്തിന്റെ കവാടങ്ങള്‍
തുറന്നു തരുമെനിക്ക്

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

പിടിവിട്ട് ഓടും
ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും.

പിടിതരാതെ കുതറിയോടുന്ന കവി മനസ്സുതന്നെ.... ഈ കവിതയില്‍ നായകന്‍

നന്നായി ഒരോവരിയും

Junaiths പറഞ്ഞു...

ഞങ്ങളിവിടുണ്ടേ.....

Typist | എഴുത്തുകാരി പറഞ്ഞു...

നിനക്കു് ഞാനില്ലേയെന്നു് ... അതല്ലേ ഏറ്റവും വലിയ സാന്ത്വനം.

വികടശിരോമണി പറഞ്ഞു...

:)

സമാന്തരന്‍ പറഞ്ഞു...

എന്റെ പ്രിയ സുഹൃത്തേ...

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ആത്മാംശമുണ്ടോ വെട്ടിക്കാടാ?

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

'ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും'

അഭിനന്ദനങ്ങള്‍ വെട്ടിക്കാടേ...

സൂത്രന്‍..!! പറഞ്ഞു...

ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും".

നല്ല വരികള്‍ വെട്ടിക്കട്ടെ. ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

"കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരുമ്മ കൊടുത്തോടി വരുന്ന" മനസ്സിന് ഒരായിരം ആശംസകള്‍.....

സ്നേഹത്തോടെ..

Vinodkumar Thallasseri പറഞ്ഞു...

വെട്ടിക്കാടേ.. കവിത ഗംഭീരം. എല്ലാം പറഞ്ഞു, എന്നാല്‍ ഒന്നും പറഞ്ഞില്ല.

കാപ്പിലാന്‍ പറഞ്ഞു...

രാമുവേ ..നിനക്ക് ഞാനില്ലേ

ഹരീഷ് തൊടുപുഴ പറഞ്ഞു...

അതന്നേ;

രാമുവേ നിനക്കു ഞാനും കൂടിയില്ലേ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വരവൂരാന്‍,
കുഞ്ഞിക്ക,
നൊമാദ്,
വശംവദന്‍,
പകലന്‍,
ഹന്‍ല്ലലത്,
സന്തോഷ്,
ജുനൈത്,
റ്റൈപിസ്റ്റ്,
വി.ശി,
സമാന്തരന്‍,
അനില്‍@,
ആചാര്യന്‍,
സൂത്രന്‍,
ഷാജു,
തലശ്ശേരി,
കാപ്പിലാന്‍ ചേട്ടന്‍,
ഹരീഷ്,

എന്റെ മനസ്സ് തൊട്ട എല്ലാവര്‍ക്കും സ്നേഹത്തോടെ...

രാമചന്ദ്രന്‍.

Bindhu Unny പറഞ്ഞു...

കൊള്ളാല്ലോ :-)

Anil cheleri kumaran പറഞ്ഞു...

ഇഷ്ടപ്പെട്ടു ബോസ്സ്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

പൊന്നേ കൊള്ളാം !.. പിന്നേയ് നാട്ടില്‍ കിങ്ങ്ഫിഷറിന്റെ പുതിയ ബീയര്‍ "ബ്ലൂ" ഇറങ്ങിയിട്ടൂണ്ട്.. കൊള്ളാം പക്ഷെ ബീഫ് പൊരിച്ചതുംകൂടെ വേണം... ഇനി പെഗ്ഗൊഴിച്ചടിയുണ്ടാക്കണ്ട... ബിയറാവാം..

girishvarma balussery... പറഞ്ഞു...

എന്തൊക്ക്യാ അങ്ങട് ചെയ്യണ്ടേന്നു ഒരു നിശ്ചോല്ല്യ ല്ലേ ? ആദ്യം അടങ്ങി ഒരു സ്ഥലത്ത് അങ്ങട് ഇരിക്ക്യ . ന്ന്ട്ട് പ്പം....? പറ്റൂല ല്ലേ ? അതാണ്‌ ഈ അസുഖത്തിന്റെ കുഴപ്പം. കൊത്യാവാ ത് വായിച്ചിട്ട്. അസൂയാവാ ഓര്‍ത്തിട്ട്... ഓ ഇതാ പ്പ ത്ര കാര്യം ന്നു ഞാന്‍ കൊതി മൂത്ത് ഒന്ന് പറഞ്ഞോട്ടെ ....

Arun Meethale Chirakkal പറഞ്ഞു...

നന്നായിരിക്കുന്നു. ചടുലമായ ഭാഷ...

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

തനിച്ചിരുന്ന് ആദ്യ പെഗ്ഗ്
ഒറ്റവലിക്കകത്താക്കുമ്പോള്‍
കെറുവിച്ച് ഇറങ്ങി നടക്കും.
തോടിന്റെ വക്കത്ത്
കൂട്ടുകാരോടൊപ്പം
നാടന്‍ വാറ്റ് ഇളനീര്‍ ചേര്‍ത്ത് കഴിക്കും.

(രാമേട്ടാ ഈ വരികള്‍ക്ക് നന്ദി, അത് വായിച്ചപ്പോള്‍ ഒരു കുളിര്)
കവിത മനോഹരം, ഞാനില്ലേ രാമേട്ടാ

ശാന്ത കാവുമ്പായി പറഞ്ഞു...

കളഞ്ഞുപോയ പ്രണയത്തെ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കവിത നന്നായിരിക്കുന്നു ഒപ്പമൊരു പരാതിയും ഖത്തറിനെ ഓര്‍മ്മയില്‍ നിന്നകറ്റിയതിന്!

കെ.കെ.എസ് പറഞ്ഞു...

ലെറ്റ് ഇറ്റ് ഗോ എനിവെർ ....പക്ഷെ കടിഞ്ഞാൺ..അതു കയ്യിൽ തന്നെ വേണം.
എന്നുമെന്നും ഏതൊരു കവി മനസ്സിലും കൂട്ടം തെറ്റിയവർക്കൊരു ഉമ്മ ഉണ്ടായിരിക്കട്ടേ എന്ന
ആശിർവാദത്തോടെ..

ശ്രീഇടമൺ പറഞ്ഞു...

എത്ര തിരക്കിലും
ഏത് ബഹളത്തിലും
കൂടെ നടക്കാന്‍ കൂട്ടാക്കില്ല.
പിടിവിട്ട് ഓടും
ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും.

നല്ല വരികള്‍...

സെറീന പറഞ്ഞു...

എന്തൊരു അലിവാണിത്!!
ഞാനിത് കണ്ടതെയില്ലല്ലോ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ബിന്ദു ഉണ്ണി,
കുമാരന്‍,
കുക ഒ കു കെ,
ഗിരീഷ് വര്‍മ്മ,
അരുണ്‍,
കുറുപ്പ്,
ശാന്ത,
സഗീര്‍,
കെകെ എസ്,
ശ്രീ ഇടമണ്‍,
സെറീന...

ഇവിടെ വന്ന് എനിക്ക് പ്രചോദനമാകുന്ന വാക്കുകള്‍ പറഞ്ഞു പോയതിന് സ്നേഹത്തോടെ നന്ദി പറയുന്നു..

വായിച്ച് പോയവര്‍ക്കും നന്ദി..

t.a.sasi പറഞ്ഞു...

പഹയാ..

naakila പറഞ്ഞു...

നല്ല എഴുത്ത്
ഓരോന്നും വ്യത്യസ്തം

Mahi പറഞ്ഞു...

നന്നായിട്ടുണ്ടെടാ ഇഷ്ടപ്പെട്ടു

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ശശി,
അനീഷ്,
മഹി,

താങ്ക്സേ...

നരിക്കുന്നൻ പറഞ്ഞു...

പിടി തരാതെ ഇനിയും പറക്കട്ടെ...

ടിക്കറ്റില്ലാതെ അവന് മാത്രമേ പറക്കാൻ കഴിയൂ... അവനെങ്കിലും അനുഭവിക്കട്ടേ കോരിച്ചൊരിയുന്ന മഴയുടെ താളം.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

അയ്യോ ഇത് കാണാന്‍ വൈകിയോ? നന്നായി വെട്ടിക്കാടാ....(കാണാന്‍ വൈകിയതല്ല :))
ഓരോ കവിതയും ഒന്നിനൊന്നു വ്യത്യസ്തമാണ്.അഭിനന്ദനങള്‍...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

എത്ര തിരക്കിലും
ഏത് ബഹളത്തിലും
കൂടെ നടക്കാന്‍ കൂട്ടാക്കില്ല.
പിടിവിട്ട് ഓടും
ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും.

ഇത്രയും വായിച്ചപ്പോള്‍ ഞാന്‍ എന്റെ കുഞ്ഞൂട്ടനെന്ന നാല് വയസ്സുകാരി മകളെക്കുറിച്ചോര്‍ത്തു
കുറച്ചു നേരം ഇരുന്നുപോയി.

ബോധം കെട്ട് കിടക്കുമ്പൊള്‍
തിരികെ വന്ന്
മുടിയിഴകളില്‍ തലോടും.
നിനക്ക് ഞാനില്ലേയെന്ന്..

ഇത് വായിച്ചപ്പോള്‍ ഭാര്യയേയും ..

ചില വരികള്‍ വല്ലാതെ ഇഷ്ടമായി ..ഇഷ്ടാ

vineethviswam പറഞ്ഞു...

:)

vinneth പറഞ്ഞു...

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

😯