2.6.09

സെക്കന്റ് ഷോ.

49 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

സെക്കന്റ് ഷോ.

Typist | എഴുത്തുകാരി പറഞ്ഞു...

കുബ്ബൂസ് കഴിക്കുമ്പോള്‍ നാട്ടിലെ പൊറോട്ടയും, കുടുസ്സുമുറിയില്‍, ചിറ്റിലപ്പിള്ളി മിനിയുമൊക്കെ കാണാന്‍ കഴിയുന്നുണ്ടല്ലോ. ഭാഗ്യവാന്‍.

Unknown പറഞ്ഞു...

Not bad, keep it up

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ട്രാഫിക് സിഗ്നലില്‍ ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ പാട്ട് പാടിക്കളിച്ച് ചുവപ്പിലൂടെ കൊടിയും പിടിച്ച്കളക്ടറേറ്റ് പടിക്കല്‍
അടി കൊണ്ട് തല പൊട്ടി.

......
:) ഹാ..

ചന്ദ്രകാന്തം പറഞ്ഞു...

മൂന്നാം‌തട്ടിലെ ബാല്‍ക്കണിയിലിരുന്ന്‌ സെക്കന്‍ഡ്‌ഷോ കാണുന്ന ലാഘവത്തോടെ ജീവിതം കാണാനായാല്‍... ധാരാളം.

ശ്രീഇടമൺ പറഞ്ഞു...

"സെക്കന്റ് ഷോ." കണ്ടു.
നന്നായിട്ടുണ്ട്.

ധൃഷ്ടദ്യുമ്നന്‍ പറഞ്ഞു...

:) ha ha

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നന്നായി രാമൂഭായ്, ഈ കിനാക്കണ്ണുകള്‍...
വ്യത്യസ്ഥം ഈ ഭാഷ!

കാപ്പിലാന്‍ പറഞ്ഞു...

Super

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എഴുത്തുകാരി,
ഫസല്‍,
പകലന്‍,
ചന്ദ്രകാന്തം,
ശ്രീ ഇടമണ്‍,
ധൃഷ്ടദ്യുമ്നന്‍,
രണ്‍ജിത്,
കാപ്പിലാന്‍ ചേട്ടന്‍,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

Anil cheleri kumaran പറഞ്ഞു...

പ്രവാസിയുടെ നൊസ്റ്റാൾജിയ..
കവിത നന്നായി.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

സെക്കന്ഡ് ഷോ കലക്കി. ചിന്തകളില്‍, നെടുവീര്‍പ്പുകളില്‍ നാടിന്റെ ഗന്ധം പരത്താന്‍ കൊതിക്കുന്ന താങ്കള്‍ക്കു അഭിനന്ദനങ്ങള്‍...

വശംവദൻ പറഞ്ഞു...

മാഷെ, ഇത് ഒരു ഒന്നൊന്നര പോസ്റ്റായിപ്പോയി.
ആ മിക്സിംഗ് അടിപൊളി!

ആശംസകൾ!

അജ്ഞാതന്‍ പറഞ്ഞു...

ഉള്ളില്‍ തട്ടിയ വരികള്‍... പ്രവാസജീവിതത്തിന്‍റെ സാക്ഷ്യം.

സ്നേഹത്തോടെ...

ബോണ്‍സ് പറഞ്ഞു...

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കുമാരന്‍,
വാഴക്കോടന്‍,
നാസ്,
വശംവദന്‍,
ഷാജു,
ബോണ്‍സ്,

സ്നേഹത്തോടെ നന്ദി.

Kuzhur Wilson പറഞ്ഞു...

രാമചന്ദ്രാ
ഇത് തറയില്‍ ഇരുന്നു ഞാന്‍ വീണ്ടും വീണ്ടും വായിക്കുന്നു.

തലക്കെട്ടും തകര്‍ത്തെടാ

വാ ഒരു ഷോഡയും കപ്പലണ്ടിയും കഴിച്ചിട്ട് വരാം / ഒരു നീണ്ട മുള്ളലും

siva // ശിവ പറഞ്ഞു...

പ്രവാസികളെ ഓര്‍മ്മപ്പെടുത്തുന്ന വരികള്‍...നന്ദി...

ഹരീഷ് തൊടുപുഴ പറഞ്ഞു...

ആശംസകള്‍..!!!

ചങ്കരന്‍ പറഞ്ഞു...

ഓര്‍മകള്‍ വേട്ടയാടുമ്പോഴാണല്ലോ പ്രവാസം പൂര്‍ണമാകുന്നത്. നല്ല കവിത.

ബ്ലോത്രം പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
നസീര്‍ കടിക്കാട്‌ പറഞ്ഞു...

തകര്‍ത്തെടാ...
നിന്റെ മികച്ച എഴുത്ത്...

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

"ട്രാഫിക് സിഗ്നലില്‍

ഇലകള്‍ പച്ച

പൂക്കള്‍ മഞ്ഞ

പാട്ട് പാടിക്കളിച്ച്

ചുവപ്പിലൂടെ കൊടിയും പിടിച്ച്

കളക്ടറേറ്റ് പടിക്കല്‍


അടി കൊണ്ട് തല പൊട്ടി."

വെട്ടിക്കാടേ, ഈ കവിതയുടെ ഓരോ പദത്തോടും പ്രണയം തോന്നുന്നു....വളരെ വളരെ നന്നായി...

ബിനോയ്//HariNav പറഞ്ഞു...

"..വരമ്പത്തെ പുല്ലിലെ
പുലര്‍ മഞ്ഞില്‍ കാല്‍ തണുത്തു.."

കവിത വായിച്ച് മനസ്സും തണുത്തു.
വളരെ നന്നായി മാഷേ വരികള്‍ :)

കെ.കെ.എസ് പറഞ്ഞു...

കയ്യിലേന്തിയ ഷവൽ ഒരു ബാറ്റ്’ ആയി മാറുന്നു..എന്നിട്ടൊ സിക്സറടിക്കാനുള്ള വിനീതമായൊരു ശ്രമത്തിന് ചീത്തവിളിയുടെ തീപന്തുകൊണ്ട് ഔട്ട്’ എന്ന ശിക്ഷ!

ഇടുങിയ മുറിയുടെ ഇരുളിൽ സ്വപ്നങളുടെ സെക്കന്റ് ഷോക്ക് ചുരുൾ നിവരുന്ന തിരശ്ശീല..
മോർഫിംഗ് എന്ന ടെക്നിക് കവിതയിൽ വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു...

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

....ഇതാണ് കവിത....
അഭിനന്ദനങ്ങള്‍... രാമേട്ടന്...

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

മരുഭൂമിയിലെ പൊരി വെയിലത്ത് ഷവലും പിടിച്ച് ട്രഞ്ചിലെ മണ്ണ് കോരുമ്പോള്‍ സ്കൂള്‍ ഗ്രൌണ്ടിലെ ഉച്ച വെയിലില്‍ അടുത്ത പന്ത് സിക്സര്‍ അടിക്കണമെന്ന് മനസ്സില്‍ കരുതി. സിറിയക്കാരന്‍ ഫോര്‍മാന്റെ ചീത്ത വിളിയില്‍ കുറ്റി തെറിച്ച് ഔട്ടായി.

രാമേട്ടാ എന്തൂട്ടാ ഒരലക്കു. നല്ല ഭാവന കേട്ടോ.
പിന്നെ ലഹരിയുടെ കാര്യം അങ്ങട് മറന്നൂ അല്ലെ

നജൂസ്‌ പറഞ്ഞു...

“ലേബര്‍ ക്യാമ്പില്‍ നിന്നും സി-റിംഗ് റോഡ് വഴി IBQ ബാങ്കിന്റെ പരസ്യത്തിലെ ഗോതമ്പ് പാടത്തിലൂടെ വഴിയരികിലെ പച്ചപ്പിലൂടെ പാടത്തേക്കിറങ്ങി“

വഴി കാണാതെ തപ്പുകയായിരുന്നു. നന്ദി. ഇനി ഞാന്‍ പൊക്കോളാം.

വരവൂരാൻ പറഞ്ഞു...

ഈ ഷോ.നൂറു ദിവസം കളിക്കും ബോക്സ്‌ ഓഫിസ്സ്‌ ഹിറ്റ്‌

naakila പറഞ്ഞു...

നന്നായിട്ടുണ്ട്

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വിത്സന്‍,
ശിവ,
ഹരീഷ്,
ചങ്കരന്‍,
നസീര്‍,
ആചാര്യന്‍,
ബിനോയ്,
കെ കെ എസ്,
ഹന്‍ല്ലലത്,
കുറുപ്പ്,
നജൂസ്,
വരവൂരാന്‍,
അനീഷ്,

വായിച്ച് അഭിപ്രായം പറഞ്ഞതിന് സന്തോഷമുണ്ട്.

t.a.sasi പറഞ്ഞു...

പ്രിയപ്പെട്ട വെട്ടിക്കാടെ
ഭാഷയുടെ റീല്‍ മാറുന്നതറിയുന്നേയില്ല..
അത്രക്കും മികവ്...

പാര്‍ത്ഥന്‍ പറഞ്ഞു...

സെക്കന്റ് ഷോ കഴിഞ്ഞു 4-5 കിലോമീറ്റർ നടന്നുള്ള മടക്കയാത്രയിൽ റോഡിൽ മൂത്രമൊഴിച്ച് പേരെഴുതുന്നത് ഇപ്പോൾ പതിവുണ്ടാകുമോ.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

സെക്കന്റ്ഷോ വിട്ടു വരുമ്പോ പോലീസ് പുറകേക്കൂടിയപ്പോ ഓടി തോട്ടില്‍ചാടിയത് സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നോ ? രാമേട്ടാ നിങ്ങളെ കവിത മിക്കവാറും സ്കൂള്‍കുട്ട്യോള്‍ക്ക് പണിയുണ്ടാക്കും. ഒരിക്കലിതും കാണാതെ പഠിക്കേണ്ടി വരും!

Junaiths പറഞ്ഞു...

രാമേട്ടാ...
മനോഹരമായി പറഞ്ഞു...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ശശി,
പാര്‍ത്ഥന്‍ : താ‍ഴെ ആളുണ്ട്. അതിനാല്‍ പറ്റില്ല.
:)

കു ക ഒ കു കെ : അത്രക്ക് പാതകം ചെയ്യണോ?

ജുനൈത്,

സ്നേഹത്തോടെ നന്ദി പറയുന്നു.

Divyam പറഞ്ഞു...

നമസ്കാരം മാഷേ
നന്നായിട്ടുണ്ട്
ഇനിയും എഴുതുക

വികടശിരോമണി പറഞ്ഞു...

രാമചന്ദ്രാ,തകർത്തു.ചെതറിത്തെറിച്ചു,എന്തൊക്കെയോ:)
പ്രവാസിയല്ല താൻ.ലോകമനുഷ്യനാ:)

സൂത്രന്‍..!! പറഞ്ഞു...

വെട്ടികട ... ശരിക്കും വേദനിപ്പിച്ചു ട്ടോ ... ഉള്ളില്‍ ഒരു തേങ്ങല്‍ .. ഓര്‍മ്മകള്‍ മരിച്ചിരുന്നന്കില്‍
എത്ര നന്നായിരുന്നേനെ .. ഒരു പ്രവാസി ജീവിതം ശരിക്കും വരച്ചുകാട്ടിയിരിക്കുന്നു

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ദിവ്യം,
വി.ശി,
സൂത്രന്‍,

സ്നേഹത്തോടെ നന്ദി പറയുന്നു.

സെറീന പറഞ്ഞു...

അകം പുറം എന്ന് രണ്ടു
ജീവിതം ജീവിക്കുമ്പോള്‍
ഇങ്ങനെ അകത്തെ മഴയും പച്ചയും
കൊണ്ട് മായ്ക്കാമോ പുറത്തെ
മരുഭൂമിയുടെ വെയില്‍..?

sHihab mOgraL പറഞ്ഞു...

പലപ്പോഴും താരതമ്യങ്ങള്‍ വലിയ ആശ്വാസമാകും..
വളരെ നന്നായിട്ടുണ്ട്.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

സെറീന, ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞതില്‍ സന്തോഷമുണ്ട്.

ശിഹാബ്, സ്വാഗതം. അഭിപ്രായത്തിന് നന്ദി.

നരിക്കുന്നൻ പറഞ്ഞു...

ഈ സെക്കന്റ് ഷോയിൽ പ്രവാസിയുടെ നൊമ്പരം ഇത്രമനോഹരമായി പകർത്താൻ സഹോദരാ നിനക്കേ കഴിയൂ...

ഒരു വേള കണ്ണിൽ തിളങ്ങിയ നീർക്കണം ഞാനൊന്ന് തുടച്ച് കളഞ്ഞോട്ടേ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നരിക്കുന്നാ, പ്രവാസിയുടെ നൊമ്പരങ്ങള്‍ എന്നും കാണുന്നതല്ലേ?

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

എടാ ഈ വിഷുവിനെങ്കിലും ഞാനിത് കാണാതെ പോയില്ലല്ലോ! മൂന്നു വര്‍ഷത്തിനു ശേഷം ഒരുഗ്രന്‍ വിഷു സദ്യ കഴിച്ചെടോ. ഞാനുമൊരു ഏമ്പക്കമിടട്ടെ, നാണിയമ്മയുടെ പ്രഥമന്റെ രുചിയില്‍!

എന്‍.ബി.സുരേഷ് പറഞ്ഞു...

ഈയാഴ്ചത്തെ കലാകൌമുദിയില്‍ എം.കെ.ഹരികുമാര്‍ ഗൃഹതുരതയെപ്പറ്റി പറഞ്ഞതിങ്ങനെ:
“ ഗൃഹതുരത്വം മന:ശ്ശാസ്ത്രപ്രശ്നമാണ്. നാം എവിടെയോ എത്തിചേര്‍ന്നിരിക്കുന്നു എന്ന മിഥ്യാധാരണമൂലം ഉണ്ടാകുന്ന ഗതകാലപ്രേമമാണിത്. കുട്ടിക്കാലത്ത് കളിച്ചു നടന്ന തൊടിയും മറ്റും എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍, പില്‍ക്കാലത്ത് ദൂരെയെവിടെയെങ്കിലുമിരുന്ന് അതെക്കുറിച്ഛോര്‍ക്കുന്നത്, തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയെന്നും താന്‍ ഏതൊ വിരുദ്ധധ്രുവത്തില്‍ എത്തിയെന്നും കരുഥുന്നതുകൊണ്ടാണ്. എല്ലായിടവും നമ്മുടേതായി കരുതിയാല്‍ പ്രശ്നം തീരും. നമ്മെ കുട്ടിക്കാലത്ത് സ്നേഹിച്ചവരെപ്പോലെത്തന്നെ പ്രധാനരാണ് ഇപ്പോള്‍ ചോറു വിളമ്പി തരുന്നവരും വാഹനതിലിരുത്തി ഓടിച്ചുപോകുന്നവരും.. ജീവിതപ്രണയങ്ങള്‍ക്ക് അവധി കൊടുത്ത ചിന്താശൂന്യതയില്‍ നിന്നാണ് ഗൃഹാതുരത്വം ആഘോഷിക്കാന്‍ അവധി ചോദിക്കുന്നവര്‍ ഉണ്ടാവുന്നത്.

മറുപടിയായി ഈ കവിത മതിയെന്നു തോന്നുന്നു.

നാറ്റിലെ മഴ കാണാന്‍ ഗള്‍ഫിലെ ജോലിയുപേക്ഷിച്ച വി.കെ.ശ്രീരാമനെ ഓര്‍ത്തുപോകുന്നു.

ഗര്‍ട്രൂഡ് സ്റ്റീല്‍ പറഞ്ഞത് എഴുത്തുകാര്‍ക്ക് രണ്ടു നാടുണ്ടന്നാണ്. ഒന്നയാള്‍ ജീവിക്കുന്ന നാട്
രണ്ടയാള്‍ ജീവിക്കാനാഗ്രഹിക്കുന്ന നാട്.

ഏറനാടന്‍ പറഞ്ഞു...

പ്രവാസ കിനാവിലെ മിക്സ്ഡ് കളര്‍ഫുള്‍ സെക്കന്റ് ഷോ രസിച്ചു വായിച്ചു രാമചന്ദ്രാ..

ഖത്തറില്‍ ഈ പറയുന്ന സ്ഥലങ്ങളും നാട്ടില്‍ ആ പറഞ്ഞ ഇടങ്ങളും എല്ലാം എനിക്കും സുപരിചിതം!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

ഒരു കൊന്നപ്പൂമരം കണ്ണില്‍ കൊരുത്ത്
അതിനാലൊരു വിഷുവുണ്ട്..
പരസ്യത്തിലെ പച്ചപ്പിലൂടെ
പാടത്തേക്കിറങ്ങി.......
ഈ ഊഷരതയില്‍ നിന്നും ഉര്‍വ്വരതയിലേക്ക് നിനക്ക് എങ്ങിനെ പോകാനാകുന്നു...
നീ ഒരു ധാരാളിയാണ്, അഹങ്കാരിയും
അല്ലെങ്ങില്‍ എങ്ങിനെ ഇവ്വിധം കാണാനാവും ...
( എനിക്ക് സാധിക്കുന്നില്ലല്ലോ ...അത് കൊണ്ടാ )