ഏഴ് നിലക്കെട്ടിടത്തിന്റെ
നാലാം നിലയില്‍
പിടിവിട്ട് ചാടാന്‍ വെമ്പി
ഒരു ആലിന് തൈ.
പടവുകള്‍
തിരഞ്ഞു പോയ
വേരിനേയും കാത്ത്.
പടിയിറങ്ങുന്ന
കൊതിപ്പിക്കുന്ന കാലൊച്ചകള്‍
ലിഫ്റ്റിന്റെ ഇരമ്പം.
കയറി വരുന്ന
ഏതെങ്കിലുമൊരാള്‍
കൈ പിടിച്ച്
താഴേക്കിറക്കിയെങ്കില്‍..
ഒരു തറ കെട്ടി..
(ആലായാല്‍ തറ വേണം..)
ആശിച്ചു പോവില്ലേ?
നലാം നിലയിലാണെങ്കിലും
ചുമരിലാണെങ്കിലും
ആലാവുമ്പോള്‍
കൊതിയുണ്ടാവില്ലേ,
മണ്ണിലെ കുളിരില്‍
ഈറനുടുത്ത്
ദീപാരാധനക്ക്
കൈ കൂപ്പി നില്ക്കാന്?
-----------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
26 അഭിപ്രായങ്ങൾ:
ആലായാല്‍...
ഓരോ സന്ധിയും തഴുകുന്ന വേരിന്റെ
വിരല്സ്പര്ശമേക്കാന്
തരളമായലസമായ് മണ്ണും . . . .….
വായിച്ചു ഞാനും കവിയാകുമോ എന്നു ശങ്ക, ഉല്പ്രേക്ഷ. . . .
പരദേശത്തിന്റെ സ്വത്വാസ്വാസ്ഥ്യങ്ങള്!
പടുമുളകളുടെ ചുടുജന്മങ്ങള്ക്ക് സ്വത്വകല്പ്പനകളെക്കുറിച്ച്
കിനാവ് കാണാനെന്തവകാശം രാമൂ....
ഒരു ചുടുകാറ്റില്‍ മണല്ക്കൂനയ്ക്കടിയില്
അടക്കം ചെയ്യപ്പെടാന്‍ വിധിയ്ക്കപ്പെട്ടവ!
നിന്റെ പുതിയ കാഴ്ച്ചകള്‍ക്ക് ഇനിയും വരികള്‍ മുളക്കട്ടെ....
നാലാം നിലയിലാണെങ്കിലും
ചുമരിലാണെങ്കിലും
ആലാവുമ്പോള്‍
കൊതിയുണ്ടാവില്ലേ,സത്യമാണ് വെട്ടിക്കാടാ.
പതിവുശൈലിയില്‍ നിന്നൊരു മാറിനടത്തം..
ഒരുപിടി മണ്ണുകൊതിയ്ക്കുന്ന വേരുകള്‍..
രണ്ടും നന്നായിത്തോന്നി.
പടിയിറങ്ങുന്ന
കൊതിപ്പിക്കുന്ന കാലൊച്ചകള്‍
.....
ഒത്തിരി ഇഷ്ടമായി... നീയിങ്ങനെ കൊതിപ്പിക്കാതെ.. :)
kavitha ishtaayi.
ആലും കുളവും അമ്പലവും പുഴകളും നല്ല നാളെയ്ക്കു വേണ്ടി പണയം കൊടുത്തവന്റെ ദീന സ്വരം .
പടവുകള്‍
തിരഞ്ഞു പോയ
വേരുകൾ,
നമ്മളും.
ആശംസകൾ, നന്നായിട്ടുണ്ട്
oru thavana vayichatha..
nannayi..
ജന്മ സാഫല്യം തേടി...
പഴഞ്ചന്‍,
രണ്‍ജിത്,
ധൃഷ്ടദ്യുമനന്‍,
അനില്‍@,
ചന്ദ്രകാന്തം,
പകലന്,
കുമാരന്,
അജീഷ്,
വരവൂരാന്‍,
ഫാസിര്‍,
ഹന്ല്ലലത്,
നന്ദി.
നിറഞ്ഞ സ്നേഹത്തോടെ,
രാമചന്ദ്രന്.
‘ആലാവുമ്പോള്‍
കൊതിയുണ്ടാവില്ലേ,
മണ്ണിലെ കുളിരില്‍
ഈറനുടുത്ത്
ദീപാരാധനക്ക്
കൈ കൂപ്പി നില്ക്കാന്?‘
ഈ വരികളിൽ എന്റെ രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു ഒരു വേള. വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന വരികൾ!
manassil verodunn kavitha..ishtaayi..
ഈ കവിത വളരെ ഇഷ്ടമായി.ഈ കവിതയെ കുറിച്ച് ഞാനും പകലനും ഒരു കൊച്ചു സംവാദം തന്നെ നടത്തി.അക്ഷരാര്‍ത്ഥത്തില്‍ ഇത് ഞങ്ങളെ കൊതിപ്പിച്ചു കളഞ്ഞു വെട്ടിക്കാടാ.
സസ്നേഹം,
വാഴക്കോടന്‍.
ആലിന്റെ മോഹങ്ങള്‍ കാണുമ്പോള്‍ ഞാനും എന്തൊക്കെയോ മോഹിച്ചുപോകുന്നു....
നന്നായി :)
nannu.
nannu.
ഞാന്‍ വൈകിയോ . ഹേ..വൈകിയിട്ടില്ല . ഇനിയും ആകാലോ ചര്‍ച്ചകള്‍ വാഴേ ,ആലിന്റെ മോഹം നമുക്ക് എങ്ങനെ സാധിപ്പിക്കാം . അതിനും കാണില്ലേ ആഗ്രഹം .. ചര്‍ച്ച തുടരട്ടെ . വെട്ടിക്കാട ഞാന്‍ വീണ്ടും വരാം .
നരിക്കുന്നന്‍,
വിജയല്‍ക്ഷ്മി,
വാഴക്കോടന്‍,
ശിവ,
ബിനോയ്,
രഘുനാഥ്,
കാപ്പിലാന് ചേട്ടന്,
അഭിപ്രായങ്ങള്‍ക്ക് നന്ദി.
എന്നാലും നാലാം നിലയിലല്ലേ, ഉയരത്തിലല്ലേ?
കവിത വായിച്ചു വെട്ടിക്കാടേ.. :)
ആലിന്റെ മോഹങ്ങൾ നന്നായി.
വേര് നിലം തൊടാതെ .....ശ്മശാനം വരെ.
Typist,
ആചാര്യന്,
കാന്താരിക്കുട്ടി,
പാര്ത്ഥന്,
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ