20.5.09

അടയാത്ത കണ്ണുകള്‍.

ചലനം നിലച്ചിട്ടും
അടയാത്ത കണ്ണിലെ
അണയാ‍ത്ത സ്വപ്നങ്ങള്‍

കടലെടുത്ത
നിരാശയുടെ ചാരത്തില്‍
അണയാത്ത തീപ്പൊരി
ആഴത്തില്‍ ഒളിഞ്ഞിരിക്കും.
ഒരഗ്നി പര്‍വ്വതം
പൊട്ടിത്തെറിക്കും

മണ്ണിട്ടു മൂടിയ
തീ വിത്തുകള്‍
ഒരുനാള്‍ പൊട്ടി മുളക്കും
വേട്ടക്കിറങ്ങിയ
സിംഹങ്ങള്‍ വെന്തമരും

അടക്കിയിട്ടും
അടയാത്തകണ്ണില്‍
വസന്തം വിടരും..
സ്വപ്നങ്ങള്‍ ചിറകു മുളച്ച്
ശലഭങ്ങളായ് പറന്നുയരും..
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

24 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ആ കണ്ണുകള്‍ ഇപ്പോഴും ഉറക്കം കെടുത്തുന്നു.

പി എ അനിഷ്, എളനാട് പറഞ്ഞു...

മണ്ണിട്ടു മൂടിയ
തീ വിത്തുകള്‍
ഒരുനാള്‍ പൊട്ടി മുളക്കും
വേട്ടക്കിറങ്ങിയ
സിംഹങ്ങള്‍ വെന്തമരും
.....................
സമാലികമായ പല വാര്‍ത്തകളുമായി ചേര്‍ത്തു വായിക്കപ്പെടാവുന്ന സംവേദനം ഈ കവിതയിലുണ്ട്.
ഒപ്പം പ്രതീക്ഷയുടെ കിരണങ്ങളും

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

അമൃത്‌ അധികം വേണ്ടല്ലോ.. !

ശിവ പറഞ്ഞു...

സ്വപ്നങ്ങള്‍ ചിറകു മുളച്ച്
ശലഭങ്ങളായ് പറന്നുയരും....തീര്‍ച്ചയായും...

ramaniga പറഞ്ഞു...

സ്വപ്നങ്ങള്‍
ശലഭങ്ങളായ് പറന്നുയരും..
വസന്തം വിടരും..
manoharam ee kavitha!

അനില്‍@ബ്ലോഗ് പറഞ്ഞു...

കൊള്ളാം, അര്‍ത്ഥവത്തായ വരികള്‍.
പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

എന്തിനോടെങ്കിലും കൂട്ടി വായിച്ചാലുമില്ലെങ്കിലും അര്‍ഥസമ്പുഷ്ടം തന്നേ.വരികളും വരികള്‍ക്കിടയിലെ അര്‍ഥങ്ങളും മനോഹരം.

ഷാജു പറഞ്ഞു...

വായിച്ചു..
ഇനിയും വരാം..
ആശംസകളോടെ..

കാപ്പിലാന്‍ പറഞ്ഞു...

മണ്ണിട്ടു മൂടിയ
തീ വിത്തുകള്‍
ഒരുനാള്‍ പൊട്ടി മുളക്കും
വേട്ടക്കിറങ്ങിയ
സിംഹങ്ങള്‍ വെന്തമരും

ഈ വരികള്‍ വളരെ തീഷ്ണം .

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

മണ്ണിട്ടു മൂടിയ
തീ വിത്തുകള്‍
ഒരുനാള്‍ പൊട്ടി മുളക്കും

ആ പ്രതീക്ഷ നമ്മെ വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു....
വെട്ടിക്കാടാ മനോഹരമായ വരികള്‍...

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

മണ്ണിട്ടു മൂടിയ
തീ വിത്തുകള്‍
ഒരുനാള്‍ പൊട്ടി മുളക്കും
വേട്ടക്കിറങ്ങിയ
സിംഹങ്ങള്‍ വെന്തമരും
.............
ഒരു യുദ്ധത്തിനും തോല്‍പിക്കാനാവില്ല..
ശക്തം..
അഭിവാദ്യങ്ങള്‍...

ഹരീഷ് തൊടുപുഴ പറഞ്ഞു...

അടക്കിയിട്ടും
അടയാത്തകണ്ണില്‍
വസന്തം വിടരും..
സ്വപ്നങ്ങള്‍ ചിറകു മുളച്ച്
ശലഭങ്ങളായ് പറന്നുയരും..


ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു...

hAnLLaLaTh പറഞ്ഞു...

സിംഹള വീര്യത്തില്‍ തോല്‍പ്പിക്കപ്പെടുന്നത് തമിഴ്‌ വംശമല്ല...
മനുഷ്യത്വം കൂടിയാണ്..
വെന്തമര്ന്ന പ്രതീക്ഷകളുടെ ചാരക്കൂമ്പാരത്തില് നിന്നും
പറിച്ചു ചീന്തിയ മാനത്തിനു പകരം വെയ്ക്കാവുന്ന തീയുണ്ടകളുമായി കണ്ണകിമാര്‍ വരും..
അതു വരെ നമ്മുക്ക് മറക്കാം.....
അല്ല മറന്നെന്നു നടിക്കാം ....
ആ കണ്ണുകളെ...

..... തീച്ചൂടണയാത്ത അക്ഷരങ്ങള്‍ക്കായി ഇനിയും കാത്തിരിക്കുന്നു...

Fazir ‍ പറഞ്ഞു...

കൊള്ളാം,

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

അനീഷ്,
കൊട്ടോട്ടിക്കാരന്‍,
ശിവ,
ramaniga,
അനില്‍@
കു ക ഒ കു കെ,
ഷാജു,
കാപ്പിലാന്‍ചേട്ടന്‍,
വാഴക്കോടന്‍,
പകലന്‍,
ഹരീഷ്,
ഹന്‍ല്ലലത്,
ഫാസിര്‍,

നന്ദി. ഈ വഴി വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും.

സ്നേഹത്തോടെ,
രാമചന്ദ്രന്‍.

ചാണക്യന്‍ പറഞ്ഞു...

ശക്തമായ വരികള്‍....
അഭിനന്ദനങ്ങള്‍.....

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

നന്നായിരിക്കുന്നു.വരികളിലെ ചൂട് ദോഹയിലെ ചൂടിനോട് ഉപമിപ്പിക്കുമ്പോളെത്ര നിസാരം

വരവൂരാൻ പറഞ്ഞു...

ചലനം നിലച്ചിട്ടും
അടയാത്ത കണ്ണിലെ
അണയാ‍ത്ത സ്വപ്നങ്ങള്‍...

ഒരുനാള്‍ വേട്ടക്കിറങ്ങിയ
സിംഹങ്ങള്‍ വെന്തമരും
ഒരഗ്നി പര്‍വ്വതം
പൊട്ടിത്തെറിക്കും

നരിക്കുന്നൻ പറഞ്ഞു...

''കടലെടുത്ത
നിരാശയുടെ ചാരത്തില്‍
അണയാത്ത തീപ്പൊരി
ആഴത്തില്‍ ഒളിഞ്ഞിരിക്കും.
ഒരഗ്നി പര്‍വ്വതം
പൊട്ടിത്തെറിക്കും''

കാത്തിരിക്കുകയാണ് ഞാനും.. എന്നിൽ ഉയർന്ന് പൊന്തുന്ന ചിന്തകൾ എന്നേയും കടന്ന് പൊട്ടിത്തെറിക്കുന്ന ആ സമയത്തെ കാതോർക്കുകയാണ്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ചാണക്യന്‍,
സഗീര്‍,
വരവൂരാന്‍,
നരിക്കുന്നന്‍,

നന്ദി.

kadathanadan പറഞ്ഞു...

ഞാൻ അന്ന് ചിരിക്കും.

Typist | എഴുത്തുകാരി പറഞ്ഞു...

ശരിയാണ്,ആ അടയാത്ത കണ്ണുകള്‍ ഉറക്കം കെടുത്തുന്നു. ഇനി എന്തൊക്കെയാണാവോ?

ദിനേശന്‍ വരിക്കോളി പറഞ്ഞു...

പ്രിയ മാനസാ..
വളരെ മനോഹരമായകവിത..

സ്നേഹവും സ്വപ്നവും നഷ്ടപ്പെട്ട തുരുത്തായി നമ്മുടെ
നഗരവും ഗ്രാമങ്ങളേറെയും ഇന്നു മാറുന്നു..
അതെ സുഹൃത്തേ അപ്പോള്‍ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം
(വേട്ടക്കിറങ്ങിയ
സിംഹങ്ങള്‍ വെന്തമരും)

സസ്നേഹം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

കടത്തനാടന്‍,
ടൈപ്പിസ്റ്റ്,
ദിനേശന്‍,

നന്ദി.