വറുത്തരച്ച മീന്‍ കറിയിലൂടൊരു
കൂകിപ്പാച്ചില്‍...
വടക്കുപുറത്തെ അമ്മിക്കല്ലിളക്കി
വയലിനെ മുറിച്ച്
ജോസേട്ടന്റെ വാറ്റ് പുരയും
തകര്‍ത്തിട്ട് നിലക്കാത്ത ഓട്ടം.
ഒറ്റ വേലിച്ചാട്ടത്തിന്
പോയിരുന്ന
കുട്ടേട്ടന്റെ വീട്ടിലേക്ക്
കിലോമീറ്ററുകള്‍, മേല്‍പ്പാലം.
ഉമ്മറക്കോലായിലിരുന്ന്
മുത്തശ്ശി മുറുക്കിത്തുപ്പിയത്
രാമന്‍ നായരെ കയറിപ്പോയ
ചോരച്ചുവപ്പിലേക്ക്.
അവള്‍ക്ക് കൊടുക്കാന്‍
പൂത്തിരുന്ന ചമ്പകവും
അവളും തന്നെ
പാളത്തിലൂടെങ്ങോ ഓടിപ്പോയി.
അനാഥരായ
കടവാവലുകള്‍
കറുത്ത പുകച്ചുരുളില്‍
അലിഞ്ഞലിഞ്ഞില്ലാതായി.
വിലാസിനിച്ചേച്ചി അഴിഞ്ഞുലഞ്ഞ്
സമാന്തര രേഖയിലെ
താളക്കുലുക്കത്തില്‍
രാത്രി ജീവിതം തേടി.
നീണ്ട് മലര്‍ന്ന
രണ്ട് രേഖകള്‍ക്കപ്പുറമിപ്പുറം
കാലം ഇഴപിരിഞ്ഞ
ദേശങ്ങളായി...
ഒരിക്കലും കൂട്ടിമുട്ടാതെ...
-------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
25 അഭിപ്രായങ്ങൾ:
ഒരിക്കലും കൂട്ടിമുട്ടാതെ...
വെട്ടികാട്ട്‌ചേട്ടാ...ഫൈനല്‍ തൊടങ്ങീന്ന്...എത്രയും പെട്ടന്നു ഒഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വാഴക്കോടന്‍ പറഞ്ഞൂ..എത്രയും പെട്ടന്നു വാ..അല്ലെല്‍ കളി തീര്‍ന്ന് പോകും..
നീണ്ട് മലര്‍ന്ന
രണ്ട് രേഖകള്‍ക്കപ്പുറമിപ്പുറം
കാലം ഇഴപിരിഞ്ഞ
ദേശങ്ങളായി...
നെഞ്ചിനുള്ളില്‍ ഒരു കൂകി പാച്ചില്‍...
അഭിവാദ്യങ്ങള്‍
നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍....നന്ദി....
വായിച്ചു..
ആശംസകൾ....
പതിവില്‍ നിന്നും മാറി നില്‍ക്കുന്നതായി തോന്നി.
ആശംസകള്‍
ഇഴപിരിഞ്ഞുപോകുന്ന ദേശങ്ങള്‍..!!!
സമാന്തരമായി ഇപ്പോഴും കൂവിപ്പാഞ്ഞു പോകുന്നുണ്ടല്ലോ ഈ തീവണ്ടിയും അല്ലേ രാമചന്ദ്ര .
സമാന്തരമായി കാലത്തിന്റെ അനിവാര്യതയിലേക്ക് ഓടുമ്പോഴും ഇടക്കൊക്കെ ഇങ്ങനെ ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു.
ആശംസകളോടെ
നരി
നിലക്കാത്ത ഓട്ടം...........
അനിവാര്യമായ മാറ്റം.
ഓടട്ടെ.
ഏകാന്താ, ഞാന്‍ കളിച്ചൂട്ടൊ :)
പകല്‍,
ശിവ,
ഗോപക്,
അനില്‍@
ചന്ദ്രകാന്തം,
കാപ്പിലാന്‍ ചേട്ടന്‍,
നരി,
പാര്‍ത്ഥന്‍,
നന്ദി...
ഈയിടെ ഓര്‍മ്മപ്പെടുത്തലുകളുടെ കൂട്ടത്തില്‍ വായിച്ചതില്‍ നിന്നും വ്യത്യസ്തമായത്! ഇഷ്ടമായി വെട്ടിക്കാടാ !
കൂട്ടിമുട്ടാതിരിക്കാന്‍ നല്ലത്,സമാന്തര രേഖകള്‍ തന്നെയല്ലേ...
വേറിട്ടൊരു ചിന്തയായല്ലോ..
ചിതറിയ ചിത്രങ്ങളുടെ കാന്‍വാസ് ...
"...രാമന്‍ നായരെ കയറിപ്പോയ
ചോരച്ചുവപ്പിലേക്ക്..."
ഈ വരിയില്‍ വല്ല അക്ഷരത്തെറ്റും ഉണ്ടോ..?
എനിക്ക് മനസ്സിലാകായ്ക....
"അവള്‍ക്ക് കൊടുക്കാന്‍
പൂത്തിരുന്ന ചമ്പകവും
അവളും തന്നെ
പാളത്തിലൂടെങ്ങോ ഓടിപ്പോയി."
ഈ വരികള്‍ നന്നായിട്ടുണ്ട്... ചിലയിടത്ത് അക്ഷരതെറ്റുകള്‍ അര്‍ഥം മാറ്റി പറയിക്കുന്നുണ്ട്.. ഒരു പ്രത്യേകത തോന്നുന്നുണ്ട്... ഈ മാറ്റി ചവിട്ടല്‍.. കവിതയില്‍ . ഗ്രാമങ്ങളിലേക്കും.. ജീവിതത്തിലേക്കും കവികള്‍ ശരിക്കും മാറുന്നുണ്ട്. ആശംസകള്‍.
ആശംസകള്‍
സുപ്പര്‍ ഗവിത .... ആശംസകള്‍
നീണ്ട് മലര്‍ന്ന
രണ്ട് രേഖകള്‍ക്കപ്പുറമിപ്പുറം
കാലം ഇഴപിരിഞ്ഞ
ദേശങ്ങളായി.
നന്നായിട്ടുണ്ട്
ആശംസകള്‍...*
ഇഷ്ടപ്പെട്ടു കേട്ടോ
:)
ഞാന്‍ വഴിതെറ്റികേറി വന്നതല്ലേ
നന്നായി, മാഷേ
:)
വാഴക്കോടന്‍,
സ്മിതടീച്ചര്‍,
ഹന്‍ല്ലലത്ത്,
ഗിരീഷ് വര്‍മ്മ,
ഷാനവാസ്,
ഫാസിര്‍,
ശ്രീ ഇടമണ്‍,
അരുണ്‍,
ശ്രീ,
എല്ലാവരോടും സ്നേഹം നിറഞ്ഞ നന്ദി.
verittoraashayam ...nannaayirikkunnu..
നീണ്ട് മലര്‍ന്ന
രണ്ട് രേഖകള്‍ക്കപ്പുറമിപ്പുറം
കാലം ഇഴപിരിഞ്ഞ
ദേശങ്ങളായി...
ഒരിക്കലും കൂട്ടിമുട്ടാതെ...
പുതുകവിതയുടെ ശ്രദ്ധേയമായ ഭാഷ
നല്ല വിത
ഇഷ്ടപ്പെട്ടു
ഇനിയെപ്പോഴും വരാം
സമകാലിക കവിതയിലേക്ക് ഒരു കവിത ചോദിക്കുന്നു
വിജയ ലക്ഷ്മി ചേച്ചി,
അനീഷ്,
വന്നതിനും അഭിപ്രായത്തിനും നന്ദി.
ഇടനെന്ജില്‍ കൂര്‍ത്തു മൂര്‍ച്ചയേറിടും
കരിങ്കല്‍ ചീളുകള്‍... ഉരഞ്ഞമരുമ്പോഴും....
കേഴാതെ ...കുഴയാതെ .. യകറ്റി നിര്തുന്നീ സമാന്തര രേഖകളെ ..
ഈ റെയില്‍ പാളങ്ങള്‍ ...
കരളിലൂടെ കുതിക്കും പ്രാണനുകളുടെ പരിരക്ഷക്കായ് ഈ റെയില്‍ പാളങ്ങള്‍ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ