വെളിച്ചത്തെ
ഇരുട്ടില്‍ പൊതിഞ്ഞ്
കാരാഗൃഹങ്ങള്‍
കാത്തിരിക്കുമ്പോള്‍
മലകളില്‍ നിന്നും
സമതലങ്ങളിലേക്ക്
ഗുഹകള്‍ ഇറങ്ങി നടക്കും.
തുന്നിക്കെട്ടിയ
ചുണ്ടുകളുടേയും
മുറിച്ച് മാറ്റിയ
വിരലുകളുടേയും
ചലനം നിലച്ച കാലത്തിലേക്ക്.
------------------------
രാമചന്ദ്രന് വെട്ടിക്കാട്ട്
21 അഭിപ്രായങ്ങൾ:
ഗുഹകള്‍ ഉണ്ടാകുമ്പോള്‍..
ചലനം നിലച്ച കാലത്തിലേക്ക്
നിന്റെ കവിതകൾ മനോഹരമായ് ഒഴുകി പരക്കുന്നു. വിത്യസതമാർന്ന രചനാ ശൈലി, മനോഹരമായത്.
കൊള്ളാം മാഷേ
:)
തണലേകിയിരുന്ന ആ ഇലയുടെ അടിയില്‍ പോലും ഇന്നൊരു ഗുഹയുണ്ട്.
തുന്നിക്കെട്ടിയ ചുണ്ടുകളും മുറിച്ചുമാറ്റിയ വിരലുകളും !
നന്നായിട്ടുണ്ട്.
ആശംസകള്‍.
yes...
ശരിയാണ് നമ്മള് തുന്നിക്കൂട്ടിയ ചുണ്ടുകളോടും മുറിച്ചുമാറ്റിയ വിരലുകളോടും പൊരുത്തപ്പെട്ടു കഴിഞ്ഞു......
തുന്നിക്കെട്ടിയ
ചുണ്ടുകളുടേയും
മുറിച്ച് മാറ്റിയ
വിരലുകളുടേയും
ചലനം നിലച്ച കാലത്തിലേക്ക്.
നമ്മള് സഞ്ചരിക്കുന്നത് ഈ കാലഘട്ടത്തിലല്ലേ?
"സമതലങ്ങളില്‍ ഗുഹകള്‍ ഉണ്ടാകുന്നത്."
കവിത ചിന്തിപ്പിക്കുന്നുണ്ട് തീര്‍ച്ചയായും അഭിനന്ദമര്‍ഹിക്കുന്നു.
നന്നായി.....
വെളിച്ചത്തെ
ഇരുട്ടില്‍ പൊതിഞ്ഞ്
കാരാഗൃഹങ്ങള്‍
കാത്തിരിക്കുമ്പോള്‍....
വളരെ ഇഷ്ടമായി ഈ കവിത... വെത്യസ്തം...
തുന്നിക്കെട്ടിയ ചുണ്ടുകളുടെ തയ്യലുകള്‍ പൊട്ടും
മുറിച്ച് മാറ്റിയ വിരലിന്റെ ഭാഗങ്ങളില്‍
പുത്തന്‍ വിരലുകള്‍ കിളുര്‍ക്കും
അന്ന് സൂര്യന് ഉദിക്കും
ഇരുട്ട് നിറഞ്ഞ ആ ഗുഹകള്‍ക്കും
അപ്പുറം ഒരു പുത്തന്‍ സൂര്യോദയം :)
ഈ വരികള്‍ വിപ്ലവഗാനം പോലെ തോന്നുന്നു....
വെള്ളിടി വെട്ടണം... കാത്തിരിപ്പാണ്.
വരവൂരാന്‍,
ശ്രീ,
പഴഞ്ചന്‍,
അനില്‍@,
ചിതല്,
പ്രയാണ്‍,
സഗീര്‍,
ചാണക്യന്,
പകല്‍,
കാപ്പിലാന് ചേട്ടന്,
ശിവ,
ചന്ദ്രകാന്തം,
നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.
തുന്നലുകള്‍ പൊട്ടിക്കാന്‍ കരുത്തുള്ള ചുണ്ടുകളും,
മുറിച്ചാലും കിളിര്‍ക്കുന്ന വിരലുകളും ഉണ്ടാകുന്ന കാലം വരട്ടെ.
പുതിയ സൂര്യന്റെ പുതിയ കാലം.
സംഭവങ്ങൾ ആണ് കാലത്തെ ജനിപ്പിക്കുന്നത്.
സംഭവങ്ങളെ ജനിപ്പിക്കുന്ന നിയമം കാലാതീതമാണ്.
‘തമസോമാ ജ്യോതിർഗമയ’
രാമേട്ടന് ബോധോദയം ഉണ്ടാകുന്നത്...
അസ്സല് ഇരുട്ടില്‍ പൊതിഞ്ഞ വെളിച്ചം ഇവിടെ.
ഒരിക്കലും നിലയ്ക്കില്ല ...
എത്ര മുറിച്ചു മാറ്റിയാലും ഉയര്‍ന്നു വരും വിരലുകള്‍..
ചുണ്ടുകള്‍ മുദ്ര വെക്കപ്പെട്ടാലും ശബ്ദം നിലയ്ക്കില്ല..
ആശംസകള്‍..
നന്നായിരിക്കുന്നു.. ആശംസകള്‍
http://neelambari.over-blog.com/
രാംസ് വളരെ നല്ല കവിത
പാര്ത്ഥന്,
കു ക ഒ കു കെ,
സുല്‍,
ഹന്ല്ലലത്,
നീലാംബരി,
മഹി,
ഈ വഴി വന്നതിനും വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ