17.3.09

വാക്ക്.

എനിക്കും നിനക്കും
കളഞ്ഞു കിട്ടിയത്
ഒരേ വാക്ക്.

നിന്റെ വാക്ക്
മഴ നനഞ്ഞ്
പുഴയായൊഴുകിയപ്പോള്‍

എന്റെ വാക്ക്
മഴക്കു മുന്‍പേ
കാറ്റെടുത്ത് പോയി.

എനിക്കും നിനക്കും
കളഞ്ഞു കിട്ടിയത്
ഒരേ നിറങ്ങള്‍.

നിന്റെ നിറങ്ങള്‍
ചരിഞ്ഞ ആകാശങ്ങളില്‍
മഴവില്ല് തീര്‍ത്തപ്പോള്‍

എന്റെ നിറങ്ങള്‍
ഇരുട്ട് തേടി പോയിരുന്നു.

ഞാനിപ്പോള്‍
നിന്റെ പുഴയുടെ
തീരത്ത് മഴവില്ലും
കണ്ടിരിക്കുകയാണ്.

മഴ നനഞ്ഞ്....

----------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

27 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

മഴ നനഞ്ഞ്....

വരവൂരാൻ പറഞ്ഞു...

നിന്റെ നിറങ്ങള്‍
ചരിഞ്ഞ ആകാശങ്ങളില്‍
മഴവില്ല് തീര്‍ത്തപ്പോള്‍

മഴ നനഞ്ഞ്...
നിന്റെ വാക്ക്
പുഴയായൊഴുകിയപ്പോള്‍
നന്നായിരിക്കുന്നു.
കവിതയുടെ കടലിൽ പിന്നെയും നീ ഒഴുകി ചേർന്നീരിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

seems good... ur poems are good..

ajeeshmathew karukayil പറഞ്ഞു...

ദോഹ വിട്ടു യു എ യില്‍ എപ്പോഴെത്തി ?

കവിത നന്നായിരിക്കുന്നു ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

നിന്റെ വാക്ക്
മഴ നനഞ്ഞ്
പുഴയായൊഴുകിയപ്പോള്‍

എന്റെ വാക്ക്
മഴക്കു മുന്‍പേ
കാറ്റെടുത്ത് പോയി.

ഈ വരികൾ ഇഷ്ടമായി.

മനസറിയാതെ പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു . ബോറടിക്കില്ലെങ്കില്‍ ഞാന്‍ മുന്പ് പറഞ്ഞ ഒരു കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു " ലളിതമായ ഭാഷയാണു താങ്കളുടെ പ്രത്യേകത " ...... കഠിനമായതിനേക്കാള്‍ എപ്പോഴും ഹൃദയത്തോട് അടുത്തു നില്ക്കുന്നത് ലളിതമായതു തന്നെ .....

പ്രയാണ്‍ പറഞ്ഞു...

മഴ നനഞ്ഞ് മഴവില്ലും കണ്ടിരിക്കാന്‍ നല്ല രസമല്ലെ..പ്രത്യേകിച്ച് അവല്‍ വിരിയിച്ചതാകുമ്പോള്‍...നല്ല കവിത.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നിറമുള്ള വാക്ക്...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പുഴയായൊഴുകുന്ന മഴ നനഞ്ഞ വാക്കുകള്‍ ...

കൊള്ളാം

വേണു venu പറഞ്ഞു...

മഴ നനഞ്ഞ്....
നിറങ്ങള്‍ നിഴലുകളാകുന്നതും അറിഞ്ഞ്...

Typist | എഴുത്തുകാരി പറഞ്ഞു...

മഴ നനഞ്ഞ്, പുഴയുടെ തീരത്ത്, മഴവില്ലും കണ്ടിരിക്കുക, എന്തു രസമായിരിക്കും..

ബോണ്‍സ് പറഞ്ഞു...

നിന്റെ വാക്ക്
മഴ നനഞ്ഞ്
പുഴയായൊഴുകിയപ്പോള്‍


സുന്ദരം!!

siva // ശിവ പറഞ്ഞു...

കളഞ്ഞു കിട്ടിയ വാക്കും നിറങ്ങളും കൊണ്ടു രചിച്ച മനോഹരമായ കവിത! അഭിനന്ദനങ്ങള്‍

പ്രൊമിത്യൂസ് പറഞ്ഞു...

ഇരുട്ട് തേടിപ്പോയ നിറങ്ങള്‍
ആര്‍ത്തു പെയ്യട്ടെ..
മഴ വരും..

നരിക്കുന്നൻ പറഞ്ഞു...

ചിലപ്പോഴൊക്കെ മഴനനഞ്ഞ് പുഴയായൊഴുകുന്ന വാക്കുകളെക്കാൾ കാറ്റിൽ അലിഞ്ഞ് ചേർന്ന് കാതുകളിലേക്ക് പ്രവഹിക്കുന്ന വാക്കുകൾക്കായിരിക്കും ശക്തി കൂടുക. നിറങ്ങൾ മഴവില്ല് തീർത്ത് കാഴ്ചകൾക്ക് സൌന്ദര്യമേകുമ്പോഴും ഇരുട്ടിൽ പ്രകാശമാകുന്ന നിറങ്ങളെയാണെനിക്കേറെ ഇഷ്ടം.

ആശംസകളോടെ
നരി

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

രാമൂ, നിന്റെ വാക്കുകള്‍/വരികള്‍ ഈയിടെയായി കൂടുതല്‍
തേച്ചു മിനുക്കി മൂര്‍ച്ച വരുത്തിക്കൊണ്ടിരിക്കുന്നു!

smitha adharsh പറഞ്ഞു...

സുന്ദരം...
ശരിക്കും മനോഹരം..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വരവൂരാന്‍,
മലയാളം സോങ്സ്,
അജീഷ് മാത്യു,
കാന്താരി ചേച്ചി,
മനസ്സറിയാതെ,
പ്രയാണ്‍,
പകല്‍,
പ്രിയ,
വേണു,
എഴുത്തുകാരി,
ബോണ്‍സ്,
ശിവ,
പ്രോമിത്യൂസ്,
നരിക്കുന്നന്‍,
രണ്‍ജിത്,
സ്മിത ടീച്ചര്‍,

ശരിക്കും ഒരു മഴ നനഞ്ഞ സന്തോഷം.

കാപ്പിലാന്‍ പറഞ്ഞു...

ഉം ഉം ഈയിടെയായി കലക്കുന്നുണ്ട് കേട്ട .ഓരോ കവിതകളും നന്നായിരിക്കുന്നു . നിരാശയില്‍ കലര്‍ന്ന കവിത . ആയുഷ്മാന്‍ ഭവഃ :)

സമാന്തരന്‍ പറഞ്ഞു...

കുഞ്ഞോളങ്ങളില്‍ പുഴ പകുത്തും
പെരുമഴക്കാറ്റില്‍ ചൂഴ്ന്നുറഞ്ഞും
എന്നിലേക്കിറങ്ങുന്ന നിന്റെ വാക്കുകള്‍
കടം കൊള്ളാതെങ്ങനെയെന്‍ പ്രിയനേ..

Jayasree Lakshmy Kumar പറഞ്ഞു...

ചരിഞ്ഞു പെയ്യുന്ന വരികളിലൂടെ നനഞ്ഞുവല്ലൊ ഞാനും..

സുപ്രിയ പറഞ്ഞു...

മഴനനഞ്ഞ് പുഴയുടെ തീരത്തിരിക്കാന്‍ കൂടെ ഞാനും വന്നോട്ടെ?

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കാപ്പിലാന്‍ ചേട്ടോ,
ശരിക്കും? സന്തോഷണ്ട് ട്ടാ..

സമാന്തരന്‍,
ഇഷ്ടമായി എന്നരിഞ്ഞതില്‍ സന്തോഷം.

ലക്ഷ്മി ചേച്ചി,
സന്തോഷമുണ്ട്, വന്ന് വായിച്ചതിനും നല്ല അഭിപ്രായത്തിനും.

സുപ്രിയ,
ഉം... വേണോ?

ഇതുവരെ വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കും, വായിച്ച് അഭിപ്രായം പറയാതെ പോയ സ്നേഹിതന്‍/സ്നേഹിതമാര്‍ക്കും സ്നേഹത്തോടെ നന്ദി പറയുന്നു.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

ചന്ദ്രകാന്തം പറഞ്ഞു...

മഴവില്ലും കണ്ട്‌, മഴ നനഞ്ഞിരിക്യാന്‍ ഒരു പുഴയിറമ്പ്‌ സ്വന്തമെങ്കില്‍.... ബാക്കിയെല്ലാം മറവിയിട്ട്‌ മൂടിക്കളയൂ.

ശ്രീഇടമൺ പറഞ്ഞു...

നിന്റെ വാക്ക്
മഴ നനഞ്ഞ്
പുഴയായൊഴുകിയപ്പോള്‍

എന്റെ വാക്ക്
മഴക്കു മുന്‍പേ
കാറ്റെടുത്ത് പോയി.

അഴകുള്ള വരികള്‍...
ആശംസകള്‍...*

Anil cheleri kumaran പറഞ്ഞു...

ഒത്തിരി ഇഷ്ടപ്പെട്ടു വരികള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ചന്ദ്രകാന്തം,
ശ്രീ ഇടമണ്‍,
കുമാരന്‍,

നന്ദിയുണ്ട്.

സ്നേഹത്തോടെ,
രാമചന്ദ്രന്‍.