5.3.09

കാക്ക.

നിരത്തിലെ
അഴുക്കില്‍
പറന്നിറങ്ങി,
പരതി,
ചിക്കി ചികഞ്ഞ്

കര്‍ക്കിടക വാവിന്റെ
ബലിച്ചോറിലേക്ക്.

പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.

ബലിച്ചോറ് കൊത്താതെ.
-------------------

21 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

“പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.“

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.


കൊള്ളാം.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ബലിച്ചോറ് കൊത്താതെ...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.

ബലിച്ചോറ് കൊത്താതെ.


കൊള്ളാം നന്നായിരിക്കുന്നു

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

"പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്."

ചാഞ്ഞും ചരിഞ്ഞും നോക്കുന്ന കവിചിന്തകള്‍..!‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കാക്കയെപ്പറ്റിയുള്ള ചെറു കവിത കൊള്ളാം

Thaikaden പറഞ്ഞു...

Ullil paapam undennu thonniyathukondaano balichoru kothathathu?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ചാഞ്ഞും,ചരിഞ്ഞും എന്താ വ്യത്യാസം!

t.a.sasi പറഞ്ഞു...

ബലിചോറ് കൊത്തി ഈ
കാക്ക എവിടെ പോയി
ഇരിക്കുന്നു ..

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഞാവിടെയുന്ടെന്നു പറഞ്ഞിട്ട് എവിടെ... ? കാക്ക... !പിന്നേം കൊത്താതെ...!

sushma sankar പറഞ്ഞു...

കാക്ക കൊത്താന്‍ മടിക്കുന്ന പാപങ്ങളുടെ ബലിച്ചോറ്!!! നല്ല ചിന്ത.

പ്രയാണ്‍ പറഞ്ഞു...

കാക്കക്കും അറിയാം കൊത്തണ്ടതേത് ബലിച്ചോറെന്ന്.കാക്ക ബലിചോറ് കൊത്താഞ്ഞിട്ട് വീട്ടുകാരെല്ലാം കൂടി പുറത്തിറങ്ങി കൈ കൊട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

കാദംബരി പറഞ്ഞു...

കാക്ക ഒരു നിര്‍ണ്ണയമാകുന്ന സമയം..
ബലിച്ചോറിലേക്കു അത് നോക്കുമ്പോള്‍.
ശറിയാണ്

വരവൂരാൻ പറഞ്ഞു...

പിന്നെയും ഈ കാക്ക ചിക്കി ചികയുന്നു വിത്യസത ചിന്തകളിലേക്ക്‌

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

പാപക്കറകള്‍ പുരണ്ടു കിടക്കുന്ന ബലിച്ചോറ് ..!!
വല്ലാതെ അലോസരപ്പെടുത്തുന്നല്ലോ
ആ വരികള്‍...

മുനയുള്ള എഴുത്തുമായി ഇനിയും മുന്നോട്ട്....

ആശംസകള്‍..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അനില്‍@,
ഹരീഷ്,
കാന്താരിചേച്ചി,
രന്‍ജിത്,
മോഹന്‍,
തൈക്കാടന്‍,
സഗീര്‍,
ശശി,
പകല്‍,
സുഷമ ശങ്കര്‍,
പ്രയാണ്‍,
കാദംബരി,
വരവൂരാന്‍,
ഹന്‍ല്ലലത്,

ഒരുപാട് നന്ദി.

സ്നേഹത്തോടെ,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

നരിക്കുന്നൻ പറഞ്ഞു...

കാക്ക പോലും കൊത്താൻ മടിക്കുന്നു ഈ പാപങ്ങളുടെ വിഷമുള്ള ബലിച്ചോറ്. ശക്തമായ എഴുത്ത്...

ആശംസകൾ!

Unknown പറഞ്ഞു...

വളരെ നന്നായിരിക്കുന്നു. ഒളിപ്പിച്ച അര്‍ഥങ്ങള്‍.


ബ്ലോഗിലെ തലക്കെട്ടിനോപ്പം ഉള്ള വാക്കുകള്‍ കൊതിപ്പിച്ചു ട്ടോ മാഷെ... )

ചന്ദ്രകാന്തം പറഞ്ഞു...

..സൂചിയാഴ്ത്തുന്ന നോട്ടം..!!!

smitha adharsh പറഞ്ഞു...

അതെ,ശരിക്കും നമ്മളും ആഗ്രഹിക്കുന്നുണ്ട് കാക്ക ബലി ചോറ് കൊത്തണം..അങ്ങനെ കാക്കയുടെ രൂപത്തില്‍ വരുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ തൃപ്തിയോടെ മടങ്ങണം എന്നൊക്കെ...
നല്ല വരികള്‍..ഇഷ്ടപ്പെട്ടു.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നരിക്കുന്നന്‍,
മുരളിക,
ചന്ദ്രകാന്തം,
സ്മിത ടീച്ചര്‍,

ഇപ്പോഴും കാക്ക കൊത്താതെ പോയ ഒരുള ബലിച്ചോറ് എന്റെ മനസ്സിലുണ്ട്.

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.