അരുത്,
മരണശേഷം എന്നെ
കീറി മുറിക്കരുത്.
എന്റെ ഹൃദയത്തിലൊളിപ്പിച്ച
പ്രണയ മുഖങ്ങള്‍
നിന്നെ വേദനിപ്പിച്ചേക്കാം.
എന്റെ കരളിലിന്നും
ചോരയിറ്റുന്ന നഷ്ടപ്രണയങ്ങള്‍
നിനക്കു സഹിക്കില്ല.
എന്റെ നാവിലിനിയും
നിന്നോട് പറഞ്ഞ കള്ളങ്ങളുടെ
ബാക്കി കണ്ടേക്കാം.
എന്റെ കണ്ണിലെ
അരുതാത്ത കാഴ്ചകള്‍
നിന്റെ ഉറക്കം കെടുത്തിയേക്കാം
അരുത്, എന്റെ ശരീരം
കത്തിച്ചു കളയുക.
ചാരം പോലും ബാക്കി വെക്കാതെ.
അരുത്, കരയരുത്….
----------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
17 അഭിപ്രായങ്ങൾ:
അരുത്, കരയരുത്….
ജീവിതത്തിന്റെ പച്ചയായ മുഖങ്ങളിലൂടെയുളള ഈ യാത്ര ഏത് വായനക്കാരനേയും അല്പം ചിന്തിപ്പിക്കാതെ കടന്നു പോവുക അസാധ്യമാണ്.എനിക്ക് തോന്നുന്നത് അതു തന്നെയാണ് ഈ കവിയുടെ വിജയവുമെന്ന്!
“അരുത്, എന്റെ
ശരീരം കത്തിച്ചു
കളയുക.
ചാരം പോലും
ബാക്കി വെക്കാതെ“
ഉള്ളില്‍ തട്ടുന്ന കവിത.
എന്റെ ഹൃദയത്തിലൊളിപ്പിച്ച
പ്രണയ മുഖങ്ങള്‍
നിന്നെ വേദനിപ്പിച്ചേക്കാം.
എന്റെ കരളിലിന്നും
ചോരയിറ്റുന്ന നഷ്ടപ്രണയങ്ങള്‍
നിനക്കു സഹിക്കില്ല.
എന്റെ നാവിലിനിയും
നിന്നോട് പറഞ്ഞ കള്ളങ്ങളുടെ
ബാക്കി കണ്ടേക്കാം.
എന്റെ കണ്ണിലെ
അരുതാത്ത കാഴ്ചകള്‍
നിന്റെ ഉറക്കം കെടുത്തിയേക്കാം
എന്താ പറയുക ! ഒത്തിരിയൊത്തിരി ഇഷ്ടമായി ഈ വരികൾ.എത്ര അർത്ഥവത്താണു ഈ വാക്കുകൾ!
എല്ലാവരുടേയും ഉള്ളിലുള്ള എന്നാല്‍ ആരും ഉറക്കെ പറയാത്ത സത്യങ്ങള്‍.
നന്നായിരിക്കുന്നു..
നല്ല വരികള്‍..
ഇഷ്ടായീ .... ഒരുപാട്..
അരുത്, എന്റെ ശരീരം
കത്തിച്ചു കളയുക.
ചാരം പോലും ബാക്കി വെക്കാതെ.
നന്നായിരിക്കുന്നു..
നല്ല വരികള്‍..
നന്നായെടാ ..
പക്ഷെ ഞാന്‍ കരയും... !
ആ കണ്ണു നീരുകൊണ്ട് നിന്റെ ശരീരം ഞാന്‍ കീറിമുറിക്കും.. !
:)
സഗീര്‍,
പ്രയാണ്‍,
കാന്താരി ചേച്ചി,
എഴുത്തുകാരി,
സ്മിത ടീച്ചറെ,
നജീം,
ഹരീഷ്,
പകല്‍,
അഭിപ്രായങ്ങള്‍ക്ക് നന്ദി
ബാക്കിവയ്ക്കുന്നതെല്ലാം ബാധ്യതയാവുന്നെന്ന തോന്നല്‍!
നന്നായിരിക്കുന്നു.
ലളിതം,മനോഹരം...
ഹൃദയസ്പര്‍ശിയായ വരികള്‍ ഒത്തിരി ഒത്തിരി ഇഷ്ട്ടായി.......
ആശംസകളോടെ.......വാഴക്കോടന്‍.
എത്ര സുന്ദരവും അര്‍ത്ഥപൂര്‍ണ്ണവുമായ വരികള്‍.... സോ നൈസ്.....
കണ്ണീര്വാര്ത്തിട്ടാണെങ്കിലും
ചെയ്യാതെ വയ്യ...
നിന്റെ പ്രണയവും
കള്ളങ്ങളും
കാഴ്ചകളും
കവര്ന്നെടുക്കതെ വയ്യ..
രഞ്ജിത്,
സിദ്ദിക്ക്,
വാഴക്കോടന്‍,
ശിവ,
സമാന്തരന്‍,
നിങ്ങളുടെ അഭിപ്രായങ്ങളെ വില മതിക്കുന്നു.
'ഒടുക്കത്തെ ഒരു കവിത ' തന്നെ അണ്ണാ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ