14.3.09

ഒസ്യത്ത്

അരുത്,
മരണശേഷം എന്നെ
കീറി മുറിക്കരുത്.

എന്റെ ഹൃദയത്തിലൊളിപ്പിച്ച
പ്രണയ മുഖങ്ങള്‍
നിന്നെ വേദനിപ്പിച്ചേക്കാം.

എന്റെ കരളിലിന്നും
ചോരയിറ്റുന്ന നഷ്ടപ്രണയങ്ങള്‍
നിനക്കു സഹിക്കില്ല.

എന്റെ നാവിലിനിയും
നിന്നോട് പറഞ്ഞ കള്ളങ്ങളുടെ
ബാക്കി കണ്ടേക്കാം.

എന്റെ കണ്ണിലെ
അരുതാത്ത കാഴ്ചകള്‍
നിന്റെ ഉറക്കം കെടുത്തിയേക്കാം

അരുത്, എന്റെ ശരീരം
കത്തിച്ചു കളയുക.
ചാരം പോലും ബാക്കി വെക്കാതെ.

അരുത്, കരയരുത്….
----------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

17 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അരുത്, കരയരുത്….

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ജീവിതത്തിന്റെ പച്ചയായ മുഖങ്ങളിലൂടെയുളള ഈ യാത്ര ഏത് വായനക്കാരനേയും അല്പം ചിന്തിപ്പിക്കാതെ കടന്നു പോവുക അസാധ്യമാണ്.എനിക്ക് തോന്നുന്നത് അതു തന്നെയാണ് ഈ കവിയുടെ വിജയവുമെന്ന്!
“അരുത്, എന്റെ
ശരീരം കത്തിച്ചു
കളയുക.
ചാരം പോലും
ബാക്കി വെക്കാതെ“

പ്രയാണ്‍ പറഞ്ഞു...

ഉള്ളില്‍ തട്ടുന്ന കവിത.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എന്റെ ഹൃദയത്തിലൊളിപ്പിച്ച
പ്രണയ മുഖങ്ങള്‍
നിന്നെ വേദനിപ്പിച്ചേക്കാം.

എന്റെ കരളിലിന്നും
ചോരയിറ്റുന്ന നഷ്ടപ്രണയങ്ങള്‍
നിനക്കു സഹിക്കില്ല.

എന്റെ നാവിലിനിയും
നിന്നോട് പറഞ്ഞ കള്ളങ്ങളുടെ
ബാക്കി കണ്ടേക്കാം.

എന്റെ കണ്ണിലെ
അരുതാത്ത കാഴ്ചകള്‍
നിന്റെ ഉറക്കം കെടുത്തിയേക്കാം

എന്താ പറയുക ! ഒത്തിരിയൊത്തിരി ഇഷ്ടമായി ഈ വരികൾ.എത്ര അർത്ഥവത്താണു ഈ വാക്കുകൾ!

Typist | എഴുത്തുകാരി പറഞ്ഞു...

എല്ലാവരുടേയും ഉള്ളിലുള്ള എന്നാല്‍ ആരും ഉറക്കെ പറയാത്ത സത്യങ്ങള്‍.

smitha adharsh പറഞ്ഞു...

നന്നായിരിക്കുന്നു..
നല്ല വരികള്‍..

ഏ.ആര്‍. നജീം പറഞ്ഞു...

ഇഷ്ടായീ .... ഒരുപാട്..

ഹരീഷ് തൊടുപുഴ പറഞ്ഞു...

അരുത്, എന്റെ ശരീരം
കത്തിച്ചു കളയുക.
ചാരം പോലും ബാക്കി വെക്കാതെ.


നന്നായിരിക്കുന്നു..
നല്ല വരികള്‍..

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നന്നായെടാ ..
പക്ഷെ ഞാന്‍ കരയും... !
ആ കണ്ണു നീരുകൊണ്ട് നിന്‍റെ ശരീരം ഞാന്‍ കീറിമുറിക്കും.. !
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

സഗീര്‍,
പ്രയാണ്‍,
കാന്താരി ചേച്ചി,
എഴുത്തുകാരി,
സ്മിത ടീച്ചറെ,
നജീം,
ഹരീഷ്,
പകല്‍,
അഭിപ്രായങ്ങള്‍ക്ക് നന്ദി

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ബാക്കിവയ്ക്കുന്നതെല്ലാം ബാധ്യതയാവുന്നെന്ന തോന്നല്‍!
നന്നായിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ലളിതം,മനോഹരം...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഹൃദയസ്പര്‍ശിയായ വരികള്‍ ഒത്തിരി ഒത്തിരി ഇഷ്ട്ടായി.......
ആശംസകളോടെ.......വാഴക്കോടന്‍.

siva // ശിവ പറഞ്ഞു...

എത്ര സുന്ദരവും അര്‍ത്ഥപൂര്‍ണ്ണവുമായ വരികള്‍.... സോ നൈസ്.....

സമാന്തരന്‍ പറഞ്ഞു...

കണ്ണീര്‍വാര്‍ത്തിട്ടാണെങ്കിലും
ചെയ്യാതെ വയ്യ...
നിന്റെ പ്രണയവും
കള്ളങ്ങളും
കാഴ്ചകളും
കവര്‍ന്നെടുക്കതെ വയ്യ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

രഞ്ജിത്,
സിദ്ദിക്ക്,
വാഴക്കോടന്‍,
ശിവ,
സമാന്തരന്‍,

നിങ്ങളുടെ അഭിപ്രായങ്ങളെ വില മതിക്കുന്നു.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

'ഒടുക്കത്തെ ഒരു കവിത ' തന്നെ അണ്ണാ