18.2.09

വലത്തോട്ട് തിരിയുമ്പോള്‍

‘യു’ ടേണെടുത്ത്
നേരെ പോയി വഴി മുട്ടി നിന്നു.

എനിക്കു തന്നെ
പ്രവചിക്കാനാവതെ
ചിലപ്പോള്‍ ഇടത്തോട്ട്
അല്ലെങ്കില്‍ വലത്തോട്ട്
വെട്ടിത്തിരിയുമ്പോള്‍
പുറകില്‍ മുഴങ്ങുന്ന
നീണ്ട ഹോണ്‍.
അറിയാത്ത ഭാഷയിലെ
അറിയാന്‍ കഴിയുന്ന തെറി.

വീണ്ടു മൊരു ‘യു’ ടേണ്‍.
പഴയ സിഗ്നലില്‍ മറഞ്ഞ
സ്ഥലകാല ബോധം.
ചുവപ്പ് പച്ചയാണോ
പച്ച മഞ്ഞയാണോ
അതോ മഞ്ഞ
ഇതൊന്നുമല്ലാത്ത
നിറമാണോയെന്ന്.

വലത്തോട്ട് തിരിയുമ്പോള്‍
ചുവപ്പിന് ഒരു നിറം മാറ്റത്തിലൂടെ
നമ്മെ കബളിപ്പിക്കാമെന്ന്
പിന്നീട് കിട്ടിയ ട്രാഫിക് ഫൈന്‍
സാക്ഷ്യപ്പെടുത്തി.
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
--------------------

12 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വലത്തോട്ട് തിരിയുമ്പോള്‍
ചുവപ്പിന് ഒരു നിറം മാറ്റത്തിലൂടെ
നമ്മെ കബളിപ്പിക്കാമെന്ന്
പിന്നീട് കിട്ടിയ ട്രാഫിക് ഫൈന്‍
സാക്ഷ്യപ്പെടുത്തി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഉടനെ ഒരു ഡോക്ടറെ കാണാന്‍ നോക്കൂ കണ്ണിനാണ് അസുഖം എന്നു തോന്നുന്നു!പിന്നെ കവിത നന്നായിരിക്കുന്നു!

കാപ്പിലാന്‍ പറഞ്ഞു...

നിരോധിട്ട കവിത മുതല്‍ യൂ ടേണ്‍ വരെ വായിച്ചു .

ജീവിതത്തില്‍ പലപ്പോഴും ചില ടേണ്‍ ആവശ്യമാണ് .

രാമചന്ദ്രന്‍ ഉയരങ്ങള്‍ കീഴടക്കുന്നു .

ആശംസകള്‍ .അഭിവാദ്യങ്ങള്‍ .

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പതിവില്‍ നിന്നും വ്യത്യസ്ഥമാണല്ലോ.

നിറങ്ങളുടെ ചതിവ് ബോദ്ധ്യപ്പെട്ടു.
:)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വീണ്ടു മൊരു ‘യു’ ടേണ്‍..
:)

siva // ശിവ പറഞ്ഞു...

അങ്ങനെ ഇപ്പോള്‍ കവിതയിലും ഒരു യു ടേണ്‍...

mayilppeeli പറഞ്ഞു...

ജീവിതവണ്ടി ഓടിച്ചുപോകുമ്പോള്‍ ചുവപ്പും മഞ്ഞയും പച്ചയുമൊന്നും തിരിച്ചറിയാനുള്ള കഴിവു ചിലപ്പോഴൊക്കെ നഷ്ടപ്പെട്ടുപോകും.....ഒരു പ്രാവശ്യം ഫൈന്‍ കിട്ടിയതുകൊണ്ടോ ഒരു യൂ ടേണ്‍ എടുത്തതുകൊണ്ടോ കാര്യമുണ്ടാവില്ല.........വാഹനമോടിയ്ക്കുമ്പോള്‍ വളരെയധികം ശ്രദ്ധിയ്ക്കണം....മനസ്സും ശരീരവും ഉണര്‍ന്നിരിയ്ക്കണം......ഇല്ലെങ്കില്‍ അപകടങ്ങളുണ്ടാവും.....ഇനി സിഗ്നലുകള്‍ തെറ്റിയ്ക്കാതെ വണ്ടിയോടട്ടേ......

ആശംസകള്‍.....

Mahi പറഞ്ഞു...

ഇങ്ങനെ പുതിയ വഴികള്‍ തിരഞ്ഞു കൊണ്ടേയിരിക്കൂ

വിജയലക്ഷ്മി പറഞ്ഞു...

വളരെ പ്രസക്തമായ കാര്യം അവതരിപ്പിച്ചു ..ഒരാഴ്ച മുന്നേ ഞങ്ങള്‍ക്കുണ്ടായ അനുഭവം ..ഇവിടെ കട്ട് റോഡില്‍ ചെറിയൊരു ബ്ലൊക്കുവന്നു..ഞങ്ങളുടെ കാര്‍ വളവു തിരിയാന്‍ കാത്തിരിക്കുക യായിരുന്നു ..എതിര്‍ വശത്തു നിന്നും നിര്‍ത്താതെ വണ്ടികള്‍ വരുന്ന്‌തു കാരണം മോന് വളവു തിരിയാന്‍ സാവകാശം കിട്ടുന്നില്ല ..ഞങ്ങളുടെ തൊട്ടുപിന്നില്‍ ഒരു പട്ടാണിയുടെ വണ്ടി യായിരുന്നു ..അവന്‍ ഹോണടിച്ചു ..മിററിലൂടെ തെറിയഭിഷേകം നടത്തി ..എന്നിട്ടും എന്റെ മോന്‍ ക്ഷമിച്ചു ..

നജൂസ്‌ പറഞ്ഞു...

വെപ്രാളം... ല്ലേ.. :)

വരവൂരാൻ പറഞ്ഞു...

‘യു’ ടേണെടുത്ത്
നേരെ പോയി വഴി മുട്ടി നിന്നു

ഒരു പ്രാവശ്യത്തേക്ക്‌ ക്ഷമിച്ചും

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

സഗീറെ, പ്രശ്നം കണ്ണിനായിരുന്നില്ല.
പക്ഷെ ഡോക്ടറെ കാണേണ്ടി വരുമെന്ന് തന്നെ തോന്നുന്നു.

കാപ്പിലാന്‍ ചേട്ടാ, ‘യു’ ടേണെടുത്താലേ നമ്മളെത്തന്നെ കാണാന്‍ പറ്റൂ.

അലില്‍@,
ആ ചതിവിന്റെ ചിതറിച്ചയിലാണിപ്പോള്‍.

പകലേ,
അതന്നെ.
ശിവ, നന്ദി.

മയില്പീലി, ഫൈനൊന്നും കിട്ടിയിട്ടില്ല കേട്ടോ.

മഹീ, തിരയുന്നത് വഴികളല്ല, നമ്മളെതന്നെയാവുമ്പോഴൊ?

വിജയലക്ഷ്മി ചേച്ചി,
എന്നെയാരും തെറിയൊന്നും വിളിച്ചിട്ടില്ലേ. ;)
നമുക്ക് അറിയുന്ന ഭാഷയിലും തെറികളുണ്ടല്ലോ? ഞാന്‍ ക്ഷമിക്കാറില്ല.

നജു, വെപ്രാളം ഇത്തിരി കൂടുതലാണ് ;)

വരവൂരാനേ, ഇനിയും സഹിക്കേണ്ടി വരും, ക്ഷമിക്കേണ്ടിയും.

എല്ലാ സ്നേഹങ്ങളേയും ഞാനും തൊടുന്നു.