8.2.09

നിസ്സഹായത.

അക്ഷരങ്ങള്‍
പുറം തോട് പൊട്ടിച്ച്
പുറത്ത് ചാടാന്‍ വെമ്പുന്ന
പുതിയ വരികളില്‍;

തൊണ്ടയില്‍
കുരുങ്ങി പറയാനാവാത്ത
വാക്കുകളില്‍;

കടലാസ്സില്‍
പകര്‍ത്താന്‍ കഴിയാത്ത
മനസ്സിന്റെ വിങ്ങലില്‍;

തെരുവില്‍
പടരുന്ന ചോരയില്‍,
ചിന്നിച്ചിതറിയ
കുരുന്നിളം മേനിയില്‍;

ഒരു വിതുമ്പലില്‍
പറയുന്ന ആയിരം
വാക്കിന്റെ നിസ്സഹായതയില്‍;

വാക്കുകള്‍ക്കിടയില്‍,
വരികള്‍ക്കിടയില്‍,
വിരലുകള്‍ക്കിടയിലെ
വിറക്കുന്ന പേനയില്‍;

കാലം തെറ്റിപ്പെയ്യുന്ന
പെരുമഴയില്‍,
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും.
-----------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.

18 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കാലം തെറ്റിപ്പെയ്യുന്ന
പെരുമഴയില്‍,
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന് വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

തെരുവില്‍
പടരുന്ന ചോരയില്‍,
ചിന്നിച്ചിതറിയ
കുരുന്നിളം മേനിയില്‍;

ഒരു വിതുമ്പലില്‍
പറയുന്ന ആയിരം
വാക്കിന്റെ നിസ്സഹായതയില്‍;

വല്ലാത്തൊരു നിസ്സഹായത നിഴലിക്കുന്നുണ്ട് വരികള്‍ക്കിടയില്‍...!

Unknown പറഞ്ഞു...

വാക്കുകള്‍ക്കിടയില്‍,
വരികള്‍ക്കിടയില്‍,
വിരലുകള്‍ക്കിടയിലെ
വിറക്കുന്ന പേനയില്‍;

കാലം തെറ്റിപ്പെയ്യുന്ന
പെരുമഴയില്‍,
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന് വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും............!

siva // ശിവ പറഞ്ഞു...

ചിലപ്പോഴൊക്കെ ഞാനും അനുഭവിക്കുന്നത്....... ഞാനുമുണ്ടേ കൂടെ...... നല്ല ആശയം......

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

നിസ്സഹായതയോടെ ഞാനും ഉണ്ട്.നല്ല വരികൾ

പെണ്‍കൊടി പറഞ്ഞു...

എവിടെയുമുണ്ടല്ലേ ഈ വില്ലന്‍...?
അത്ര പെട്ടന്നൊന്നും മനസ്സിലാകില്ല.. പിടി തരില്ല.. സൂക്ഷിക്കുക.. മനസ്സിലാക്കുക... പിന്നെ ഇഷ്ടപ്പെടുക ...

-പെണ്‍കൊടി...

വരവൂരാൻ പറഞ്ഞു...

കടലാസ്സില്‍
പകര്‍ത്താന്‍ കഴിയാത്ത
മനസ്സിന്റെ വിങ്ങലില്‍

പക്ഷെ കുറെയേറെ അറിയിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ആശംസകൾ

ചിതല്‍ പറഞ്ഞു...

നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും....

ആദ്യമായിട്ടാണ്...
ഇഷടമായി..

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

മൂന്നാമിടങ്ങളിലെ നനഞ്ഞ നെടുവീര്‍‌പ്പുകള്‍
വളരെ നന്നായി മാഷേ....

B Shihab പറഞ്ഞു...

തെരുവില്‍
പടരുന്ന ചോരയില്‍,
ചിന്നിച്ചിതറിയ
കുരുന്നിളം മേനിയില്‍;


നന്നായി

കാപ്പിലാന്‍ പറഞ്ഞു...

Um ..good ..Poratte angane ellaam :)

നജൂസ്‌ പറഞ്ഞു...

നിസ്സഹായതെയിലെ വാക്കുകളുടെ മൂര്‍ച്ച
കവിതയായി മാത്രമെ പുറംതോട്‌ പൊട്ടിക്കൂ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പകല്‍,
സഗീര്‍,
ശിവ,
കന്താരി ചേച്ചി,
പെണ്‍കൊടി,
വരവൂരാന്‍,
ചിതല്‍,
രഞ്ജിത്,
ഷിഹാബ്,
കാപ്പിലാന്‍ ചേട്ടന്‍,
നജൂസ്,
പിന്നെ വായിച്ചു പോയവരോടും സ്നേഹത്തോടെ നന്ദി.

നരിക്കുന്നൻ പറഞ്ഞു...

ഈ നിസ്സഹായതിൽ എനിക്കും എന്തൊക്കെയോ തോന്നുന്നു.

C J Jithien പറഞ്ഞു...

സങ്കടമാണ് ....എങ്കിലും

Sidheek Thozhiyoor പറഞ്ഞു...

കാലം തെറ്റിപ്പെയ്യുന്ന
പെരുമഴയില്‍,
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും ഇവിടെയൊക്കെത്തന്നെയുണ്ട്.

കാടോടിക്കാറ്റ്‌ പറഞ്ഞു...

പറയുന്ന ആയിരം
വാക്കിന്റെ നിസ്സഹായതയില്‍;
njanum....


കാടോടിക്കാറ്റ്‌ പറഞ്ഞു...

പറയുന്ന ആയിരം
വാക്കിന്റെ നിസ്സഹായതയില്‍;
njanum....