അക്ഷരങ്ങള്‍
പുറം തോട് പൊട്ടിച്ച്
പുറത്ത് ചാടാന്‍ വെമ്പുന്ന
പുതിയ വരികളില്‍;
തൊണ്ടയില്‍
കുരുങ്ങി പറയാനാവാത്ത
വാക്കുകളില്‍;
കടലാസ്സില്‍
പകര്‍ത്താന്‍ കഴിയാത്ത
മനസ്സിന്റെ വിങ്ങലില്;
തെരുവില്‍
പടരുന്ന ചോരയില്‍,
ചിന്നിച്ചിതറിയ
കുരുന്നിളം മേനിയില്‍;
ഒരു വിതുമ്പലില്‍
പറയുന്ന ആയിരം
വാക്കിന്റെ നിസ്സഹായതയില്‍;
വാക്കുകള്‍ക്കിടയില്‍,
വരികള്‍ക്കിടയില്‍,
വിരലുകള്‍ക്കിടയിലെ
വിറക്കുന്ന പേനയില്‍;
കാലം തെറ്റിപ്പെയ്യുന്ന
പെരുമഴയില്‍,
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന് വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും.
-----------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
18 അഭിപ്രായങ്ങൾ:
കാലം തെറ്റിപ്പെയ്യുന്ന
പെരുമഴയില്‍,
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന് വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും.
തെരുവില്‍
പടരുന്ന ചോരയില്‍,
ചിന്നിച്ചിതറിയ
കുരുന്നിളം മേനിയില്‍;
ഒരു വിതുമ്പലില്‍
പറയുന്ന ആയിരം
വാക്കിന്റെ നിസ്സഹായതയില്‍;
വല്ലാത്തൊരു നിസ്സഹായത നിഴലിക്കുന്നുണ്ട് വരികള്‍ക്കിടയില്‍...!
വാക്കുകള്‍ക്കിടയില്‍,
വരികള്‍ക്കിടയില്‍,
വിരലുകള്‍ക്കിടയിലെ
വിറക്കുന്ന പേനയില്‍;
കാലം തെറ്റിപ്പെയ്യുന്ന
പെരുമഴയില്‍,
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന് വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും............!
ചിലപ്പോഴൊക്കെ ഞാനും അനുഭവിക്കുന്നത്....... ഞാനുമുണ്ടേ കൂടെ...... നല്ല ആശയം......
നിസ്സഹായതയോടെ ഞാനും ഉണ്ട്.നല്ല വരികൾ
എവിടെയുമുണ്ടല്ലേ ഈ വില്ലന്‍...?
അത്ര പെട്ടന്നൊന്നും മനസ്സിലാകില്ല.. പിടി തരില്ല.. സൂക്ഷിക്കുക.. മനസ്സിലാക്കുക... പിന്നെ ഇഷ്ടപ്പെടുക ...
-പെണ്‍കൊടി...
കടലാസ്സില്‍
പകര്‍ത്താന്‍ കഴിയാത്ത
മനസ്സിന്റെ വിങ്ങലില്
പക്ഷെ കുറെയേറെ അറിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആശംസകൾ
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന് വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും....
ആദ്യമായിട്ടാണ്...
ഇഷടമായി..
മൂന്നാമിടങ്ങളിലെ നനഞ്ഞ നെടുവീര്‍പ്പുകള്‍
വളരെ നന്നായി മാഷേ....
തെരുവില്‍
പടരുന്ന ചോരയില്‍,
ചിന്നിച്ചിതറിയ
കുരുന്നിളം മേനിയില്‍;
നന്നായി
Um ..good ..Poratte angane ellaam :)
നിസ്സഹായതെയിലെ വാക്കുകളുടെ മൂര്‍ച്ച
കവിതയായി മാത്രമെ പുറംതോട് പൊട്ടിക്കൂ..
പകല്‍,
സഗീര്‍,
ശിവ,
കന്താരി ചേച്ചി,
പെണ്‍കൊടി,
വരവൂരാന്‍,
ചിതല്,
രഞ്ജിത്,
ഷിഹാബ്,
കാപ്പിലാന് ചേട്ടന്,
നജൂസ്,
പിന്നെ വായിച്ചു പോയവരോടും സ്നേഹത്തോടെ നന്ദി.
ഈ നിസ്സഹായതിൽ എനിക്കും എന്തൊക്കെയോ തോന്നുന്നു.
സങ്കടമാണ് ....എങ്കിലും
കാലം തെറ്റിപ്പെയ്യുന്ന
പെരുമഴയില്‍,
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന് വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും ഇവിടെയൊക്കെത്തന്നെയുണ്ട്.
പറയുന്ന ആയിരം
വാക്കിന്റെ നിസ്സഹായതയില്‍;
njanum....
പറയുന്ന ആയിരം
വാക്കിന്റെ നിസ്സഹായതയില്‍;
njanum....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ