22.10.08

ഒപ്പ്.

1. ഒപ്പ്
--------

ഒപ്പ് വെച്ച്
കൈ കൊടുത്ത്
പിരിയുമ്പോള്‍
ആഹ്ലാദം നുരപൊട്ടി.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ്
ഒരു നാട്ടുരാജാവിന്
കൈ കൊടുത്തപ്പോള്‍
തോന്നിയ അതേ അളവില്‍.


2. ആധാരം.
-----------
ലോക്കറിനകത്ത്
പണയാധാരങ്ങള്‍.
പുറത്ത്
വഴിയാധാരങ്ങളും.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌.......................................................

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

26 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ആണവ കരാറിനെ മുന്‍ നിര്‍ത്തി ചില വരികള്‍.

കരീം മാഷ്‌ പറഞ്ഞു...

ലോക്കറിനകത്ത്
പണയാധാരങ്ങള്‍.
പുറത്ത്
വഴിയാധാരങ്ങളും.

ഈ വരികള്‍ മനസ്സില്‍ കൊണ്ടു.
കാരണം ബ്ലയിഡില്‍ നിന്നു കടമെടുത്തു വീടു പോയ ഒരുത്തനെ ഞാന്‍ ഇന്നു കണ്ടു.

നരിക്കുന്നൻ പറഞ്ഞു...

ആ ഒരൊപ്പിൽ വഴിയാധാരമായ കോടിക്കണക്കിന് വരുന്ന വഴിയാധാരമായ ഇന്ത്യക്കാർ.

നന്നായിരിക്കുന്നു.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

നഞ്ചെന്തിനു നാനാഴി ?
ആധാരം വളരെ അര്‍ഥവത്താണു..കുഞ്ഞു കവിതയില്‍ ഒത്തിരി ഒത്തിരി അര്‍ഥങ്ങള്‍ കാണാം..എനിക്ക് ഇഷ്ടപ്പെട്ടു രണ്ടും !!

കാപ്പിലാന്‍ പറഞ്ഞു...

കൊള്ളാം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ചിലപ്പോള്‍ ചില വരികള്‍ കുറേ ചിന്തിപ്പിക്കും,
ചിലപ്പോള്‍ ചില വരികള്‍ ഒന്നും ചിന്തിപ്പിക്കാതെയും കടന്നുപോകും!ഇതില്‍ ഈ കവിതയിലെ വരികള്‍ ആദ്യത്തെ ഗണത്തില്‍പ്പെടുത്തുന്നു ഞാന്‍

ajeeshmathew karukayil പറഞ്ഞു...

കൊള്ളാം

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കരീം മാഷ്,

നരിക്കുന്നന്‍,

കാന്താരിക്കുട്ടി,

കാപ്പിലാന്‍,

സഗീര്‍,

അജീഷ്..

സന്തോഷവും നന്ദിയും അറിയിക്കുന്നു.

Jayasree Lakshmy Kumar പറഞ്ഞു...

കുറഞ്ഞ വാക്കുകളിൽ ഒരുപാ‍ട് കാര്യങ്ങൾ. വളരേ ഇഷ്ടപ്പെട്ടു

വരവൂരാൻ പറഞ്ഞു...

ആശംസകൾ, നന്നായിട്ടുണ്ട്‌.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

ആശയം വ്യക്തമാക്കുന്ന ലളിതമായ വരികള്‍.. സംഭവം സ്പാറി...

എന്റെ വക ഒരു കല്ലീകുളത്തിലും കിടക്കട്ടെ!

ലോക്കറിലൊരു പണയാധാരം വെച്ച്
കുറച്ച് പണം കടമെടുത്ത്
വഴിയാധാരമാവുന്ന ഐസിഐസിബാങ്ക്
റിലീഫ് ഫണ്ടിനു കൊടുത്താലോന്നാണ്
അധാരമില്ലാത്ത എന്റെ ആധാരികമായ
ഒരാലോചന.

Anil cheleri kumaran പറഞ്ഞു...

പണയാധാരം, വഴിയാധാരം അതു കലക്കി മാഷേ

ഗീത പറഞ്ഞു...

എന്തും ചെറുതായിരിക്കുമ്പോള്‍ ഒരു പ്രത്യേക സൌന്ദര്യം കാണും. അതുപോലെ ഈ ചെറുകവിതകളും.
രണ്ടും ഇഷ്ടപ്പെട്ടു.

Arun Meethale Chirakkal പറഞ്ഞു...

നൂറ്റാണ്ടുകള്‍ക്ക് മുമ്പ്
ഒരു നാട്ടുരാജാവിന്
കൈ കൊടുത്തപ്പോള്‍
തോന്നിയ അതേ അളവില്‍.

Nannayirikkunnu. Kurachu varikalil valiya vaasthavngall...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ലക്ഷി ചേച്ചി,

വരവൂരാന്‍,

ബ്ലും,

കുമാരന്‍,

ഗീതാഗീതികള്‍,

അരുണ്‍.

വായിച്ച് അഭിപ്രയം പറഞ്ഞതിന് നന്ദി.

ബിന്ദു കെ പി പറഞ്ഞു...

ഒരുപാട് കാര്യങ്ങൾ ഉള്ളിലൊളൊപ്പിച്ച ഈ കുഞ്ഞുകവിത മനോഹരമായിരിക്കുന്നു..

B Shihab പറഞ്ഞു...

നന്നായിരിക്കുന്നു..,
ലോക്കറിനകത്ത്
പണയാധാരങ്ങള്‍.
പുറത്ത്
വഴിയാധാരങ്ങളും

ബഷീർ പറഞ്ഞു...

ലോക്കറിനകത്ത്
പണയാധാരങ്ങള്‍.
പുറത്ത്
വഴിയാധാരങ്ങളും.
...


വളരെ ചെറിയ വരികളില്‍ വളരെ വലിയ കാര്യങ്ങള്‍

വഴിതെറ്റിക്കയറുന്നവര്‍ക്ക്‌ പലതും പ്രതീക്ഷിക്കാം.

കൂടുതല്‍ പിന്നീട്‌

ആശംസകള്‍

പെണ്‍കൊടി പറഞ്ഞു...

കൊള്ളാം.. ഈ ഒരൊപ്പുക്കൊണ്ട് നമ്മള്‍ ഇന്ത്യക്കാരെല്ലാം ശശിയാകുമോ.. ?

-പെണ്‍കൊടി.

ഭൂമിപുത്രി പറഞ്ഞു...

ആണവകരാറിന്റെ പരാമർശം ഇല്ലാതെ കവിതയേ അതിന്റെ മാനങ്ങളിലേയ്ക്ക് വളരാൻ വിടായിരുന്നു രാമചന്ദ്രൻ.പ്രത്യേകിച്ചും ആദ്യഭാഗം
വായനക്കാരുടെ മനസ്സിൽ പലതുമായി വായിയ്ക്കപ്പെടാമായിരുന്നു

അജ്ഞാതന്‍ പറഞ്ഞു...

ഒപ്പും,പണയാധാരവും ചേര്‍ന്ന് രാജ്യത്തെ വഴിയാധാരമാക്കി..വാസ്തവം.
ചെറിയ വരിയില്‍
വലിയ കാര്യം.
അഭിനന്ദനങ്ങള്‍.
:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

സാറിന്റെ നിറക്കൂട്ട് കാറ്റത്തെ കിളീക്കൂടായല്ലൊ! എന്തെങ്കിലും പ്രത്യേകിച്ചു?

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ബിന്ദു ചേച്ചി,
ഷിഹാബ്,

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

ബഷീര്‍, വന്നതിനും അഭിപ്രായത്തിനും ആശംസകള്‍ക്കുംനന്ദി.

പെണ്‍കൊടി, ശരിയാകുമോ? കാലം തെളിയിക്കേണ്ട കാര്യമാണത്.

ഭൂമിപുത്രി, എന്റെ മനസ്സില്‍ ആണവകരാറായിരുന്നു വിഷയം. എന്നാലും വരികളിലേക്കത് വരാതിരിക്കാന്‍ ശ്രമിച്ചിരുന്നു. എന്റെ ഒരു സമാധാനത്തിനാണ് കമന്റായി ഇട്ടത്.

ശ്രീ ഇടശ്ശേരി, നന്ദിയും സന്തോഷവും അറിയിക്കുന്നു.

കു.ക.ഒ.കു.കെ, ഇത് ചോദിക്കാനാ രണ്ടാമതും വന്നത്? എല്ലാം ഒരു മാറ്റത്തിനായിട്ടല്ലേ ;)

ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കും, പറയാതെ പോയവര്‍ക്കും എന്റെ സ്നേഹാന്വേഷണങ്ങള്‍.

രാമചന്ദ്രന്‍.

ഗോപക്‌ യു ആര്‍ പറഞ്ഞു...

എല്ലാം വായിച്ചു....
നല്ല കവിതകള്‍ ...
ഞാനൊന്ന്നുറങട്ടെ അല്‍പ്പം നീന്ണ്ഡുപൊയില്ലെ?
എന്ന് തൊന്നി...

വിജയലക്ഷ്മി പറഞ്ഞു...

nannaytundu vazhiyadharakkarude jaadha pratheekshikam.

ഞാന്‍ ഹേനാ രാഹുല്‍... പറഞ്ഞു...

ഗംഭീരം