9.11.08

ഇതിനായിരുന്നോ?

നാല് പേര്‍ ചേര്‍ന്ന്
മേയുന്ന അവളുടെ
മാറില്‍ കിടന്ന്
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.

അതു കണ്ട് അതിലൊരുവന്റെ
കൈയിലെ പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി.

“ഗുവേര,
ഞാനിന്നുമേറ്റുവാങ്ങുന്ന
കൊടിയ പാപങ്ങളറിയാതെ-
യാണോ നീ ചിരിക്കുന്നത്?
ഇതിനായിരുന്നോ
പിതാവേ..! ഞാന്‍…”

“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.

ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.
---------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

29 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.

ബി ഷിഹാബിന്റെ ‘മലയാളകവിതയില്‍‘ വായിച്ച
“ചെ”‌
എന്ന കവിത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ വരികളാണ്. “കൂട്ട“ത്തിലും ഇട്ടിരുന്നു.

വരവൂരാൻ പറഞ്ഞു...

മാറിൽ കിടക്കുന്ന കുരിശു മാല
പച്ച കുത്തിയ ശരിര ഭാഗം
കാലിൽ എപ്പോഴും ചെരിപ്പ്‌.

പലപ്പോഴും കാണുപ്പോൾ എനിക്കു തോന്നിയിട്ടുണ്ട്‌ ഇങ്ങിനെ മേയുന്ന നേരത്തെക്കിലും ഇതൊന്നു ഊരിവെച്ചു കുടെ എന്ന്

ആശംസകൾ

അജീഷ് മാത്യു കറുകയില്‍ പറഞ്ഞു...

അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.

നന്നായിട്ടുണ്ട്...ആശംസകൾ

കാന്താരിക്കുട്ടി പറഞ്ഞു...

കവിതയുടെ ആന്തരാര്‍ഥം എനിക്കത്ര മനസ്സിലായില്ല.ക്ഷമിക്കൂ..

ഹരീഷ് തൊടുപുഴ പറഞ്ഞു...

“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.


കൊള്ളാം!!!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

അവസാനവരികളുടെ അര്‍ത്ഥം പിടികിട്ടാത്തതിന്നാല്‍ കവിതയില്‍ കവി കാണുന്ന “ആ”അര്‍ത്ഥം അങ്ങ് പിടികിട്ടിയില്ല!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

ബി ഷിഹാബിന്റെ
‘മലയാളകവിതയില്‍‘ വായിച്ച “ചെ”‌ എന്ന
കവിതയുടെ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാമരന്‍ പറഞ്ഞു...

കൊള്ളാം ..:)

Malayalee പറഞ്ഞു...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Joker പറഞ്ഞു...

“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.

100 മാര്‍ക്ക്

Mahi പറഞ്ഞു...

ഇതു മോശമില്ലല്ലൊ സഖാവേ

B Shihab പറഞ്ഞു...

“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.

why
vettikkattu, be optimistic.
with love b shihab

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ക്രിസ്തുവും, ഗാന്ധിയും, ചെഗുവേരയുമൊക്കെ എന്തിനായിരുന്നു രക്തസാക്ഷികളായത്? അവരുടെ ചിന്തകളെ പിന്‍പറ്റുവാന്‍ അവരുടെ പേരില്‍ ഊറ്റം കൊള്ളുന്ന നമുക്ക് കഴിയുന്നുണ്ടോ? കഴുത്തിലണിയാനും, ബനിയനില്‍ പതിക്കാനും, ചുമരില്‍ തൂക്കാ‍നും ചില ബിംബങ്ങള്‍ എന്നല്ലാതെ നമുക്കവര്‍ എന്തിന്നാണ്?

വായിച്ചവര്‍ക്കും, മനസ്സിലാക്കിയവര്‍ക്കും, മനസ്സിലാക്കാതെ പോയവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും, പറയാതെ പോയവര്‍ക്കും നന്ദി.

സ്നേഹത്തോടെ,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

കുമാരന്‍ പറഞ്ഞു...

എനിക്കീ കവിത കണ്ട് എന്തെങ്കിലും എഴുതാതെ പോകാന്‍ തോന്നുന്നില്ല. ഗംഭീരം!!

ശ്രുതസോമ പറഞ്ഞു...

കുറച്ച് പറഞ്ഞ് കൂടുതൽ പൊലിപ്പിക്കാനുള്ള കഴിവ് ഈ കവിതയിൽ നന്നായി ഫീൽ ചെയ്യുന്നു.
ആശംസകൾ!!!!

ബലിതവിചാരം പറഞ്ഞു...

അവസാന വരി കുറച്ച്‌ ബുജി ലവല്‍ ആയിപ്പോയതൊഴിച്ചാല്‍ നല്ല ഇടിവെട്ട്‌ വരികള്‍.കുരിശിലേറിയവരുടേയും രക്തസാക്ഷികളായവരുടേയും ജീവിതങ്ങള്‍ വെറുതെ ആയോ സഖാവെ?????

യുക്തിവാദി.ബിവി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

കുമാരന്‍,

ശ്രുതസോമ,

ബലിതവിചാരം - യുക്തിവാദി.ബിവി.

വളരെ സന്തോഷം.

ബലിതവിചാരം പറഞ്ഞു...

സന്തോഷം

യുക്തിവാദി.ബിവി

മാര്‍ജാരന്‍ പറഞ്ഞു...

നല്ല നിരീക്ഷണം

ചിത്രകാരന്‍chithrakaran പറഞ്ഞു...

മനോഹരമായിരിക്കുന്നു താങ്കളുടെ കവിതയിലെ സ്വര്‍ണ്ണക്കുരിശിലെ യേശുവും അവന്റെകയ്യിലെ പച്ചകുത്തിയ ചെഗുവേരയും നടത്തിയ സംഭാഷണങ്ങള്‍.
ഈ ബിംബങ്ങളെ മേക്കാനായി അവളൊരു അധര്‍മ്മഭൂമിയായി ഭൂമികയായി മരുഭൂമിയായി കിടക്കുന്നത് നമ്മുടെ മൃതമായ സാംസ്കാരികതയൂടെ
ദാരുണദൃശ്യം തന്നെ.
സസ്നേഹം.

ആചാര്യന്‍... പറഞ്ഞു...

കാലിലെ ചെരുപ്പ് വിശുദ്ധിയെക്കുറിച്ചുള്ള അറിവില്ലായ്മയുടെയോ, വിശുദ്ധിയോടുള്ള അവഗണനയുടെയോ ബിംബമാണ്

ഗീതാഗീതികള്‍ പറഞ്ഞു...

പ്രതികരിക്കാനുള്ള കഴിവില്ലായ്മയാണോ വെട്ടിക്കാടെ കാലില്‍ അപ്പോഴും കിടക്കുന്ന ചെരുപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്?
കവിത കൊള്ളാം കേട്ടോ.

kaithamullu : കൈതമുള്ള് പറഞ്ഞു...

വളരെ ഇഷ്ടായി, രാമചന്ദ്രാ!

.....ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.

(അവിടെ ഒരഭംഗി...ആ ചെരിപ്പിനും തോന്നിയിരിക്കില്ലേ എന്തെങ്കിലും പറയാന്‍?)

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

വായിച്ചു

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

ചെരുപ്പിനൊരു അവതാര ലക്ഷ്യമില്ലാതായല്ലോ ഈശോയെ!
ലോക്കല്‍കമ്മിറ്റിയ്ടപെടേണ്ട പ്രശ്നം തന്നെയാണ്

smitha adharsh പറഞ്ഞു...

ഭഗവാനെ!എങ്ങനെ ഇങ്ങനെ അതി ശക്തമായ പ്രമേയം ലളിതമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു ?

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

അവസാന വരിയുടെ ട്വിസ്റ്റൊഴിച്ചാല്‍ ഓരൊ വരിയും ഒോരോ കലാപമാണ്‌. തണുത്തുപോയ നമ്മുടെ പ്രത്യയശാസ്ത്രബോധങ്ങളില്‍ ആഞ്ഞുവെട്ടുന്ന ഒരു ഇടിമുഴക്കം...

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

എനിക്കും മടുത്തിരിക്കുന്നു!