30.9.08

പേരില്ലാത്തവര്‍.

ഇന്നലെ ഞാനൊരാളെ
പരിചയപ്പെട്ടു,

അയാള്‍: ഹലോ.. ഞാന്‍ നായര്‍.
ഓഹോ? താന്‍ നായരെങ്കില്‍
ഞാനെഴുത്തച്ഛന്‍!
അയാളുടെ മുഖത്തമ്പരപ്പ്!

തനിക്ക് ജാതിയുണ്ടെങ്കി-
ലെനിക്കും ജാതിയുണ്ട്.
തനിക്ക് മതമുണ്ടെങ്കില്‍
എനിക്കുമുണ്ട്.
നിങ്ങള്‍ മൃഗമാണെങ്കില്‍
ഞാനും അങ്ങനെത്തന്നെ.
നിങ്ങള്‍ മനുഷ്യനെങ്കില്‍
ഞാനും മനുഷ്യനാണ്
നിങ്ങള്‍ക്കൊരു പേരുണ്ടെങ്കില്‍,
എനിക്കും ഒരു പേരുണ്ട്.

അയാള്‍ മുഖം കനപ്പിച്ച്
തിരിഞ്ഞു നടന്നു.
---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

18 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

“നിങ്ങള്‍ക്കൊരു പേരുണ്ടെങ്കില്‍,
എനിക്കും ഒരു പേരുണ്ട്.“

കുടുമ മുറിച്ചും, പൂണൂല്‍ പൊട്ടിച്ചും കുടഞ്ഞെറിഞ്ഞ ജാതീയത തിരിച്ചു വരുന്നു. ഒരുകാലത്ത ഉപേക്ഷിച്ച മത, ജാതി ചിഹ്നങ്ങള്‍ അഭിമാനപൂര്‍വ്വം എടുത്തണിയുന്നു. പേരിനേക്കാള്‍ ജാതിപ്പേര്‍ അഭിമാനമാകുന്നു.
അഭിപ്രായങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ജാതി മത ഭേതമില്ലാതെ എല്ലാവര്‍ക്കും എന്റെ “ചെറിയ പെരുന്നാള്‍ ആശംസകള്‍”

ഹന്‍ല്ലലത്ത് പറഞ്ഞു...

ഞാന്‍ : ഓഹോ? താന്‍ നായരെങ്കില്‍
ഞാനെഴുത്തച്ഛന്‍!

അവിടെ 'ഞാന്‍ ' ആവശ്യമില്ല .... അല്ലാതെ തന്നെ മനസ്സിലാക്കാം .....
വായനക്കാരന്

.."...മ്രുഗമാണെങ്കില്‍...." അക്ഷരത്തെറ്റു തിരുത്തുമല്ലോ....?കവിതയില്‍ കനം തൂങ്ങുന്ന രോഷം കൈമോശം വരാതിരിക്കട്ടെ....
ജ്വലിക്കുന്ന വാക്കുകള്‍ അടുക്കി വച്ച് ഇനിയുമിനിയും എഴുതുക.....
ഈദ് ആശംസകള്‍....

ഗീതാഗീതികള്‍ പറഞ്ഞു...

ആദ്യമായി പരിചയപ്പെട്ടപ്പോഴാണോ ഇത്രയൊക്കെ പറഞ്ഞൊപ്പിച്ചത്
ഹ ഹ ഹ ...
അയാളുടെ മുഖത്തെ അമ്പരപ്പ് ഒന്നു സങ്കല്‍പ്പിച്ചു നോക്കിയതാ...

(മൃഗം [mr^gam]- മംഗ്ലീഷ് ഇങ്ങനെ)

maria പറഞ്ഞു...

രാ മചന്ദ്രാ കുറച്ചുകൂടി കുഞ്ഞാക്കിയാല്‍ കുഞ്ഞുണ്ണിക്കവിതയാകും. മരിയ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഹന്‍ല്ലലത്ത്,
അഭിപ്രായത്തിനു നന്ദി. തിരുത്തിയിട്ടുണ്ട്. തെറ്റുകള്‍ എപ്പോഴും ചൂണ്ടിക്കാണിക്കുക. നന്നായിട്ടില്ലെങ്കില്‍ അതും തുറന്ന് പറയുക. “മൃഗ“ ത്തിന്റെ കാര്യം ടൈപ്പു ചെയ്യാന്‍ അറിയാത്തതായിരുന്നു. ഗീതാഗീതികള്‍ പറഞ്ഞു തന്നു.

ഗീതാ ഗീതികള്‍‍,
അറിയാതിരുന്ന ഒരു കാര്യം പറഞ്ഞുതന്നതിന് നന്ദി.
വായിച്ചിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും ഇതുവഴി വരുക.

മരിയ,
വളെരയധികം നന്ദി. ഇതുവഴി വന്ന് വായിച്ചഭിപ്രായം പറഞ്ഞതിന്.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

കവിത വായിച്ചു നന്നായിരിക്കുന്നു ഒപ്പം കമേന്റില്‍ പറഞ്ഞിരിക്കുന്ന (ഇക്കാര്യം കുടുമ മുറിച്ചും, പൂണൂല്‍ പൊട്ടിച്ചും കുടഞ്ഞെറിഞ്ഞ ജാതീയത തിരിച്ചു വരുന്നു)ഇതിനായി പൊരുതിയേ മതിയാവൂ!അതിനാ‍യി ഈ കവിത ഉപകരികട്ടെ!

ഭൂമിപുത്രി പറഞ്ഞു...

ഇങ്ങിനെയൊക്കെ ചിലരുടെ മുഖത്തുനോക്കിപ്പറയാനായാൽത്തന്നെ വല്ല്യകാര്യം!

ത്രിശ്ശൂക്കാരന്‍ പറഞ്ഞു...

നിനക്ക് ജാതിയുണ്ടെങ്കിലും
എനിക്ക് ജാതിയില്ലെന്ന്

ആളുകള്‍ ചിന്തിയ്ക്കുന്ന കാലം വരുമോ?

നരിക്കുന്നൻ പറഞ്ഞു...

ജാതി-മത-വർണ്ണ-ദേശ-ഭാഷ കൾക്കതീതമായി ഒരു ചിന്ത എന്ന് നമ്മിൽ ഉണ്ടാകും. എല്ലാവരും മനുഷ്യരാകുന്ന ആ നല്ല നാളെയെ സ്വപ്നം കാണുന്നു.

'മുല്ലപ്പൂവ് പറഞ്ഞു...

:)

അജീഷ് മാത്യു കറുകയില്‍ പറഞ്ഞു...

നിങ്ങള്‍ മനുഷ്യനാണ്

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

സഗീര്‍,

ഭൂമിപുത്രി,

തൃശ്ശൂക്കാരന്‍,

നരിക്കുനി,

മുല്ലപ്പൂവ്,

അജീഷ് മാത്യു,

ഒരുപാട് നന്ദി, വായിച്ച് അഭിപ്രായം പങ്കുവെച്ചതിന്.

ചിത്രകാരന്‍chithrakaran പറഞ്ഞു...

രാമചന്ദ്രന്‍ ,
അതുനന്നായി !
മുന്തിയ വേശ്യാജാതികളെല്ലാം (തന്തയില്ലത്തവരുടെ ജാതികളായ അംബലവാസിയടക്കം)തങ്ങളുടെ പണത്തിന്റെ അളവുകോലെന്ന നിലയില്‍ ജാതിപ്പേര്‍ പറയുന്നത് നമ്മുടെ ഒരു ആചാരമായിരുന്നതിനാല്‍ അതില്‍ ആരും കുറ്റം പറയില്ല.
കാരണം അതു സാധാരണമാണ്.അസാധാരണമല്ല.

എന്നാല്‍ ഇതുവരെ ജതിപ്പേരു പറയുന്നത് വര്‍ഗ്ഗീയതയും,ജാതീയതയും,മനസ്സിന്റെ ഇടുങ്ങലുമായിരുന്നെന്ന് പറഞ്ഞിരുന്നവര്‍
ജാതിയെക്കുറിച്ചു സംസാരിക്കാന്‍ പാടുള്ളതല്ല.
നമ്മുടെ മാനം പൊട്ടിവീഴും !!!!
ജാതി ചിന്തകൊണ്ട് സമൂഹം മുങ്ങിത്താഴും !!!
ഹഹഹ........!!!
ജാതിപ്പേര്‍ അഭിമാനപൂര്‍വ്വം ഉപയോഗിക്കുന്ന കേരളീയരെല്ലാം ശുദ്ധ വേശ്യ കുടുംബ(?) ചരിത്രമുള്ളവരാണെന്ന സത്യം പുറത്തുവന്നാല്‍ ഒരുത്തനും ആ നാറുന്ന ആ വാല്‍ പുറത്തുകാണിക്കില്ല.
കേരള സാഹിത്യ ചരിത്രത്തില്‍ 1000 ത്തോളം വര്‍ഷത്തെ സവര്‍ണ്ണ വേശ്യകുടുംബ(?) ചരിത്രം ഉറങ്ങിക്കിടക്കുന്നുണ്ട്.
ഒന്നു വിളിച്ചുണര്‍ത്തിയാല്‍ മതി.

ശ്രീ ഇടശ്ശേരി. പറഞ്ഞു...

ഹും..മനുഷ്യന്റെ ഒരു ഗമ കാട്ടലെ..
ഇന്ന്, ഉപദ്രവമല്ലാതെ ഒരു ഉപകാരവും
ഈ ജാതി കൊണ്ടില്ല.. എന്നാ‍ലും വിടില്ല..
നല്ല മറുപടി,നല്ല വിഷയം.
അഭിനന്ദനങ്ങള്‍.
:)

ശ്രീ ഇടശ്ശേരി. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഒറ്റയാന്‍ പറഞ്ഞു...

ഈ വേര്‍തിരിവിനോടുള്ള എതിര്‍പ്പ് എന്നും നിലനില്‍ക്കട്ടെ....
കൂടെ ഉണ്ടാവും എപ്പോളും

ഭായി പറഞ്ഞു...

നല്ല കൊട്ട്!

വളരെ നന്നായിട്ടുണ്ട്!