7.9.08

ജനിക്കുമ്പോഴേക്കും മരിച്ചവര്‍.എന്നോ മരണപ്പെട്ട
ഒരു ജനത
കാത്തിരിക്കുന്നതൊരു
ഖബര്‍ മാത്രം.

കൈയില്‍ കവണയും
കല്ലുമായൊരു
ഗോലിയാത്തിന്‍
വെടിയുണ്ടക്കായി
വിരിമാറൊരുക്കി
ഖബറിലേക്ക്.

ജനിക്കുമ്പോഴേക്കും
മരിക്കാന്‍ വിധിക്ക-
പ്പെട്ടവര്‍ക്കുള്ള ദൂരമൊരു
തോക്കിന്റെ കാഞ്ചിക്കും
വിരലിനുമിടയിലാണ്.

വെടിയുണ്ടകളുടെ ഭാഗ്യം!
അവര്‍ പോകുന്നതൊരു
കൊച്ചുധീരന്റെ
ചങ്കിലൂടെയാണ്.
അവന്റെ ചോര-
ക്കെന്തൊരു ചൂട്!

നിങ്ങള്‍ക്കിവരെയിന്ന്
ഫലസ്തീനിയെന്നോ
ഇറാഖിയെന്നോ വിളിക്കാം.
നാളെ, നിങ്ങളെത്തന്നെയും.
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
ദോഹ -ഖത്തര്‍.

22 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

വെടിയുണ്ടകളുടെ ഭാഗ്യം!
അവര്‍ പോകുന്നതൊരു
കൊച്ചുധീരന്റെ ചങ്കിലൂടെയാണ്.
അവന്റെ ചോര-ക്കെന്തൊരു ചൂട്!

അധിനിവേശങ്ങള്‍ക്കെതിരെ, സ്വാതന്ത്ര്യത്തിനായ് പോരാടി മരിക്കുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍.

ഒരു ആത്മ സംതൃപ്തിക്കായ്........ പറഞ്ഞു...

ജനിക്കുമ്പോഴേക്കും
മരിക്കാന്‍ വിധിക്ക-
പ്പെട്ടവര്‍ക്കുള്ള ദൂരമൊരു
തോക്കിന്റെ കാഞ്ചിക്കും
വിരലിനുമിടയിലാണ്.

വളരെ അര്‍ത്ഥം നല്‍കുന്ന വരികള്‍!അതെ ശരിയാണ്‌ ആ വിരലും കാഞ്ചിയും തമ്മില്‍ ഒരിഞ്ചുപോലും കാണില്ല ദൂരമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌!

ഇത്തരക്കാര്‍ ഉദരത്തില്‍ വെച്ചും,ജനിച്ചും,ജീവിക്കാന്‍ തുടങ്ങുമ്പൊഴേക്കും മരിക്കുന്നവരാണ്‌!നാളെ നമ്മളും.............

പക്ഷെ നാം ജനിച്ച്‌,ജീവിച്ചവരാണ്‌!ഇനി മരിക്കാം സമാധാനമായ്‌!......

ഒരു ആത്മ സംതൃപ്തിക്കായ്........ പറഞ്ഞു...

ഓണക്കാഴ്ച്ചയായ് കൂടി ഞാന്‍ ഈ പോസ്റ്റ് കാണുന്നു! നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

sarath പറഞ്ഞു...

sakhave asamsakal
oru viplavakariyude adangatha viplavavesham e vakkukalil thudikkunnapole thonnunnu
Vayalarinte "ORU THULLI RAKTAM"orma varunnu
ezhuthanam
iniyum orupadu
nalla varikalkku protsahanathinu
panjamundakilla

ഹന്‍ല്ലലത്ത് ‍ പറഞ്ഞു...

അവര്‍ പോകുന്നതൊരു കൊച്ചുധീരന്റെ ചങ്കിലൂടെയാണ്.അവന്റെ ചോര-ക്കെന്തൊരു ചൂട്!


പൊള്ളിക്കുന്നു വരികള്‍....
കണ്ണടച്ചിട്ടും കാണുന്നില്ലെന്ന് നടിച്ചിട്ടും പിന്നെയും കടന്നു വരുന്നുവല്ലോ
ധീരതയുടെ ചോരച്ചാലുകള്‍ ....

പണ്ടു ഞാന്‍ ഒരു വാര്‍ത്ത വായിച്ചു കരഞ്ഞു പോയിട്ടുണ്ട്...
ഫലസ്തീനിയായ ഇമാദ് എന്ന പത്തു വയസ്സുകാരന്‍ കുട്ടി വീട്ടില്‍ നിന്നും സ്കൂളില്‍ പോകാന്‍ ഇറങ്ങിയതാണ് നേരെ പോയത് അതിര്‍ത്തിയിലേക്ക് ..
കരിങ്കല്‍ ചീളുകലാണ് ആ ബാലന്‍ പീരങ്കികല്‍ക്കെതിരെ ആയുധമായി കണ്ടത് .

അവര്‍ക്കത് മാത്രമാണല്ലോ ഉള്ളത്...
വെടിയുണ്ടയ്ക്കും നിസ്സംഗമാക്കാനാവാത്ത മനസ്സും..മൊട്ടക്കല്ലുകളും....
ആ കുട്ടിയെ വൈകിട്ട് കാണുമ്പോള്‍ മരണത്തോട് അടുത്തിരുന്നു...
ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും ആ കുരുന്നിന്‍റെ കയ്യില്‍
ഒരു കല്ലുണ്ടായിരുന്നു .
അമര്‍ത്തിപ്പിടിച്ച കല്ല്‌ കൈ വിടുവിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല....
മരണത്തിലേക്ക് ധീരമായി നടന്നു പോയ ആ രക്ത സാക്ഷിയെ
കല്ലോട് കൂടി തന്നെയാണ് അടക്കം ചെയ്തത്....
ഇടയ്ക്കിടെ ഇമാദ് എന്റെ ചിന്തകളില്‍ തീക്കുമിളയായി കടന്നു വരാറുണ്ട്‌....

രാമചന്ദ്രന്‍ താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി...

സ്മിജ പറഞ്ഞു...

രാമേട്ടന്,, ഓണാ‍ശംസകള്‍ക്ക് താങ്ക്സേ..
ചേട്ടന്‍ ത്ര സീരിയസ്സാ? ഒക്കെ ചോരേം, വെടിയും..
ഞാന്‍ല്യാ..വ് ടേക്ക്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

സഗീര്‍,
ശരത്,
ഹന്‍ല്ലലത്ത്,
കവിത വായിച്ച് ഇഷ്ടപ്പെട്ടു എന്നറിയച്ചതില്‍ സന്തോഷം. ഇനിയും ഞാനെഴുതുന്നത് വായിച്ച് നല്ലതാണെങ്കിലും, അല്ലെങ്കിലും തുറന്ന് പറയുക.
നന്ദി.
സ്മിജക്കുട്ടിക്ക്,
ഇതുവഴി വന്നതില്‍ സന്തോഷം.

കുമാരന്‍ പറഞ്ഞു...

വളരെ ഇഷ്ടമായി.. കവിതയും പടവും.

MyDreams പറഞ്ഞു...

വെടിയുണ്ടകളുടെ ഭാഗ്യം!
അവര്‍ പോകുന്നതൊരു
കൊച്ചുധീരന്റെ
ചങ്കിലൂടെയാണ്.
അവന്റെ ചോര-
ക്കെന്തൊരു ചൂട്!

ഒരു വിപ്ലവകാരിയുടെ തീവ്രത ഉണ്ട് ആശംസകള്‍

'മുല്ലപ്പൂവ് പറഞ്ഞു...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

Sapna Anu B.George പറഞ്ഞു...

Great blog

girishvarma balussery... പറഞ്ഞു...

ഈ വരികളും നേരിട്ട് ചങ്കില്‍ തറച്ചു..
എഴുത്ത് തുടരട്ടെ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

കുമാരന്‍,
മൈ ഡ്രീംസ്,
മുല്ലപ്പൂവ്,
സപ്ന,
ഗിരീഷ്,
ഞാനെഴുതിയത് വായിച്ച് അഭിപ്രായം എഴുതിയതിന്
സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.

മാണിക്യം പറഞ്ഞു...

“ജനിക്കുമ്പോഴേക്കും മരിക്കാന്‍
വിധിക്കപ്പെട്ടവര്‍ക്കുള്ള
ദൂരമൊരു തോക്കിന്റെ കാഞ്ചിക്കും വിരലിനുമിടയിലാണ്....”


തോക്കിന്റെ ഉണര്‍ത്തുപാട്ട്
വെടിയൊച്ചയൊരു താരാട്ടും
എത്ര ഹൃസ്വവും അനിശ്ചിതത്വം
നിറഞ്ഞതുമായ ജീവിതം അല്ലേ?

ഇവരുടെതും ജീവിതം
രക്തം കണ്ടറപ്പ് മാറിയവര്‍‌
തലമുറകളായി ഒരു ജനത
ജനനവും മരണവും വാര്‍‌ത്തയല്ലതെ!

അഭിവാദനങ്ങളോടെ ,മാണിക്യം..

ഗീതാഗീതികള്‍ പറഞ്ഞു...

ചൂടുള്ള ചോരനിറഞ്ഞ ചങ്കിലൂടെയുള്ള യാത്ര...

വെടിയുണ്ടകള്‍ക്കതൊരു ഭാഗ്യമായി തോന്നുമോ.....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

മാണിക്യം,
ഗീതാ ഗീതികള്‍,
നന്ദി. ഇതുവഴി വന്നതിനും നല്ല അഭിപ്രായം അറിയിച്ചതിനും.

ഷാനവാസ് കൊനാരത്ത് പറഞ്ഞു...

അപ്പുറം നടക്കുന്നതൊക്കെ നമുക്കു വാര്‍ത്തകളാണ്. അവ ഇപ്പുറത്തെത്തുമ്പോള്‍... അപ്പോഴാണ്‌ നമ്മുടെ പൊള്ളല്‍... അതെ, ആ അപ്പുറങ്ങളെ നമ്മള്‍ പലസ്തീനെന്നും ഇറാക്കെന്നും വിളിച്ചുവന്നു. ഒന്നും നമ്മെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന മട്ടില്‍.

'കല്യാണി' പറഞ്ഞു...

"വെടിയുണ്ടകളുടെ ഭാഗ്യം!
അവര്‍ പോകുന്നതൊരു
കൊച്ചുധീരന്റെ ചങ്കിലൂടെയാണ്.
അവന്റെ ചോര-ക്കെന്തൊരു ചൂട്!"

നല്ല കവിത അറ്തവത്തായ വരികള്.വീണ്ടും വരാം നല്ല കവിതകള് തേടി...
"അധിനിവേശങ്ങള്‍ക്കെതിരെ, സ്വാതന്ത്ര്യത്തിനായ് പോരാടി മരിക്കുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍."

GURU - ഗുരു പറഞ്ഞു...

വെടിയുണ്‍ട ഒരിക്കലും അത് ഭാഗ്യമായി കാണില്ല.
അത് ഉതിര്‍ത്തവനെ നോക്കി നാണിക്കുന്നുണ്ടാകും
ശക്തമായ ചിന്തകള്‍

മനോജ് മേനോന്‍ പറഞ്ഞു...

വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ച!

mcc പറഞ്ഞു...

കവിത ഇഷ്ടമായി ...നന്നായിട്ടുണ്ട് .ആശംസകള്‍

തിര പറഞ്ഞു...

//കൈയില്‍ കവണയും
കല്ലുമായൊരു
ഗോലിയാത്തിന്‍
വെടിയുണ്ടക്കായി
വിരിമാറൊരുക്കി
ഖബറിലേക്ക്.// പ്രാര്‍ത്ഥിക്കുവാനും നമ്മുടെ കൈയ്യില്‍ ഉള്ള ചെറിയ പേനകൊണ്ട് എന്തെങ്കിലും എഴുതുവാനെ നമുക്ക് കഴിയൂ.....