23.9.08

മേല്‍വിലാസമില്ലാത്തവര്‍.

നിങ്ങള്‍ക്കും എനിക്കുമൊരു
മേല്‍വിലാസമുണ്ട്.
ഒരു ഫ്ലാറ്റ് നമ്പര്‍,
അല്ലെങ്കിലൊരു വീട്ടു പേര്‍.
പിന്നെയൊരു തെരുവിന്റെ
പേരൊരു പിന്‍ കോഡ്,
ജില്ല, സംസ്ഥാനം,
നമുക്കൊരു രാജ്യം തന്നെയുണ്ട്!

മേല്‍വിലാസമില്ലാത്തവരെ-
ക്കുറിച്ചോര്‍ത്തിട്ടുണ്ടോ നിങ്ങള്‍?
ഇതെന്റെ രാജ്യമെന്ന്
പറയാനില്ലാത്തവരെ?
ഒന്നന്തിയുറങ്ങാനൊരു
തെരുവ് പോലുമില്ലെങ്കില്‍?

അല്ലെങ്കില്‍ തന്നെ പശിയടക്കാ-
നൊരു കുപ്പത്തൊട്ടി പോലു-
മില്ലാത്തവര്‍ക്കെന്തിനാണൊരു
രാജ്യം? ഒരു വിലാസം?
ഒരു പേരു തന്നെ വേണ്ട.
-------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
+974 589 1237

25 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അല്ലെങ്കില്‍ തന്നെ പശിയടക്കാ-
നൊരു കുപ്പത്തൊട്ടി പോലു-
മില്ലാത്തവര്‍ക്കെന്തിനാണൊരു
രാജ്യം? ഒരു വിലാസം?
ഒരു പേരു തന്നെ വേണ്ട.
-----------------------------------
വായിക്കുക, അഭിപ്രായം പറയുക. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

പറയാനൊരു മേല്‍ വിലാസം പോലും ഇല്ലാത്ത എത്രയോ ആളുകള്‍ നമ്മുടെ നാട്ടില്‍ ജീവിക്കുന്നു.വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ആര്‍ക്കും വേണ്ടാത്ത പാവങ്ങള്‍..ഈ കവിത മനസില്‍ ഒരു തേങ്ങലുണര്‍ത്തി..റ്റച്ചിങ്ങ് ആയ മറ്റൊരു കവിത കൂടി.നന്നായിരിക്കുന്നു എന്നു പറയേണ്ട കാര്യം ഇല്ലല്ലോ !!

വരവൂരാൻ പറഞ്ഞു...

ആശംസകളോടെ

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

മാഷേ നന്നായിരിക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

നന്നായിരിക്കുന്നു....

പക്ഷെ സുഖിപ്പിച്ചാല്‍ പോരല്ലോ...
പറയട്ടെ...
കവിത തീവ്രത കുറഞ്ഞു പോയി...
വാക്കുകളുടെ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചയാണ്....
അവതരണത്തില്‍ പുതുമ ഇല്ലാതെയും പോയി ...
ഒരുപാടു പാടിപ്പതിഞ്ഞ വിഷയമായത് കൊണ്ടാവാം

അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു...
അത് ജ്വലിക്കുന്നതാവണം....

മനസ്സു നിറഞ്ഞ ആശംസകള്‍...

ഹരീഷ് തൊടുപുഴ പറഞ്ഞു...

കൊള്ളാം!!!
നന്നായിരിക്കുന്നു...
ആശംസകള്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കാന്താരിക്കുട്ടി,

വരവൂരാന്‍,

രഞ്ജിത്ത്,

ഹന്‍ല്ലലത്ത്,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഹന്‍ല്ലലത്ത്,
ക്രിയാത്മക വിമര്‍ശനത്തിന് നന്ദി. ഞാനെഴുതുന്നതൊക്കെ കവിതകളാണെന്ന് പോലും എനിക്ക് തോന്നുന്നില്ല. പിന്നെ എഴുതുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വളരെയധികം സന്തോഷമേയുള്ളൂ. സത്യം പറഞ്ഞാല്‍ എനിക്ക് നല്ല ഭാഷയോ, വാക്കുകളോ തന്നെ ഉപയോഗിക്കാനറിയില്ല. പിന്നെ മനസ്സിലെ ചില ആശയങ്ങള്‍, അല്ലെങ്കില്‍ ചിലത് കാണുമ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്തതിന്റെ വേദന, അപ്പോള്‍ എഴുതാതിരിക്കാന്‍ കഴിയില്ല. അങ്ങനെ എഴുതിപ്പോകുന്നതാണ്. അല്ലാതെ പോസ്റ്റിടാനായി എഴുതാനുള്ള കഴിവില്ല.
നല്ലവിമര്‍ശനങ്ങള്‍ എന്നും പ്രതീക്ഷിക്കുന്നു. തെറ്റുണ്ടെങ്കില്‍ ത്തിരുത്തുക.
ഒരു പാട് നന്ദി.

വേണു venu പറഞ്ഞു...

ഹാഹാ..മാഷേ മേല്‍വിലാസം ഇല്ലാത്തവര്‍ക്കുള്ളതല്ലേ പുതിയൊരു ലോകം. വീടില്ലെങ്കിലെന്താ രാജ്യമില്ലെങ്കില്‍ എന്താ.
ഒരു ലോകം മുഴുവന്‍ ഇല്ലേ.. അവരുടേതായി.:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

രാമചന്ദ്രേട്ടാ,കവിത വായിച്ചു,നന്നായിരിക്കുന്നു!വിഷയം ഗംഭീരം!തുടരുക.ആശംസകള്‍.

മനസറിയാതെ പറഞ്ഞു...

വരികള്‍ നന്നായി പക്ഷെ 'നിഷേധി 'എന്ന ഇടിവെട്ട് പോസ്റ്റിന്റെ 7 അയലത്തു എത്തിയില്ല

GURU - ഗുരു പറഞ്ഞു...

നാം, നമ്മുടെ ഭൂമി,എല്ലാം നമ്മടെ കൈയ്യില്‍നിന്ന് ആരെക്കയോ കവര്‍ന്നെടുക്കുകയാണ് അവിടെ സഹിക്കാന്‍ കഴിയാത്തത് നമ്മുടെ നിസ്സാഹായതയാണ്.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഹരീഷ്,

വേണുമാഷ്,

സഗീര്‍,

മനസ്സറിയാതെ,

ഗുരു,

ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു, വായിച്ച് അഭിപ്രായം പറഞ്ഞതിന്.

സാജന്‍| SAJAN പറഞ്ഞു...

അവര്‍ക്ക് പക്ഷേ ഒന്നുണ്ടല്ലൊ ഇഷ്ടമുള്ള ജോലിസ്ഥലം തെരഞ്ഞെടുക്കാം, പക്ഷേ നമുക്കോ?
വരികള്‍ നന്നായി:)

B Shihab പറഞ്ഞു...

sir, I remembered the fighting people of palastien while reading this .,the homeless b shihab

മൂസ എരവത്ത് കൂരാച്ചുണ്ട് പറഞ്ഞു...

നല്ല ആശയം ...... ആരൊക്കെ എത്രയൊക്കെ പാടിയാലും ബാക്കിയാവുന്ന അവരുടെ അനാഥത്വം .............നന്നായി മാഷെ ......
pk ഗോപിയുടെ വരികള്‍ ഓര്‍ത്തു പോകുന്നു

"എല്ലാ കടകളുമോന്നടചീടുവാന്‍
ഒരു കടത്തിണ്ണയിലൊന്നു കിടക്കുവാന്‍
തന്‍ തൊലി മാത്രം പുതചൊന്നുറങ്ങുവാന്‍
പാഴ് സ്വപ്നമെന്കിലും കണ്ടൊന്നു ഞെട്ടുവാന്‍ ..........."
(വാക്കുകള്‍ മറിപോയോന്നു സംശയമുണ്ട് ) ആശംസകള്‍ !!!!!!!!!!!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

സാജന്‍,

ഷിഹാബ്,

മൂസ,

ഒരുപാട് നന്ദി....

വിജയലക്ഷ്മി പറഞ്ഞു...

അന്വേഷിക്കാനോ, അതിനെക്കുറിച്ച്‌ വേവിലാതിപ്പെടാനൊന്നുംആരും മെനകെടാറില്ലഎന്നതാണ് സത്യംമോനെ.
sovandham achhnammamare polum ennu vrudhasadanathilaki ,svundham kariyam nokipokunna yethrayomakklundu nammude nattil.pineyendhu????????????
nalla post.

ഗീത പറഞ്ഞു...

ഒരു കണക്കിനു നോക്കിയാല്‍ അവര്‍ ഭാഗ്യവാന്മാര്‍..

Sarija NS പറഞ്ഞു...

ചില സത്യങ്ങള്‍ വേദനിപ്പിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

Good work

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കല്യാണിച്ചേച്ചി,

ഗീതാ ഗീതികള്‍,

Sarija ns,

Sarath,

നന്ദി... ഇവിടെ വന്ന് എന്റെ ചെറിയ രചനകള്‍ വായിക്കാനും അഭിപ്രായം പറയാനും കാണിച്ച സന്മനസ്സിന്. ഒരുപാട് നന്ദി.

മനസറിയാതെ പറഞ്ഞു...

ഓഫ്: ചേട്ടന്‍ നോട്ടീസ് ബോഡില്‍ ബ്ലോഗിലേക്കുള്ള ലിങ്ക് തെറ്റായാണു കൊടുത്തിട്ടുള്ളതു

നരിക്കുന്നൻ പറഞ്ഞു...

മേൽ വിലാസമില്ലാത്തവർ..
ചിന്തിപ്പിക്കുന്ന വിഷയം. പക്ഷേ, അവരെക്കുറിച്ച് ചിന്തിക്കാൻ നമ്മിൽ ആരാണ് സമയം കളയാറുള്ളത്. പറയാനും എഴുതാനും ഘോരം പ്രസംഗിക്കാനും പറ്റുന്ന ഒരു വിഷയം. ആത്മാർത്ഥതയോടെ മനസ്സിൽ തൊട്ട് അവരെ മനസ്സിലാക്കാൻ, ഒന്ന് തലോടാൻ, ഒരു സ്വാന്തനം നൽകാൻ, പുനരധിവസിപ്പിക്കാൻ ആരുമില്ല. നമുക്ക് കവിതയെഴുതാൻ വിഷയദാരിദ്ര്യം ഉണ്ടാകുമ്പോൾ ഇവരൊക്കെ നമുക്കാശ്രയമാകുന്നു.

മാഷേ.. എനിക്ക് വളരെ ഇഷ്ടപ്പെട്ടു കെട്ടോ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഇതു കണ്ടോ!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നരിക്കുനി,
വായിച്ച് അഭിപ്രായം പറഞ്ഞതിനു ഹ്രുദയപൂര്‍വ്വം നന്ദി പറയുന്നു.

മനസ്സറിയാതെ,
സഗീര്‍,

അറിയിപ്പുകള്‍ക്ക് നന്ദി.