19.8.08

ഇര.

ഇര

നിരത്തിലെന്‍
കാലൂന്നിയത്
ചുടു ചോരയിലാണ്.
കണ്ണുകള്‍ പൊത്തി…
മൂക്കിലേക്കടിച്ചു കയറിയത്
പച്ച മാംസത്തിന്റെ
ഗന്ധം…
മൂക്കും പൊത്തി.
ഭാഗ്യം.
പിന്നീടെനിക്ക്
കണ്ണ് തുറക്കേണ്ടി വന്നിട്ടില്ല,
ശ്വസിക്കേണ്ടിയും..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
15.09.2006

5 അഭിപ്രായങ്ങൾ:

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ആ ഭാഗ്യം അങ്ങനെയിരിക്കട്ടെ.
ഇരകള്‍ക്ക് ക്ഷാമമില്ലല്ലൊ

ശിവ പറഞ്ഞു...

ഈ വരികളിലെ ചിന്ത നന്നായി...

പാമരന്‍ പറഞ്ഞു...

മാഷെ, നന്നാവുന്നുണ്ട്‌..

ഓ.ടി. ആ പ്രൊഫൈലിലെ മുന്‍കൂര്‍ ജാമ്യം എടുത്തുമാറ്റിക്കോളൂ.. ഇവിടെ അധികമാരും -ഞാനടക്കം- കവികളായതുകൊണ്ടൊന്നുമല്ല എഴുതുന്നത്‌.. വായിത്തോന്നുന്നത്‌ എഴുതിപ്പണ്ടാറടക്കാനല്ലേ ഗൂഗിള്‍ ഭഗവാന്‍ ഇങ്ങനെയൊരു വരം തന്നിരിക്കുന്നത്‌.. :)

sv പറഞ്ഞു...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Sharu.... പറഞ്ഞു...

അതങ്ങനെ തന്നെ വേണ്ടി വരും, ഭാവിയിലും.