13.8.08

ആര്‍ക്കും ആരെയും..

ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം..
തൊടിയിലെ പാഴ്ചെടിയില്‍
വിടൊര്‍ന്നൊരു പൂവിനെ..
കാറ്റത്ത് വീണ കൂട്ടില്‍ നിന്നും
തെറിച്ചു വീണൊരു
കിളിക്കുഞ്ഞിനെ..
തെരുവിലലയുന്നൊരു
അനാഥ ബാല്യത്തെ..

ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം..
മഴുവേറ്റ് വീണൊരു
വന്‍ മരത്തെ...
വറ്റി വരണ്ടൊരു
മണല്‍ പുഴയെ..
മണ്ണെടുത്ത് വീഴാറായൊരു
മൊട്ടക്കുന്നിനെ..
തരിശു കിടക്കുന്ന
പുഞ്ചപ്പാടത്തെ...

ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം..
വഴിയില്‍ ചിതറിത്തെറിച്ച
ചോരപ്പൂക്കളെ...
ആര്‍ത്തലച്ചൊഴുകുന്ന
കണ്ണുനീര്‍പ്പുഴയെ...
തലയെണ്ണിക്കാത്തിരിക്കും
കഴുകന്‍ കണ്ണുകളെ..

ആര്‍ക്കും ആരെയും...............

2 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

സ്നേഹത്തിനു വരമ്പില്ല..

lakshmy പറഞ്ഞു...

നല്ല വരികൾ