8.10.13

കണ്ടാൽ കൊത്യാവും.

=============
എത്രയാളോളാ 
എന്നും ചിരിച്ചിട്ടങ്ങനെ
പടങ്ങളായിട്ട്.
കണ്ടാൽ കൊത്യാവും.

കമലമ്മേടേം 
പാത്തുമ്മേടേം
നാണ്യേമ്മേടേം
ചിരി കണ്ടാ മതി,
പത്രോസിന്റെ
പത്രാസ് കാണണം.
ഹോ!
ചിരിച്ചങ്ങനെ 
പടമായിട്ടിരിക്കണ
പടങ്ങൾ കണ്ടാ മതി,

ഔ!!

കൊതിയാവും
എന്തൊരു സന്തോഷാ മോത്ത്.
എത്രയാളോളാ
ചിരിച്ചിങ്ങനെ ദെവസോം രാവിലെ.

പടമില്ലാത്തോർക്ക്
മരിച്ചിട്ടെങ്കിലും  
പടം വന്നില്ലല്ലോ എന്ന് 
സങ്കടണ്ടാവില്ലെ?

പാവം തോന്നും.

എത്രയാളുകളാ ചിരിച്ചിട്ടങ്ങനെ.
ചിരി വരും
ചിരിച്ച് ചിരിച്ച് ചാവും
ചാവുമ്പോ കൊടുക്കാൻ
പടമെടുത്ത് വെക്കും

ദിവസോം രാവിലെ ആദ്യം തന്നെ
ചരമകോളം നോക്കും
ചത്തോന്ന് നോക്കും
ചിരിച്ചിരുന്നെടുത്ത 
പടമുണ്ടോന്ന് നോക്കും
ചിരി ചുണ്ടിലിരുന്ന് ചത്ത് പോകും
ചത്തോര്ക്കൊക്കെ 
എന്തുമാവാലോന്ന് 
കുശുമ്പ് തോന്നും.

എന്നാലും എന്നും
എത്രയാളുകളാ ചിരിച്ചിട്ടങ്ങനെ.

എന്നിട്ടും...

10 അഭിപ്രായങ്ങൾ:

Sidheek Thozhiyoor പറഞ്ഞു...

ഹോ! ഇതൊക്കെ കണ്ടിട്ട് നിക്കും ചിരിക്കാൻ കൊതിയായിട്ട് വയ്യ രാമോ

നാമൂസ് പറഞ്ഞു...

എന്നിട്ടും,
എന്താ എന്നെ കാണാത്തെ..?
ഇനിയിപ്പോ ഫോട്ടോ എടുക്കാത്തോണ്ടാണോ.?
ഏയ്‌, ആവില്ല.
കര്‍ഷകരുടേത് കഴിഞ്ഞിട്ടാത്രേ
മറ്റുള്ളോര്ത് ന്നും കേട്ടു.!

ajith പറഞ്ഞു...

പടമാകാന്‍ ഇനിയെത്ര നാളോ...!!

സൗഗന്ധികം പറഞ്ഞു...

രസകരമായി എഴുതി.ഇഷ്ടമായി.

ശുഭാശംസകൾ...

മുഹമ്മദ്‌ ആറങ്ങോട്ടുകര പറഞ്ഞു...

നഷ്ടത്തിന്റെ ചിരി..

ബൈജു മണിയങ്കാല പറഞ്ഞു...

കൊലച്ചിരി അത് ആര് ചിരിക്കണം എന്നാണ്
മരിച്ചവൻവേണോ കൊന്നവൻ വേണോ
രണ്ടു പേരും ചിരിക്കണം അതാ നാട്ടു നടപ്പ്

ഷംസ്-കിഴാടയില്‍ പറഞ്ഞു...

അവസാനം പടമാവാനാണ് ഈ പെടാപാടെല്ലാം

ഷംസ്-കിഴാടയില്‍ പറഞ്ഞു...

അവസാനം പടമാവാനാണ് ഈ പെടാപാടെല്ലാം

ഷംസ്-കിഴാടയില്‍ പറഞ്ഞു...

അവസാനം പടമാവാനാണ് ഈ പെടാപാടെല്ലാം

ഷംസ്-കിഴാടയില്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.