17.3.13

-----------

അവളെപ്പോഴും മഴയെ
മഴക്കാലത്തെപ്പറ്റി പറഞ്ഞ്
കൊണ്ടിരുന്നപ്പോൾ
ഞാൻ ചോരുന്ന
വീടിനെ കണ്ട് കൊണ്ടിരുന്നു.

അവൾ നിറമുള്ള സ്വപ്നങ്ങളേപ്പറ്റി
ഓര്‍മ്മിപ്പിച്ചപ്പോള്‍
ഞാൻ ഇരുളടഞ്ഞ് പോകുന്ന
സ്വപ്നങ്ങളേപ്പറ്റിയാണ്
ചിന്തിച്ചു കൊണ്ടിരുന്നത്.

അവൾ
പൂക്ക‌ളെ
പൂക്കാലത്തേ
പൂമ്പാറ്റകളേപ്പറ്റി
വാതോരാതെ പറഞ്ഞ് പറഞ്ഞെന്റെ
മാറിലേക്ക് ചാഞ്ഞപ്പോൾ
മരുഭൂമിയിലൊരൊറ്റമരം എങ്ങനെ
കൂട്ടില്ലാതെ
കരിയാതെ
പിടിച്ചുനിൽക്കുന്നുവെന്നാണ്
ഞാനത്ഭുതപ്പെട്ടത്.

അവൾ വരാനിരിക്കുന്ന സുന്ദരമായ
കാലത്തേപ്പറ്റിയുള്ള
സ്വപ്നത്തിലേക്ക് വീണപ്പോൾ
ഞാൻ നടന്നെത്തിയ
ഇനിയും നടക്കാനുള്ള
ചരൽപ്പാതകളേയോർത്തെന്റെ
തുളവീണ ചെരുപ്പിനെ പറ്റി
വിഷാദിച്ചു കൊണ്ടിരിക്കുന്നു,
നിന്റെ മഴ നനഞു കൊണ്ടിരിക്കുന്നു.

4 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

സ്വപ്നങ്ങളും ജീവിതവും തമ്മിലുള്ള ഒരു മുഖാമുഖം.
വളരെ ഹൃദ്യമായ വാക്കുകളില്‍
ആശംസകളോടെ

സൗഗന്ധികം പറഞ്ഞു...

വികാരവും, വിചാരവും.

നല്ല കവിത. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ.

ശുഭാശംസകൾ....

sidheek Thozhiyoor പറഞ്ഞു...

കൊള്ളാം രാമോ ..റിയലിസവും ഫാന്റസിയും അങ്ങനെ കൂട്ടിക്കുഴച്ചൊരു ചാര്‍ത്ത്.

Prajeesh പറഞ്ഞു...

മരുഭൂമിയിലൊരൊറ്റമരം എങ്ങനെ
കൂട്ടില്ലാതെ
കരിയാതെ
പിടിച്ചുനിൽക്കുന്നുവെന്നാണ്
ഞാനത്ഭുതപ്പെട്ടത്...

ഈ വരികൾ കൊള്ളാം, എനിക്കങ്ങിഷ്ടപെട്ടു.