13.10.12

മഴ

പോവല്ലേ 
പോവല്ലേയെന്ന്
ആർത്തലച്ച് കരയുന്നുണ്ട് മഴ.

ചുട്ട് പൊള്ളിക്കുന്ന വെയിൽ
കാത്തിരിപ്പുണ്ടപ്പുറത്ത്
എന്നും കൂട്ടിനായി.

മരം പെയ്യുന്ന നിന്റെയോർമ്മകളിൽ
നനഞ്ഞ് നടക്കട്ടേ ഞാൻ
വെയിൽകൈയും പിടിച്ച്.
--------------------

4 അഭിപ്രായങ്ങൾ:

. പറഞ്ഞു...

മഴയും വെയിലും പോലെ ...മനോഹരം

MyDreams പറഞ്ഞു...

nice

Vineeth vava പറഞ്ഞു...

മഴ സുന്ദരമാണ്... അനുഭൂതിയാണ്.....


ആശംസകള്‍

എനിക്കുമുണ്ടൊരു ബ്ലോഗ്‌... വന്നു കണ്ടു അഭിപ്രായം പറയണേ. ചങ്ങാതിയാകാനും ശ്രമിക്കുക.....
www.vinerahman.blogspot.com

മുല്ല പറഞ്ഞു...

നല്ല വരികൾ...