17.11.09

അച്ഛന്‍


--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

30 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എന്നും എല്ലാ തല്ലുകൊള്ളിത്തരങ്ങളും പൊറുത്ത് തന്നിട്ടുള്ള അച്ഛന്..

കാപ്പിലാന്‍ പറഞ്ഞു...

പുതിയ വീടിന്റെ
സ്വീകരണ മുറിയില്‍
തൂങ്ങിക്കിടക്കാത്ത
അച്ഛന്റെ ചിത്രം.
വീടിന്റെ ഭംഗിക്കഭംഗിയാകുമെന്നതോ
വരപ്പിച്ച ചിത്രത്തില്‍ മെലിഞ്ഞുണങ്ങിയ
അച്ഛനെ കാണാന്‍ വയ്യെന്നതോ
ഇതിലേതാവും എന്റെ നുണ..??

ഈ അവസാന വരികളാകും നെഞ്ചു പൊള്ളിക്കുക
ഒന്നും പറയുന്നില്ല . മിണ്ടാതെ പോകുന്നു .

ഹാരിസ്‌ എടവന പറഞ്ഞു...

ജീവിതത്തിലേക്കു വരുന്ന
കവിത
ഉപ്പയുമായി എന്നും തല്ലായിരുന്നു
ചെറുപ്പത്തില്‍
ആദ്യദിനം ഹോസ്റ്റലില്‍ പോയപ്പോള്‍
ഉപ്പക്കു ഉറക്കം വന്നില്ല
ഇന്നും അങ്ങിനെ

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഞെട്ടിച്ചല്ലോ വെട്ടിക്കാടെ, ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പുതിയ വീടിന്റെ
സ്വീകരണ മുറിയില്‍
തൂങ്ങിക്കിടക്കാത്ത
അച്ഛന്റെ ചിത്രം...


പൊള്ളിച്ച വരികള്‍

മനസിന്റെ ഭിത്തിയില്‍
തെളിഞ്ഞു തന്നെയുണ്ടല്ലോ..പിന്നെന്താ

Anil cheleri kumaran പറഞ്ഞു...

കണ്ണു നനയിപ്പിച്ചു..

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

മകളുടെ ചോദ്യം ഒരു തലമുറയുടെ ചോദ്യമാണ്.
ആ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.തുടര്‍ന്നുള്ള തലമുറകളെല്ലാം.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കവിതയിവിടെ നേരിന്റെ നോവായ്
നമുക്കുമുന്നില്‍ കൊഞ്ഞനം കുത്തി നില്‍ക്കുന്നു...!

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

മനസ്സിനെ അലട്ടുന്ന വരികള്‍ , ഉമ്മയോടുള്ള കടപ്പാട് കഴിഞ്ഞാല്‍ അടുത്ത കടപ്പാട് സ്വന്തം പിതാവിനോടാണ്. മനസ്സിനെ സ്പര്ശിച്ചു വെട്ടിക്കാടാ!

നാസ് പറഞ്ഞു...

നല്ലവണ്ണം ഫീല്‍ ചെയ്യുന്ന വരികള്‍... നന്നായിട്ടുണ്ട് മാഷേ...

പ്രയാണ്‍ പറഞ്ഞു...

..................

Bindhu Unny പറഞ്ഞു...

മനസ്സില്‍ അച്ഛന്‍ മങ്ങാതെയുണ്ടല്ലോ. അത് ധാരാളം. :)

unni ji പറഞ്ഞു...

പടം തൂക്കാതിരുന്നത് നന്നായി; കവിതയെഴുതാൻ സാധിച്ചല്ലൊ! :)

ചന്ദ്രകാന്തം പറഞ്ഞു...

നേരിന്റേയും നുണയുടേയും വരമ്പ്‌ മാറ്റിവരയ്ക്കണമെന്നൊക്കെ തോന്നും.
പക്ഷേ ഓട്ടവീണ നുണകളാണ്‌ കയ്യില്‍.
പിന്നെങ്ങനെ..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

എയര്‍പോര്‍ട്ടില്‍ യാത്ര പറഞ്ഞു മതിയാവാതെ വീണ്ടും പിറകില്‍ ഓടിവന്ന ഉപ്പയെ ഓര്‍ത്തപ്പോള്‍ കണ്ണ് നിറഞ്ഞു. നീ എന്നെ വീണ്ടും നാട്ടിലെത്തിച്ചു രാം...

Mahi പറഞ്ഞു...

ഈയൊരു ക്രാഫ്റ്റില്‍ നിന്നും രക്ഷപെടേണ്ടതുണ്ട് കവിത

ഷൈജു കോട്ടാത്തല പറഞ്ഞു...

എന്റെ അച്ഛനെ ഞാന്‍ വെറുക്കുന്നത് കൊണ്ട്
എനിയ്ക്ക് കണ്ണ് നിറയുന്നില്ല.
നിങ്ങളുടെ സ്നേഹം മനസ്സിലാവുന്നു
അര്‍ഹിയ്ക്കുന്നവര്‍ നേടണം!
ഇപ്പോള്‍ എന്റെ കണ്ണും....

Deepa Bijo Alexander പറഞ്ഞു...

ചില നുണകളാണല്ലോ പലപ്പോഴും രക്ഷയാവുന്നത്‌`...

നല്ല കവിത.

വരവൂരാൻ പറഞ്ഞു...

ഇന്നലെ എന്റെ നെഞ്ചിലെ ......

പൊള്ളിച്ചല്ലോ വരികൾ

ആശംസകൾ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

രാമേട്ടനും വികൃതിയായിരുന്നല്ലേ... അടി മേടിച്ച പാടുകള്‍.. അടുത്ത കവിത "അടിപ്പാടുകള്‍" ആവട്ടേ...

രാമേട്ടനെന്ന കവിയ്ക്ക് കവിത സ്വന്തം മനസ്സാണ്, ഹൃദയവികാരങ്ങളാണ്.... അതോണ്ടാവും ഞങ്ങള്‍ക്കും രാമേട്ടന്‍ കവിത പൊള്ളുന്നത്..

രാജേഷ്‌ ചിത്തിര പറഞ്ഞു...

ഒന്നും പറയുന്നില്ല ചങ്ങാതി
മൌനവും ഒരു ഒര്മാപെടുത്തലാണ്

girishvarma balussery... പറഞ്ഞു...

"പുതിയ വീടിന്റെ
സ്വീകരണ മുറിയില്‍
തൂങ്ങിക്കിടക്കാത്ത
അച്ഛന്റെ ചിത്രം.
വീടിന്റെ ഭംഗിക്കഭംഗിയാകുമെന്നതോ
വരപ്പിച്ച ചിത്രത്തില്‍ മെലിഞ്ഞുണങ്ങിയ
അച്ഛനെ കാണാന്‍ വയ്യെന്നതോ
ഇതിലേതാവും എന്റെ നുണ..??"
ഏതാണെന്ന് നുണ എന്നറിയാം.... ഈ കവിതയിലൂടെ മനസ്സറിയാം... ആശംസകള്‍ കവിതയ്ക്ക്..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

ഓര്‍മ്മകളില്‍ പാടിത്തന്ന
പാട്ടുകള്‍, പറഞ്ഞ കഥകള്‍
കൈ പിടിച്ച് നടത്തിയ വഴികള്‍
കൊടി പിടിപ്പിച്ച് ഒപ്പം നടത്തിയ കൈ
തോളത്തെടുത്ത് കാണിച്ച ഉത്സവങ്ങള്‍
തോളത്തിട്ടുറക്കിയ രാത്രികള്‍
കാണിച്ച വികൃതികള്‍ക്ക്
കിട്ടിയ അടിപ്പാടുകള്‍
എല്ലാം തെളിഞ്ഞ് വരും.

എനിക്കസൂയയുണ്ട് നിങ്ങളോട് ....
ഇതെല്ലാം എനിക്ക് കിട്ടാതെ പോയവ
സ്നേഹത്തോടെ ഒരു തലോടല്‍ ,
ഒരു വിളി ഇപ്പോഴും ഞാന്‍ കൊതിക്കുന്നുണ്ട്‌

Vinodkumar Thallasseri പറഞ്ഞു...

ആധുനികതയും ഉത്തരാധുനികതയും കടന്ന് കവിതയേറെ മുന്നോട്ട്‌ പോയാലും ഇതുപോലുള്ള കവിതകള്‍ പിറക്കുന്നു. അവ നന്നായി ആസ്വദിക്കപ്പെടുന്നു. നല്ല കവിത.

Shahida Abdul Jaleel പറഞ്ഞു...

warkatha chitram abagiyanennu parjadanu nuna..kawida annyiyirikkunu ..nannyee feel cheyyunna warikal...warkatha chitram manassil thannayundawumallo...

bhoolokajalakam പറഞ്ഞു...

കൊള്ളാം നല്ല കവിത
അഭിനന്ദനങ്ങൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കാപ്പിലാന്‍,
ഹാരിസ്,
ആചാര്യന്‍,
വഴിപോക്കന്‍,
കുമാരന്‍,
അഭി,
രഞ്ജിത്,
വാഴക്കോടന്‍,
നാസ്,
പ്രയാണ്‍,
ബിന്ദു,
ഗോപാല്‍,
ചന്ദ്രകാന്തം,
ശ്രദ്ധേയന്‍,
നന്ദി.

മഹി, തുറന്ന അഭിപ്രായത്തിന് നന്ദി. :) ബോധപൂര്‍വ്വമല്ല. ഇങ്ങനെയാവുന്നു.. :(

ഷൈജു,
ദീപ,
വരവൂരാന്‍
കു ക ഒ കു കെ,
മഷിത്തണ്ട്,
ഗിരീഷ് വര്‍മ്മ,
സുനില്‍,
തലശ്ശേരി,
ഷാജി,
ബൂലോക ജാലകം..

എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി.

poor-me/പാവം-ഞാന്‍ പറഞ്ഞു...

ഇന്നു അച്ഛന്റെ ഫോട്ടോ...
നാളെ മകന്റെ ഹര്‍മ്മ്യം ഇതിലുമെത്രെയും
സുന്ദരമായിരിക്കും...
അപ്പോളോ?

ആത്മധ്വനി പറഞ്ഞു...

നിങ്ങള്‍ ഒരു സംഭവമാണ് അതിഗംഭീരം സമയോചിതമായ ഈ കവിത

Madhavikutty പറഞ്ഞു...

ormappeduthendathalla aa naamam.ormikkunu ennu paranjathinu abhinandanam