9.11.09

സൌഹൃദം

നമ്മളാദ്യം കണ്ടപ്പോള്‍
മഴ പെയ്തിരുന്നുവോ?

ഉവ്വെടാ ഉവ്വ്.
നമ്മുടെയുള്ളില്‍ പെയ്തിരുന്ന
സങ്കടങ്ങള്‍ക്ക്
ഒരേ നനവായിരുന്നു.
മഴനൂലിലന്ന് കോര്‍ത്തതാവാം
നമ്മുടെയീ സൌഹൃദം.

ഇത്രയടുത്തിട്ടും എനിക്ക്
നിന്നെ വായിക്കാനാവുന്നില്ല
എത്ര ഭാഷയിലേക്ക്
എത്ര വാക്കിലേക്ക്
എത്ര മരങ്ങളിലേക്ക്
വിവര്‍ത്തനം ചെയ്താലായിരിക്കും
നിന്നെയൊന്ന് വ്യാഖ്യാനിക്കാനാവുകയെന്ന്
അത്ഭുതപ്പെടാറുണ്ട്.

ഒറ്റക്കൊരു മരം
മരുഭൂമിയില്‍ നില്‍ക്കുന്നത് കണ്ടാല്‍
അത് നീ തന്നെയെന്നുറച്ച്
ഉച്ചത്തില്‍ കൂക്കി വിളിക്കും.

തമാശയല്ലെടാ,
ആ മരങ്ങള്‍ക്ക് എന്നെയിപ്പോള്‍
തിരിച്ചറിയാം,
നീയറിയുന്ന പോലെ.

ഇത്തിരി നേരം ഒന്നിരുന്ന്
കൊച്ച് വര്‍ത്താനോം
പറഞ്ഞിട്ട് പോകാടായെന്ന്
ചില്ലയാട്ടി വിളിക്കും.

പിന്നെ, പിന്നെയെന്ന്
വിട്ട് പോരുമ്പോള്‍
എന്നെ ഒറ്റക്കാക്കി പോകുന്നോയെന്ന്
പരിഭവപ്പെടും.

എനിക്ക് നിന്നെപ്പോലെ
ഉറച്ച് നില്‍ക്കാനിത്തിരി മണ്ണും
കൈ വീശാനാകാശവും
ഇല്ലല്ലോയെന്ന്
നിറയുന്ന കണ്ണുകള്‍
നീ കാണല്ലേയെന്ന്
കാലുകള്‍ക്ക് വേഗം കൂട്ടും.

അല്ലെടാ, പറിച്ച് നടുമ്പോള്‍
വിട്ട് പോന്ന
പൊട്ടിയ വേരുകള്‍ക്കിന്നും
വേദനിക്കുന്നുണ്ടാകുമോ?
പറ്റിപ്പിടിച്ച് കൂടെപ്പോന്ന
മണ്ണിന്റെ നനവാകുമോ
പൊള്ളുന്ന ഈ മണലിലും
നമ്മെ കൂട്ടിയിണക്കുന്നത്?
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

24 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എല്ലാ സൌഹൃദങ്ങള്‍ക്കും...

ramanika പറഞ്ഞു...

പറിച്ച് നടുമ്പോള്‍
വിട്ട് പോന്ന
പൊട്ടിയ വേരുകള്‍ക്കിന്നും
വേദനിക്കുന്നുണ്ടാകുമോ?
പറ്റിപ്പിടിച്ച് കൂടെപ്പോന്ന
മണ്ണിന്റെ നനവാകുമോ
പൊള്ളുന്ന ഈ മണലിലും
നമ്മെ കൂട്ടിയിണക്കുന്നത്?

വളരെ ഇഷ്ടപ്പെട്ടു ഈ വരികള്‍
മനോഹരം!

ചാറ്റല്‍ പറഞ്ഞു...

ഉവ്വെടാ ഉവ്വ്.
നമ്മുടെയുള്ളില്‍ പെയ്തിരുന്ന
സങ്കടങ്ങള്‍ക്ക്
ഒരേ നനവായിരുന്നു

ശരിക്കും നനയുന്നു സ്നേഹിതാ, ആശംസകള്‍

വികടശിരോമണി പറഞ്ഞു...

ശരിയെടാ:)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

:)ഉവ്വെടാ ഉവ്വ്.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

എന്നിട്ടുമെന്തേ
പറിച്ചു നടലില്‍ വേരു പിടിക്കാതെ ഞാനിങ്ങനെ..!

Mahi പറഞ്ഞു...

NANNAAYITTUNT

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഉവ്വെടാ ഉവ്വ്.
നമ്മുടെയുള്ളില്‍ പെയ്തിരുന്ന
സങ്കടങ്ങള്‍ക്ക്
ഒരേ നനവായിരുന്നു.
ഉവ്വെടാ ഇഷ്ടപ്പെട്ടു!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

സൌഹൃദം ഹൃദ്യം...
രാമേട്ടന്‍ വീണ്ടും സ്‌പാറീ...

Typist | എഴുത്തുകാരി പറഞ്ഞു...

"പറ്റിപ്പിടിച്ച് കൂടെപ്പോന്ന
മണ്ണിന്റെ നനവാകുമോ
പൊള്ളുന്ന ഈ മണലിലും
നമ്മെ കൂട്ടിയിണക്കുന്നത്?"

തീര്‍ച്ചയായും അതെ, എന്താ സംശയം!

അരുണ്‍ കരിമുട്ടം പറഞ്ഞു...

:)
ഇഷ്ടപ്പെട്ടു

Jayesh/ജയേഷ് പറഞ്ഞു...

ishtappettu..uvveee

പാമരന്‍ പറഞ്ഞു...

.

Deepa Bijo Alexander പറഞ്ഞു...

"എനിക്ക് നിന്നെപ്പോലെ
ഉറച്ച് നില്‍ക്കാനിത്തിരി മണ്ണും
കൈ വീശാനാകാശവും
ഇല്ലല്ലോയെന്ന്
നിറയുന്ന കണ്ണുകള്‍
നീ കാണല്ലേയെന്ന്
കാലുകള്‍ക്ക് വേഗം കൂട്ടും."

കൊള്ളാം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

"പറ്റിപ്പിടിച്ച് കൂടെപ്പോന്ന
മണ്ണിന്റെ നനവാകുമോ
പൊള്ളുന്ന ഈ മണലിലും
നമ്മെ കൂട്ടിയിണക്കുന്നത്?"

ഏ.ആര്‍. നജീം പറഞ്ഞു...

സൗഹൃദത്തെ ഇത്ര ഹൃദ്യമായി വരച്ചു കാട്ടിയ ഈ സുഹൃത്ത് എന്റെയും സുഹൃത്താണെന്നതില്‍ വ്യക്തിപരമായി ഞാനും അല്പം അഹങ്കരിച്ചോട്ടെ .. :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

പങ്കജുദാസിന്റെ ഒരു ഗസല്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു നൊമ്പരം വീണ്ടും........

Vinodkumar Thallasseri പറഞ്ഞു...

മരുഭൂമിയിലെ ആ ഒറ്റ മരത്തിന്‌തന്നെയാണ്‌ സൌഹൃദത്തെക്കുറിച്ച്‌ പറയാന്‍ അര്‍ഹത.

ഡോക്ടര്‍ പറഞ്ഞു...

സൌഹൃദത്തിന്റെ നല്ല വരികള്‍... ഇഷ്ടായി... :)

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു...

എനിക്ക് നിന്നെപ്പോലെ
ഉറച്ച് നില്‍ക്കാനിത്തിരി മണ്ണും
കൈ വീശാനാകാശവും
ഇല്ലല്ലോയെന്ന്
നിറയുന്ന കണ്ണുകള്‍
നീ കാണല്ലേയെന്ന്......

നല്ല വരികള്‍ ...

nasthikan പറഞ്ഞു...

പറിച്ച് നടുമ്പോള്‍
വിട്ട് പോന്ന
പൊട്ടിയ വേരുകള്‍ക്കിന്നും
വേദനിക്കുന്നുണ്ടാകുമോ?
പറ്റിപ്പിടിച്ച് കൂടെപ്പോന്ന
മണ്ണിന്റെ നനവാകുമോ
പൊള്ളുന്ന ഈ മണലിലും
നമ്മെ കൂട്ടിയിണക്കുന്നത്?

ഹൃദയത്തില്‍ തൊട്ടു.

nasthikan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kuzhur Wilson പറഞ്ഞു...

" ഒറ്റക്കൊരു മരം
മരുഭൂമിയില്‍ നില്‍ക്കുന്നത് കണ്ടാല്‍
അത് നീ തന്നെയെന്നുറച്ച്
ഉച്ചത്തില്‍ കൂക്കി വിളിക്കും"

അപ്പോഴെല്ലാം ഞാന്‍ വിളി കേള്‍ക്കും

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

രമണിക,
ചാറ്റല്‍,
വി.ശി,
പകലന്‍,
ഹന്‍ല്ലലത്ത്,
മഹി,
വാഴക്കോടന്‍,
കു.ക.ഒ.കു.കെ,
എഴുത്തുകാരി,
അരുണ്‍,
ജയേഷ്,
പാമരന്‍,
ദീപ,
വ്ഴിപോക്കന്‍,
നജീം,
സഗീര്‍,
തലശ്ശേരി,
ശ്രീ,
ഡോക്ടര്‍,
ചെച്ചിപ്പെണ്ണ്,
- (..?),
വിത്സന്‍,

എല്ലാ നല്ല കൂട്ടുകാര്‍ക്കും സ്നേഹത്തോടെ..
രാമചന്ദ്രന്‍.