28.8.09

ഡൈവോഴ്സ് നോട്ടീസ്.

ഇന്നലെ
കവിത എന്നോട്
പിണങ്ങിപ്പോയി.

എന്റെ അക്ഷരങ്ങളെ
എറിഞ്ഞും
വാക്കുകളെ തല്ലിയുടച്ചും
കെട്ടുതാലി പറിച്ചെറിഞ്ഞ്,
ഫൂ...,
നീയൊക്കെ
കവിയാണോടായെന്നാക്ഷേപിച്ച്
അവള്‍ പടിയിറങ്ങി...

നാളെ
എനിക്ക് കിട്ടിയേക്കാവുന്ന
ഡൈവോഴ്സ് നോട്ടീസ്
കാത്തിരിക്കുന്നു...

ക്ഷമിക്കുക,
നമുക്കിനി
കുടുംബകോടതിയില്‍
കാണാം.

40 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

:(
:(

കാപ്പിലാന്‍ പറഞ്ഞു...

കൂഴൂരിന്റെ അഭിമുഖം വായിച്ചതിനു ശേഷമാകും കവിത പിണങ്ങി പോയത് . ലവള് പോയാ പോട്ടടോ ,ലവള് പോയ അവടമ്മ വരും :)

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

കോടതിയിലിരുന്ന് കുടുംബത്തെക്കുറിച്ചൊരു കവിതയെഴുത്.. അവള്‍ തിരിച്ചു വരും.. തീര്‍ച്ച..
ഓണാശംസകള്‍

അരുണ്‍ കരിമുട്ടം പറഞ്ഞു...

കവിതയുടെ മെയില്‍ അഡ്രസ്സ് താ.ഞാന്‍ നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കൂടി ഒരു പൊതു മെയില്‍ അയക്കാം.എന്താ???
ഹ..ഹ..ഹ

കണ്ണനുണ്ണി പറഞ്ഞു...

പോട്ടെന്നെ ഒരു കവിത പോയാ ഒന്‍പതു കവിത വേറെ വരും...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കാപ്പു ചേട്ടാ,
സത്യം. കൈയിലും കഴുത്തിലും ഒന്നുമില്ലാതെ (അങ്ങനെയാണെനിക്കും ഇഷ്ടമെന്ന് പറഞ്ഞ് ഒന്നും വാങ്ങിക്കൊടുത്തില്ലാരുന്നു...)ഇനിയും വയ്യ എന്ന് പറഞ്ഞാണവള്‍ പോയത്... :(

രഞ്ജിത്, അത് തന്നെയാണ് അവസാന പിടിവള്ളി.
:)

അരുണ്‍, വേണ്ടി വരും. അരുണിനേ അത് കഴിയൂ. പ്രശ്നം ഐ ഡി അറിയില്ല എന്നതാണ്. ഈ വരവിന് നന്ദി. :)

കണ്ണനുണ്ണി, എന്ത് കാര്യം? അവളോടൊക്കുമോ മറ്റൊന്‍പത് പേര്‍? എനിക്കവള്‍ തന്നെയേ പറ്റൂ, എന്റെ കവിതയെ...

നന്ദി എല്ലാവര്‍ക്കും. എന്റെ സങ്കടത്തില്‍ ആശ്വസിപ്പിച്ചതിന്...

വശംവദൻ പറഞ്ഞു...

പിണങ്ങിയ ഉടനെ “ഡൈവോഴ്‌സ് നോട്ടിസ്സും” പ്രതീക്ഷിച്ചിരിക്കുന്നതിനെക്കൾ ഒരു ഒത്തു തീർപ്പിന് ശ്രമിക്കരുതോ മാഷേ? :)

ഇണക്കം ഉള്ളിടത്തല്ലേ പിണക്കം ഉണ്ടാകൂ. ഒക്കെ ശരിയാകും. :)

വരികൾ ഇഷ്ടപ്പെട്ടു.

പാവപ്പെട്ടവൻ പറഞ്ഞു...

അങ്ങനെ കവിതയും പടിയിറങ്ങി ഇനി അടുത്ത മാര്‍ഗ്ഗം ആലോചിക്കണം കൊള്ളാം ട്ടോ ആശംസകള്‍

കെ.കെ.എസ് പറഞ്ഞു...

അവൾക്കാകുമോ അങനെയങു പിണങി പിൻ വാങുവാൻ..?
വരുമെന്നേ...കാത്തിരിക്കൂ...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

കവിത അല്ലെങ്കിലും അങ്ങിനേയാ മിണ്ടിയാല്‍ പിണങ്ങും, എന്നു കരുതി നീ ഡൈവേര്‍സൊന്നും ചെയ്യേണ്ടടാ കൂവ്വേ...
വരുമായിരിക്കും അല്ലെ? ഇല്ലെങ്കില്‍ ബ്ലോത്രം വെച്ച് അഡ്ജസ്റ്റ് ചെയ്യാമെഡെയ് :)

Typist | എഴുത്തുകാരി പറഞ്ഞു...

കരയല്ലേ മാഷേ, തിരിച്ചു വരും വരാതിരിക്കില്ല. ഇടക്കൊരു പിണക്കമില്ലെങ്കിലെന്തു സുഖം?

Unknown പറഞ്ഞു...

അങ്ങിനെ ഞങ്ങളും കവിത വായിച്ചു തുടങ്ങി...

താരകൻ പറഞ്ഞു...

കവിതയില്ലെന്ന വിങ്ങലും കവിതക്കൊരു വിഷയമാക്കി അല്ലേ..കൊള്ളാം.
പെട്ടെന്നോർമ്മവന്നത് “ഇനിയീ മനസ്സിൽ കവിതയില്ല” എന്ന ശീർഷകത്തിൽ സുഗതകുമാരി പണ്ട് പ്രൌഢഗംഭീരമായ ഒരു കവിത എഴുതിയതാണ്...വല്ലഭനു പുല്ലും ആയുധം.(പിന്നെ എല്ലാവരും പറഞ്ഞതുപോലെ കവിതതിരിച്ചു വരും.ഇത് വെറുമൊരു സൌന്ദര്യപിണക്കം മാത്രം.)
ഓണാശംസകളോടെ..

വികടശിരോമണി പറഞ്ഞു...

ചിലപ്പോഴങ്ങനെയാണ്
കറുത്തിരുണ്ടു പെയ്യാനാഞ്ഞുവരുന്ന പേമാരി പോലെ വരും,
ഒന്നു ചാറുക പോലും ചെയ്യാതെ പോവും.ഇത്ര അനുസരണയില്ലാത്ത ഒരു പെണ്ണിനേയും സഹിക്കണ്ട കാര്യമില്ല,രാമചന്ദ്രാ.ആരും പറേണത് കേക്കണ്ട.ധൈര്യമായി മൊഴി ചൊല്ല്.:)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അങ്ങനെ അവള്‍ക്കു നിന്നെ വിട്ടു പോകാന്‍ കഴിയുമോടാ.. തിരികെ വരും.
നീ നോക്കിക്കോ.. ഉറപ്പ്.

ചാണക്യന്‍ പറഞ്ഞു...

എന്തിനാ കുടുംബ കോടതിയിൽ നിർത്തുന്നെ? സുപ്രീം കോടതിയിൽ തന്നെ പോവാം....അങ്ങനെ എളുപ്പത്തിൽ ഡൈവോഴ്സ് വാങ്ങിക്കാമെന്ന് അതിയാൻ കരുതണ്ട....എനിക്കും എന്റെ പിള്ളേർക്കും ചെലവിനുള്ള....കാശും വാങ്ങിയിട്ടെ തന്നെ ഞാൻ വിടൂ...ങ്ഹാ ഓർത്തോ.....

എന്ന്

സ്വന്തം കവിത

Faizal Kondotty പറഞ്ഞു...

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

ഹവൂ...ഇനി സമാധാനമായി ആദ്യം ഒരോന്നു വീശാം... എന്തേ? പിണക്കം കഴിഞ്ഞു വരുമ്പഴേക്ക് നമ്മക്ക് കുപ്പീയെറിഞ്ഞുടച്ച് ഒരു പാട്ടൊക്കെ പാടി, ഫിറ്റായി മുണ്ട് മടക്കികുത്തി വടക്കോട്ടു നോക്കി മൂന്ന് കൂവലും കൂവാം. നാളെ നേരം വെളുക്കുന്ന വരെ ടെറസിന്റെ മുകളില്‍ കിടന്നുറങ്ങാം. വെളിച്ചം വീശുമ്പോ, മുറ്റമടിക്കുന്നതിന്റെ ശബ്ദം കേള്‍ക്കും, തീര്‍ച്ച...

Rare Rose പറഞ്ഞു...

ഇതൊക്കെ കണ്ടു ചിരിച്ചൊളിച്ചിരിക്കുന്നുണ്ടാവും കവിത..:)

ramanika പറഞ്ഞു...

ദാസ്സെട്ടെന്റെ ഒരു ഗാനം - പിണക്കമോ ഇണക്കാമോ
ഇണങ്ങിയാല്‍ പിണങ്ങുമോ പിണങ്ങിയാല്‍ ഇണങ്ങുമോ
വസന്തമാം പുഞ്ചിരി നിന്‍ ചൂണ്ടില്‍ വിടരുമോ ......
ഓര്‍മയില്‍ വന്നു ഇത് വായിച്ചപ്പോള്‍ !

Junaiths പറഞ്ഞു...

ശരിക്കും കവിത രക്ഷപെട്ടോ?

അജ്ഞാതന്‍ പറഞ്ഞു...

പ്രകൃതിയെയും ആഗ്രഹങ്ങളെയും കുറിച്ചുള്ള കവിതകള്‍ പൊയ്ക്കോട്ടേ,തെരുവിലെ രക്തത്തെ കുറിച്ചുള്ള കവിതകള്‍ വരട്ടെ.
ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനുവളമാകൂ

siva // ശിവ പറഞ്ഞു...

ഞാന്‍ ഇതു വിശ്വസിക്കുന്നില്ല....

siva // ശിവ പറഞ്ഞു...

ഞാന്‍ ഇതു വിശ്വസിക്കുന്നില്ല....

വയനാടന്‍ പറഞ്ഞു...

കവിതയങ്ങു പോയാലെന്താ ഒന്നു ഡൈവോഴ്സു ചെയ്യാനൊത്തല്ലോ. അതല്ലെപ്പാ ഇപ്പത്തെ ഫാഷൻ

Lathika subhash പറഞ്ഞു...

ഒരു കവിതയ്ക്കു വേണ്ടി അവളെ ഡൈവോഴ്സ്
ചെയ്യണോ?കൊള്ളാം.
ഓണാശംസകൾ!!!

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

കവിത പടിയിറങ്ങിയാല്‍“കഥ”യെ നോക്കുക.
വളച്ചു കിട്ടിയാല്‍ മോശം വരില്ല. കുറച്ചുകൂടി തറവാടിത്വം കൂടും,സാംബത്തിക നിലയും മെച്ചമല്ലേ !!!
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വശംവദന്‍,
ഒത്ത് തീര്‍പ്പിനൊരു ശ്രമം നടത്തുന്നുണ്ട്.

പാവപ്പെട്ടവന്‍,
ആകെ ഉണ്ടായിരുന്നത് അവളാണ്, അവള്‍ തിരികെ വരുമോന്ന് നോക്കെട്ടെ. ഇടക്കിങ്ങനെ ഒരു പിണക്കം പതിവുള്ളതാണ്.

കെ.കെ.എസ്.
ഇല്ലെന്ന് തന്നെയാനെന്റെ വിശ്വാസം.

വാഴക്കോടാ,
ഡൈവോഴ്സിലെത്താതെ നോക്കണം.

എഴുത്തുകാരി,
ഈ പിണക്കം പതിവായിരിക്കുന്നു.

നമ്മുടെ ബൂലോകം,
ഈ സന്ദര്‍ശത്തിനു നന്ദി. ഇങ്ങനെങ്കിലും കവിതാ വായന തുടങ്ങിയല്ലോ?


താരകന്‍,
അതന്നെ.. :) ഓണാശംസകള്‍.

വിശി,
ഏ... മൊഴി ചൊല്ലണോ?

പകലാ,
നീയാടാ സ്നേഹള്ളോന്‍.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

പോയ പോലെയിങ്ങ് വന്നോളും, പിന്നേ...

Deepa Bijo Alexander പറഞ്ഞു...

കവിത തിരിച്ചു വരും സുഹൃത്തേ..എവിടെ പോകാനാണ്‌...! ചുറ്റുവട്ടത്തെങ്ങാനും തന്നെ കറങ്ങി നിൽപ്പുണ്ടാവും....! പിന്നിൽ വന്നു കണ്ണു പൊത്തി അൽഭുതപ്പെടുത്തുമ്പോഴേയറിയൂ ..എവിടെയും പോയിട്ടില്ലെന്ന്‌...ഒരിക്കലും വിട്ടു പോകാനാവുകയുമില്ലെന്ന്‌..... ! :-)

Unknown പറഞ്ഞു...

അങ്ങിനെ അങ്ങ് വിട്ട് കളഞ്ഞാലൊ ഒന്നാഞ്ഞു പിടിച്ചാല്‍ അവളിങ്ങ് പോരും.

നല്ല ആശയം...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

കുളിക്കാതെ , ചിലപ്പോള്‍ ഈറന്‍ മാറാതെ
പിന്നെ ചിലപ്പോള്‍ ചമഞോരുങ്ങാതെ,
ആടയാഭരണങ്ങളേതു മില്ലാതെ .....
വെറും കച്ചവടകണ്ണാല്‍ നീയെന്റെ ഉടുതുണിയുരിഞ്ഞു
ബ്ലോഗിലിട്ടില്ലേ......
നിന്റെ വായനക്കാര്‍ എന്റെ അന്ഗോ പാന്ഗം
നുണഞ്ഞു രസിച്ചു കമെന്റുകളിട്ടില്ലേ ...
നീയതു കണ്ടാര്‍ത്തു ചിരിച്ചില്ലേ...
തെല്ലു ഞാനൊന്നു വിശ്രമിക്കട്ടെ
കപട നാട്യക്കാര്‍ക്ക് മുന്‍പില്‍ ആടി മടുത്തൂ ഞാന്‍

കവിത ..

Vinodkumar Thallasseri പറഞ്ഞു...

തലാഖ്‌ എന്നൊക്കെ പറഞ്ഞത്‌ ഞങ്ങളെ കൊതിപ്പിക്കാനായിരിക്കും, അല്ലെ. ആശംസകള്‍.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

വല്ലാതങ്ങ് പീഡിപ്പിച്ചു ല്ലേ? :)

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

രാമേട്ടാ, ഈ കേസ് ഞാന്‍ വാദിക്കും. ഫീസ്‌ വേണ്ട,
എന്ന്
സ്വന്തം
കുറുപ്പ് വക്കീല്‍

നരിക്കുന്നൻ പറഞ്ഞു...

ഡൈവേഴ്സ് നോട്ടീസ് കാത്തിരിക്കുമ്പോഴും വീണവായിക്കാ അല്ലേ..

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

ഡൈവേഴ്സ് നോടിസുകള്‍ എനിക്കും കിട്ടാറുണ്ട്‌.പക്ഷെ പോയ പെണ്ണ് തിരിച്ചു വരും.പേടിക്കണ്ട.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഡൈവോഴ്സ് നോട്ടീസ് ഒപ്പിട്ട് തിരിച്ചയക്കാതിരുന്നാല്‍ മതി!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ചാണക്യ, ചതിക്കല്ല്

ഫൈസല്‍ ;)

കുരുത്തം കെട്ടവനെ, നമുക്ക് കൂടണംട്ടാ..

Rare Rose, ഇത് വരെ പിടി തന്നില്ല. :(

രമണിക, :)

ജുനൈത്, തോന്നണു..

സുജീഷ്, നാറ്റംണ്ടാവരുതല്ലോ?

ശിവ, ആദ്യം ഞാനും വിശ്വസിച്ചില്ല

വയനാടാ, ഇനി കെട്ടുന്നില്ല.. കൂടെ പാര്‍പ്പിച്ചാലും. ;)

കുമാരന്‍, നന്നായീന്നാ? ഡൈവോഴ്സ് ചെയ്തത്?

ലതിചേച്ചി, കവിതക്ക് വേണ്ടി ചെയ്തതല്ല, കവിത എന്നില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതാ

ചിത്രകാരന്‍, ഡൈവോഴ്സ് ചെയ്ത കവിതയെ കാണാന്‍ വന്നതിന് നന്ദി. പറഞ്ഞ പോലെ കഥയെ വളക്കാന്‍ പറ്റുമോന്ന് നോക്കട്ടെ. :)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ആചാര്യ, വന്നാലവള്‍ക്ക് നല്ലത്. ;)

ദീപ, ഞാനും അങ്ങനെ വിശ്വസിക്കുന്നു

അരുണ്‍, അവളങ്ങനെ വരുന്നവളല്ല.

ശാരദനിലാവ്, നീയിങ്ങനെ സത്യങ്ങള്‍ വിളിച്ച് പറയാതെ..

തലശ്ശേരി, അപ്പോ മടുത്തു അല്ലെ?

ശ്രദ്ദേയന്‍, ഞാനല്ല പീഡിപ്പിച്ചത്, എന്നെയാണ്.

കുറുപ്പേ, സന്തോഷായി.

നരിക്കുന്നാ, അല്ലാതെന്ത് ചെയ്യാന്‍?

അഭിജിത്, ഇനിയവള്‍ വന്നാല്‍ അതവളുടെ ഗതികേട്..

സഗീറെ, ഇതിപ്പോ വിട്ട് പോയതല്ലെ ഉള്ളൂ? ആത്മഹത്യ ചെയ്തില്ലല്ലോ? :)