12.8.09

വിധി.

ഫ്രിഡ്ജില്‍
തണുത്തുറഞ്ഞിരിക്കുമ്പോള്‍
വെറുതെ കൊതിച്ചിരുന്നു,
ഇളം ചൂടിന്‍ പുതപ്പുമായ്
അമ്മക്കോഴി വരുമായിരിക്കുമെന്ന്.

പുറം തോടില്‍
ആദ്യമുട്ട് കേട്ടപ്പോഴും
അമ്മതന്നെയെന്ന്
മനസ്സ് തുടിച്ചിരുന്നു.

വെള്ളയില്‍ മഞ്ഞ കലര്‍ന്ന്
എഗ്ഗ് ബീറ്ററില്‍
കറങ്ങുമ്പോഴാണറിഞ്ഞത്,
ഉള്ളിയും മുളകും ചേര്‍ന്ന്
ഫ്രൈയിംഗ് പാനില്‍
വെന്ത് പൊള്ളും‌വരെയാണ്‌
തോടിനുള്ളില്‍
ഉണ്ണിക്കരുവിലൊളിച്ച
ആത്മാവിന്‍ സാറ്റ് കളിയെന്ന്‌..
-------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

24 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

വിധി..

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

നേരിട്ട് പറഞ്ഞതല്ലേ..ഇവിടെ കമന്റുന്നില്ല.

ചാണക്യന്‍ പറഞ്ഞു...

കുഞ്ഞു കവിത ഇഷ്ടായി....

ലേഖാവിജയ് പറഞ്ഞു...

സമാധാനമായിട്ടിനി ഒരു ഓം ലറ്റും ഉണ്ടാക്കേണ്ട :(

ramanika പറഞ്ഞു...

vidhi!

അനിൽ@ബ്ലൊഗ് പറഞ്ഞു...

:)

അരുണ്‍ കായംകുളം പറഞ്ഞു...

ഇനി എങ്ങനെ മുട്ട കഴിക്കും?

siva // ശിവ പറഞ്ഞു...

വിധി...ക്രൂരം....

ഷിനില്‍ നെടുങ്ങാട് പറഞ്ഞു...

നല്ല ആശയം.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഒരു ഡബിൾ ഫ്രൈഡെക്ക് ഇങ്ങെടുത്തേ!!!

പാവം മുട്ടക്കുഞ്ഞ്..
വല്ലപ്പോഴുമേ ഞാൻ മുട്ട കഴിക്കാറുള്ളു..
ആ സമയത്ത് ഞാനോർമിക്കാറൂണ്ട്, പാവം ഒരു കുഞ്ഞിനെയാണല്ലോ...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

ഉഗ്രന്‍ ചിന്ത ഞാന്‍ മുന്‍പ് ഇതേപോലെ ഒന്ന് എഴുതിയിരുന്നു

കണ്ണനുണ്ണി പറഞ്ഞു...

ഇങ്ങനെ ഒരു കാര്യം ഒരിക്കലും ചിന്തിച്ചിട്ടില്ല.. ഇനി ഓംലെറ്റ്‌ കഴിക്കുമ്പോള്‍ ഓര്‍ക്കും ഈ പറഞ്ഞത്

വയനാടന്‍ പറഞ്ഞു...

ജനിക്കും മുൻപേ മരിച്ച്‌ കുഞ്ഞിനും മുൻപേ ഇതു വഴി പോയി
മുളകിൽ നീറി എണ്ണയിൽ ഉരുകി
ഇളം ചൂടിന്‍ പുതപ്പുമായ് കാത്തിരുന്ന
ഒരമ്മ

ബിനോയ്//Binoy പറഞ്ഞു...

ദ്‌ആണ് കൊഴപ്പം. സമാദാനായിട്ട് ഒരു മൊട്ടാം‌ബ്ലേറ്റ് കഴിക്കാന്‍ സമ്മതിക്കല്ല് :)

junaith പറഞ്ഞു...

പണ്ടാരം ഒരു ഒമ്ലെറ്റ് കഴിക്കാനും സമ്മതിക്കത്തില്ലാ...കശ്മലാ..

..::വഴിപോക്കന്‍[Vazhipokkan] പറഞ്ഞു...

ഞാണിന്മേല്‍ കളി അന്നേ തുടങ്ങുന്നു!.
അവിടെ രക്ഷപെട്ടാലും കഥ തഥൈവ !
കറങ്ങുന്ന കോഴിയായി ഇവിടെയും കിടക്കാം.

കുമാരന്‍ | kumaran പറഞ്ഞു...

എന്നിട്ടോ..

കണ്ണുകള്‍ പറഞ്ഞു...

നമ്മള്‍ മറക്കാന്‍ പാടില്ലാത്തത്‌

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

വല്ലപ്പോഴും ഒരു ഓലറ്റ് അടിക്കുന്നതാ ഇത് വായിച്ചപ്പോൽ ആ മുട്ടയെ ഓർത്തുപോയി

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഈ വിധി ഇത്തിരി കടുപ്പമായി :) ഒരു ഓംലെറ്റ്‌ അടിക്കാനും ഇവിടെ സ്വാതന്ത്ര്യമില്ലേ? കൊള്ളാം നല്ല ചിന്ത.

o.ടോ:പിന്നെ മീറ്റും ലീവും കഴിഞ്ഞു ഞാന്‍ ഇങ്ങ് എത്തി കേട്ടോ!ഇനി ഞാനും പോസ്റ്റാന്‍ തുടങ്ങട്ടെ :)

Deepa Bijo Alexander പറഞ്ഞു...

മനോഹരം...! വായിക്കുമ്പോൾ ഉള്ളിലൊരു പിടച്ചിൽ..........:-(

എന്നെ വെജിറ്റേറിയൻ ആക്കരുത് പ്ളീസ്........... :-(

Thallasseri പറഞ്ഞു...

ഓരോ മുട്ടക്കുള്ളിലും ഉണ്ടൊരു ലോകം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞവരും പറയാതെ പോയവരുമായ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ നന്ദി പറയുന്നു..

നരിക്കുന്നൻ പറഞ്ഞു...

പാവം മുട്ടയായി ഒടുങ്ങിക്കോട്ടേ.. അല്ലങ്കിലും അത് വിരിഞ്ഞ് കോഴിയായിട്ടും വല്യ പ്രയോജനം ഇല്ല. എത്താനുള്ളത് ചട്ടിയിലേക്ക് തന്നെയാ...