8.8.09

തിരികെ വരുന്നതും കാത്ത്.

കടലൊഴിഞ്ഞു
വെന്തുറഞ്ഞ മരുഭൂമിയില്‍
ഒറ്റക്കൊരു
കുഞ്ഞു ചിപ്പി.
ചേര്‍ത്ത്
കാതോര്‍ത്താലറിയാം
വിട്ടു പോയ
കടലിന്റെ തുടിപ്പ്.

വെളുത്തുറഞ്ഞ കല്ലുപ്പില്‍
വായിക്കാം
പലായനം ചെയ്ത
കടലിന്റെ കണ്ണുനീരിനെ.

ഇനിയൊരു കടല്‍
വന്ന് ചേരും വരെ
അടക്കിപ്പിടിച്ച്
കിടക്കുമായിരിക്കും
ഇടക്കുയരുന്ന
നെടുവീര്‍പ്പുകളെ.

33 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ആശയം “ആല്‍ക്കെമിസ്റ്റില്‍“ നിന്ന്.

പാവത്താൻ പറഞ്ഞു...

പ്രവാസ ദു:ഖങ്ങള്‍......

Sabu Kottotty പറഞ്ഞു...

സത്യം പറയാമല്ലോ.....!!!!!!!

കണ്ണനുണ്ണി പറഞ്ഞു...

ഇനിയൊരു കടല്‍
വന്ന് ചേരും വരെ
അടക്കിപ്പിടിച്ച്
കിടക്കുമായിരിക്കും
ഇടക്കുയരുന്ന
നെടുവീര്‍പ്പുകളെ.

നന്നായി

Deepa Bijo Alexander പറഞ്ഞു...

ഓരോ വരിയും ഇഷ്ടപ്പെട്ടു ..നല്ല കവിത.

Anil cheleri kumaran പറഞ്ഞു...

..ഇനിയൊരു കടല്‍
വന്ന് ചേരും വരെ
അടക്കിപ്പിടിച്ച്
കിടക്കുമായിരിക്കും
ഇടക്കുയരുന്ന
നെടുവീര്‍പ്പുകളെ. .

ഈ വരികളെനിക്കും പ്രിയമായ്..

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കവിത ഇഷ്ടമായി, രാമചന്ദ്രാ.
ആല്‍ക്കെമിസ്റ്റിന് കടപ്പാട് പറഞ്ഞില്ലെങ്കില്‍ പോലും കുഴപ്പമില്ലാത്ത വരികള്‍.

ചാണക്യന്‍ പറഞ്ഞു...

“ വെളുത്തുറഞ്ഞ കല്ലുപ്പില്‍
വായിക്കാം
പലായനം ചെയ്ത
കടലിന്റെ കണ്ണുനീരിനെ...”-

നല്ല വരികള്‍....

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

കവിത നന്നായിട്ടുണ്ട്.ആശംസകള്‍.........

ലേഖാവിജയ് പറഞ്ഞു...

ലളിതം.

വരവൂരാൻ പറഞ്ഞു...

നല്ല വരികൾ...നന്നായിരിക്കുന്നു ആശംസകൾ

Faizal Kondotty പറഞ്ഞു...

Nice lines.. Keep it up!

ജിപ്പൂസ് പറഞ്ഞു...

നല്ല വരികള്‍ രാമചന്ദ്രന്‍ ചേട്ടാ...
ചിപ്പിയെ വാരിപ്പുണരാന്‍ ആവേശത്തോടെ കടല്‍ ആര്‍ത്തിരമ്പി വരുമെന്നേ അടുത്ത് തന്നെ.വിഷമിക്കാണ്ടിരി....

ramanika പറഞ്ഞു...

മനസ്സില്‍ ചെറിയൊരു നൊമ്പരം ഉണ്ടാക്കുന്നു ഈ വരികള്‍ .....

siva // ശിവ പറഞ്ഞു...

Meaningful verses...

പ്രയാണ്‍ പറഞ്ഞു...

ഈറന്‍ വരികള്‍......

shaijukottathala പറഞ്ഞു...

മാല പോലെ അഭിപ്രായങ്ങള്‍ .
നന്നായി എന്ന് പറയാതെ പോകാന്‍ പറ്റുന്നില്ല.

Vinodkumar Thallasseri പറഞ്ഞു...

gambeeram.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

nice one

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പാവത്താന്‍,
കൊട്ടോട്ടിക്കാരന്‍,
കണ്ണനുണ്ണി,
ദീപ,
കുമാരന്‍,
അലില്‍@,
ചാണക്യന്‍,
വിജയേട്ടന്‍,
ലേഖ,
വരവൂരാന്‍,
ഫൈസല്‍,
ജിപ്പൂസ്,
രമണിക,
ശിവ,
പ്രയാണ്‍,
ഷൈജു,
തലശ്ശേരി,
ജിതേന്ദ്രകുമാര്‍,

എല്ലാവരോടും സ്നേഹത്തോടെ നന്ദി പറയുന്നു.

ബിനോയ്//HariNav പറഞ്ഞു...

ലളിതം അര്‍‌ദ്രം സുന്ദരം :)

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

വേദനകള്‍ മനസിലാക്കുന്നു..

ചന്ദ്രകാന്തം പറഞ്ഞു...

കടലുണങ്ങിയ കരകള്‍ക്കും
കടലെടുത്ത കരകള്‍ക്കും
കൂട്ടിരിയ്ക്കുന്നതെന്നും അടക്കിപ്പിടിച്ച നെടുവീര്‍പ്പുകള്‍ തന്നെ.

smitha adharsh പറഞ്ഞു...

ഓരോ വരിയും മനോഹരം..
നന്നായിരിക്കുന്നു.

Unknown പറഞ്ഞു...

കടൽ തള്ളിയ ജീവിയുടെ വേദന മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു

നരിക്കുന്നൻ പറഞ്ഞു...

അകന്ന് പോയത് ഇനിയും തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കണോ ഈ ചിപ്പി? വരണ്ടുണങ്ങിയ ഈ ഭൂമിയിൽ ഇനിയുമൊരു സാഗരം തിരയടിക്കുമോ? ആർദ്രമായി തഴുകാൻ ഈ മണല്പരപ്പിൽ ഇനിയും തിരകൾ വന്നണയുമോ?

Jayasree Lakshmy Kumar പറഞ്ഞു...

നന്നായിരിക്കുന്നു

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്, മാഷേ

വയനാടന്‍ പറഞ്ഞു...

ചിപ്പിയെ കൈവിട്ടു പോയ കടലിന്റെ ദു:ഖമെന്തേ മറന്നു കളഞ്ഞൂ
.....

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ബിനോയ്,
അഭിജിത്,
ചന്ദ്രകാന്തം,
സ്മിത ടീച്ചര്‍,
അനൂപ്,
നരിക്കുന്നന്‍,
ലക്ഷ്മി,
ശ്രീ,
വയനാടന്‍,


എല്ലാവരോടും സ്നേഹത്തോടെ നന്ദി പറയുന്നു.

Muhammed Sageer Pandarathil പറഞ്ഞു...

നല്ല വരികള്‍ രാമേട്ടാ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

അല്ല കടലുവന്നു ചേരുമോ ???

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്
പ്രവാസം
മനം അടക്കി
അകം കേണിങ്ങനെ ഉരുകിഒടുങ്ങാന്‍......