15.6.09

ഓന്ത്


ഓന്ത് ഓടിയാല്‍
വേലിക്കലോളം എന്ന്.
അതിനപ്പുറത്തെ ലോകം,
അതറിയാതെയല്ല.
വേലിയോളം മതിയെന്ന് വെക്കും.

ഓടിയോടി മതിലിനു മുന്നില്‍
പകച്ചു നില്‍ക്കുന്നത്
വേലിയെ കാണാത്തതിനാലാണ്.

നിറം മാറിയ വേലിയാണോ
മതിലെന്ന് തല വെട്ടിച്ച് നോക്കും.
മതിലില്‍ കയറി ആശങ്കപ്പെടും,
വേലി കൊണ്ട് പോയ മാളം
തിരികെ തരുന്നത് എന്നാവോയെന്ന്.
-----------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

27 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഓന്ത് ഓടിയാല്‍..

എക്താര പറഞ്ഞു...

കവിതയ്ക്ക് ഒരുപാട് മാനങ്ങളുണ്ട്. നല്ല വരികള്‍ക്ക് ആശംസകള്‍

ചാണക്യന്‍ പറഞ്ഞു...

കുട്ടിക്കവിത നന്നായി..ആശംസകള്‍...

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

എഴുത്തിന്റെ ശൈലിയില്‍ മാറ്റം വരികയാണെന്ന് തോന്നുന്നല്ലോ.
പോസിറ്റീവായിത്തന്നെ കാണുന്നു.
ആശംസകള്‍.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഓന്ത് പ്രാണരക്ഷാര്ഥം ഓടി മറ്റൊരു മരത്തില് കയറി രക്ഷപ്പെട്ടു

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇപ്പൊ മതിലിന്റെ നിറത്തിന് അനുസരിച്ച് മാറുന്ന ഓന്തുകള്‍ അല്ലെ നമുക്ക് ചുറ്റും.. (ഞാനും നീയും ഉള്‍പ്പെടും.. ) :)

നജൂസ്‌ പറഞ്ഞു...

ഓന്തേ.. :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

രമേട്ടാ.. നമ്മളെ അവിടെയൊക്കെ , " പോത്തോട്യാ ഏതു വരെ ? വേലി വരെ... "

son of dust പറഞ്ഞു...

വേലിയെന്നൊതിർ
വരമ്പ് നിർണ്ണയിക്കപ്പെടത്
അതിന്റെ രക്തത്തിലാണ്.
രകതം ഒന്ന് മാറ്റി കൊടുക്കണം
സ്വാതന്ത്രത്തിന്റെ
പിടയലുകൾ കാണാം

Junaiths പറഞ്ഞു...

ഓടിയോടി മതിലില്‍ തലയിടിച്ചു വീഴും.

തോമ്മ പറഞ്ഞു...

odatte...........ellaam athinte ishtam pole......

ചന്ദ്രകാന്തം പറഞ്ഞു...

സുതാര്യമായ ബന്ധങ്ങളെ മതില്‍കെട്ടി മറയ്ക്കാന്‍ ശീലിച്ചുകൊണ്ടിരിയ്ക്കുകയല്ലേ നമ്മള്‍ ?

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ചിന്തയുടെ സ്വാതന്ത്യ്രങ്ങളെ നാം തന്നെ തീര്‍ക്കുന്ന വേലികളുടെ അതിരുകളില്‍ നിര്‍ത്തുന്നൂ. അതിരുമുറിച്ച്‌ കടന്നാലും മതിലുകളിലിരുന്ന്‌ പഴയ വേലികളുടെ മാളങ്ങളെ സ്വപ്നം കാണുന്നു. ഒരു പരിധിക്കപ്പുറം പറക്കാനാവാതെ (കഴിവുണ്ടായിട്ടും) ആശയ സമരങ്ങള്‍ സങ്കുചിതമായ വേലിക്കെട്ടുകളില്‍ തന്നെ കുരുങ്ങി കിടക്കാന്‍ കൊതിക്കുന്നു.
പാവം നമ്മള്‍ ഓന്തുകള്‍.
നല്ല കവിത
നല്ല ആശയം.

കാസിം തങ്ങള്‍ പറഞ്ഞു...

മതില്‍ കണ്ട് പകച്ച് നില്‍ക്കുന്ന ഓന്തിനെ പോലെ നാമും .

വരവൂരാൻ പറഞ്ഞു...

നിറം മാറിയ വേലിയാണോ
മതിലെന്ന് തല വെട്ടിച്ച് നോക്കും.
മതിലില്‍ കയറി ആശങ്കപ്പെടും,
വേലി കൊണ്ട് പോയ മാളം
തിരികെ തരുന്നത് എന്നാവോയെന്ന്.

നല്ല ആശയം, നന്നായിരിക്കുന്നു

ramanika പറഞ്ഞു...

"ഓന്ത്" നന്നായിരിക്കുന്നു

ഹരീഷ് തൊടുപുഴ പറഞ്ഞു...

നിറം മാറിയ വേലിയാണോ
മതിലെന്ന് തല വെട്ടിച്ച് നോക്കും.
മതിലില്‍ കയറി ആശങ്കപ്പെടും,
വേലി കൊണ്ട് പോയ മാളം
തിരികെ തരുന്നത് എന്നാവോയെന്ന്



വീണ്ടും നല്ലൊരു കവിത കൂടി..
ആശംസകള്‍..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എക്താര,
ചാണക്യന്‍,
അനില്‍@,
സഗീര്‍,
പകലാ,
നജു,
കുക ഒ കു കെ
കാപ്പിലാന്‍ ചേട്ടന്‍,
സണ്‍ ഓഫ് ഡസ്റ്റ്,
ജുനൈത്,
തോമ്മ,
ചന്ദ്രകാന്തം,
സന്തോഷ്,
കാസിം തങ്ങള്‍,
വരവൂരാന്‍,
രമണിക,
ഹരീഷ്,

ഓന്ത് ഇനിയെന്ത് ചെയ്യും? :)

Unknown പറഞ്ഞു...

വേലി കൊണ്ട് പോയ മാളം
തിരികെ തരുന്നത് എന്നാവോയെന്ന്
ഉപമ കൊള്ളാം

Typist | എഴുത്തുകാരി പറഞ്ഞു...

ഓന്തിനുവേണ്ടി നമുക്കു് പുതിയൊരു വേലി കെട്ടിക്കൊടുത്താലോ?

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഓന്തിനെ പോലെ മതില്‍ കണ്ട് നമ്മള്‍ പകച്ച് നില്‍ക്കുന്നു......?????
പാവം നമ്മള്‍ ഓന്തുകള്......
നല്ല കവിത
ആശംസകള്‍...

പാര്‍ത്ഥന്‍ പറഞ്ഞു...

അതിർത്തികളിലും, അകത്തും, പുറത്തും മതിലുകൾ.

Jayasree Lakshmy Kumar പറഞ്ഞു...

വേലി കൊണ്ട് പോയ മാളം
തിരികെ തരുന്നത് എന്നാവോയെന്ന്
നല്ല ആശയം. ഇഷ്ടപ്പെട്ടു

siva // ശിവ പറഞ്ഞു...

നല്ല അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍.... ചില ആളുകളും ഇങ്ങനെയൊക്കെതന്നെയാണ്...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അനൂപ്,
ടൈപിസ്റ്റ്,
വാഴക്കോടന്‍,
പാര്‍ത്ഥന്‍,
ലക്ഷ്മി,
ശിവ..

നന്ദി..

Sureshkumar Punjhayil പറഞ്ഞു...

Ippo onthinte nirathinanusarichu mattullavayanu marunnathu... Nannayirikkunnu, Ashamsakal...!!!

നരിക്കുന്നൻ പറഞ്ഞു...

ഈ ഓട്ടത്തിനിടയിൽ നീ ഒരുപാട് പറയാതെ പറഞ്ഞു. എന്റെ ഉള്ളിൽ അത് തറക്കുന്നുണ്ട്. ഒട്ടും ശക്തി ചോരാതെ...