2.12.14

കുഞ്ഞുങ്ങളാണെന്നെ..

കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.

ആശുപത്രിക്കിടക്കയിൽ
ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ.
ദൈവമെന്ന് പറയുന്ന
ആ സാധനമുണ്ടെങ്കിലെവിടേലും
കണ്ട് മുട്ടിയാലവിടിട്ട് ചവിട്ടും
പന്നീടെ മോനെ.

കുഞ്ഞുങ്ങളാണെന്നെ,
തലച്ചോറിൽ
ഹൃദയത്തിൽ
കരളിൽ
മജ്ജയിൽ
അർബുദവും കൊണ്ട്
അബോധാവസ്ഥയിലങ്ങനെ
കിടക്കുന്നത്
കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.

ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ
ബോംബെന്ന് പറയാനറിയും മുമ്പെ
ബോംബിന്നിരയാകുന്നത്
നിരന്ന് ചിതറിക്കിടക്കുന്നത്
വിശുദ്ധയുദ്ധങ്ങളിൽ
പിഞ്ചുടലുകൾ
ചിതറിത്തെറിച്ച് 
നിരന്നു കിടക്കുന്നതും
കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.

ഒരാളല്ല, 
ഒരുപാട് കുഞ്ഞുങ്ങൾ
അടച്ചിട്ട സ്കൂൾ ബസ്സുകൾക്കുള്ളിൽ
പ്രാണവായു കിട്ടാതെ
ചുട്ടു പഴുത്ത് ചാവുന്നത് 
കാണാത്ത നിങ്ങടെ ദൈവത്തിനെ 
ഏതേലുമൊരിടവഴിയിൽ
കണ്ടാലന്നേരം കാച്ചിക്കളയും

ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ
കാലിന്നിടയിലെ 
കിരുകിരുപ്പ് തീർക്കുവാനിരയാകുന്ന
തെരുവിലും
വീട്ടിലും
വിദ്യാലയത്തിലും
കീറിയെറിയപ്പെടുന്ന 
പിഞ്ചു കുഞ്ഞുങ്ങൾ

വഴിയിലെവിടെയെങ്കിലും
നിങ്ങടെ ദൈവത്തെ കണ്ടുമുട്ടിയാൽ
"അന്നേരം നീ
എവിടായിരുന്നെടാ പന്നീ"ന്നും
ചോദിച്ച് കൂമ്പിടിച്ച് വാട്ടും, ഉറപ്പ്.
അവന്റെയൊരു
സ്വർഗ്ഗവും
നരകവും
നീതിയും
ന്യായവും
സമാധാനവും.

കുഞ്ഞുങ്ങ‌ളല്ലേയെന്നെങ്കിലും
ഓർത്തൂടായിരുന്നോടാ
ദൈവമേ.. 

3 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

"ഈ ലോകം മുന്നേറണം എന്ന
ദൈവത്തിന്റെ തീരുമാനമാണ്
കുഞ്ഞുങ്ങൾ..."
തിരിച്ചറിയുക...
ഒന്നുകിൽ ദൈവം മരിച്ചു
അല്ലെങ്കിൽ
ലോകത്തിന്റെ മുന്നേറ്റം
ദൈവത്തിനു മടുത്തു.

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

"ഈ ലോകം മുന്നേറണം എന്ന
ദൈവത്തിന്റെ തീരുമാനമാണ്
കുഞ്ഞുങ്ങൾ..."
തിരിച്ചറിയുക...
ഒന്നുകിൽ ദൈവം മരിച്ചു
അല്ലെങ്കിൽ
ലോകത്തിന്റെ മുന്നേറ്റം
ദൈവത്തിനു മടുത്തു.

ajith പറഞ്ഞു...

ഈ ദൈവം മനുഷ്യസൃഷ്ടിയല്ലയോ. അതിനെക്കൊണ്ടെന്താകും?