18.1.11

കളവ്

---------------
ഉണക്കാനിട്ട വെയിലിനെ
ചുരുട്ടിയെടുത്ത്
പകല്‍ കുന്നിറങ്ങിയപ്പോഴാണ്
മറഞ്ഞിരുന്ന രാത്രി
മഞ്ഞില്‍ നിലാവിനെ
കുതിര്‍ത്താനിട്ടത്

വിരിയാന്‍ തുടങ്ങിയ
പൂമൊട്ടുകള്‍ക്കൂട്ടാന്‍
വെയിലില്‍ നിന്നും
നിലാവില്‍ നിന്നും
കട്ടെടുത്ത് ഇലച്ചാര്‍ത്തിലൊളിപ്പിച്ച്
ഒന്നുമറിയാത്ത പോലൊരു
മുത്തശ്ശി മരം
പുഴയിലേക്ക് വേരും നീട്ടിയിരുന്ന്
മണല്‍ക്കുഞ്ഞുങ്ങള്‍ക്ക്
ഒഴുകിപ്പോയ കാലത്തിന്റെ
കഥകള്‍ ചൊല്ല്ലി
വായില്‍ നിറഞ്ഞ
മുറുക്കാന്‍ തുപ്പല്‍
പടിഞ്ഞാറോട്ട് നീട്ടിത്തുപ്പി.
----------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

10 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഒരിടവേളക്ക് ശേഷം ഒരു പോസ്റ്റ്.

Junaiths പറഞ്ഞു...

അങ്ങിനെ പിന്നെയും ചുവന്നു ...

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ലളിതമായ വരികളിലൂടെ സുന്ദരമായ കവിത!

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നീയും വന്നല്ലേ...സന്തോഷം!
എന്നാ പിന്നെ ചുവന്നോട്ടെ!
ലളിതം സുന്ദരം!

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ചുവക്കട്ടെ, ചുവന്നു തെളിയട്ടെ..

പാമരന്‍ പറഞ്ഞു...

ഇങ്ങനേം കാണാം ല്ലേ :) സുന്ദരം.

ഗീത രാജന്‍ പറഞ്ഞു...

നല്ല വരികള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഒരു കാലചക്രം വളരെ ലഘുവായി അവതരിപ്പിച്ചിരിക്കുന്നു ഈ കവിതയില്‍.ബിംബങ്ങളെല്ലാം വളരെ ചിന്തിപ്പിക്കുന്നു.നന്ദി ഇത്തരമൊരു കവിത വായനക്കാര്‍ക്ക് തന്നതിന്.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഞാനാ പുഴയിലേയ്ക്ക് കാലും നീട്ടിയിരിക്കുന്നു..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എല്ലാ സ്നേഹങ്ങള്‍ക്കും നന്ദി...