ഒറ്റ നോട്ടത്തില്‍ അളന്നെടുത്ത
ദൂരങ്ങളൊന്നും
നടന്നെടുത്തിട്ടില്ല
കാലുകള്‍
മനസ്സോടിയെത്തിയ
ദൂരത്തിലൊന്നും
ചെന്നെത്തിയില്ല
കണ്ണുകളിതേവരെ.
തൊട്ടടുത്തിങ്ങനെ
ചേര്‍ന്നിരിക്കുമ്പോഴും
തിട്ടപ്പെടുത്താനാവാത്ത
ദൂരത്തിലാണിപ്പോഴും നമ്മളെന്ന്
തൊട്ടൊട്ടിക്കിടക്കുന്ന
ശരീരങ്ങള്‍ക്കിടയിലെ
ദൂരമില്ലായ്മ
അളന്നളന്ന് കിതക്കുന്നുണ്ട്
ആദ്യം തൊട്ട വാക്കിന്റെ
വ്യാകരണപ്പിശകിലാകാം
കാലങ്ങളില്‍
കാണാനാവാതെ നമ്മളിങ്ങനെ
ദൂരെ ദൂരെയായത്.
മുന്നോട്ടോടിപ്പോയ
ദൂരങ്ങളൊക്കെയും
പിന്നോട്ടളക്കാന്‍ വഴികള്‍ തിരഞ്ഞ്
വരികള്‍ക്കിടയിലെവിടെയോ
വീണ നോക്കിന്റെയാഴത്തെ
കയറിപ്പോകാനൊരു
വാക്ക് തേടിയാണ്
ചുണ്ടുകളിങ്ങനെ നിന്റെ
ചുണ്ടിനെ
ചേര്‍ത്ത് പിടിച്ചിരിക്കുന്നത്.
-----------------------------------
17 അഭിപ്രായങ്ങൾ:
ദൂരവും അളവും കൊണ്ട് അസ്സലൊരു ചെപ്പും പന്തും കളി. ഗംഭീരായി.
മുന്നോട്ടോടിപ്പോയ
ദൂരങ്ങളൊക്കെയും
പിന്നോട്ടളക്കാന്‍ വഴികള്‍ തിരഞ്ഞ്
വരികള്‍ക്കിടയിലെവിടെയോ
വീണ നോക്കിന്റെയാഴത്തെ
കയറിപ്പോകാനൊരു
വാക്ക് തേടിയാണ്
ചുണ്ടുകളിങ്ങനെ നിന്റെ
ചുണ്ടിനെ
ചേര്‍ത്ത് പിടിച്ചിരിക്കുന്നത്.
ഈ വരികള്‍ ഗംഭീരം.
എന്നിട്ടെന്തായീ?
കയറിപ്പോകാനൊരു
വാക്ക് തേടിയാണ്
ചുണ്ടുകളിങ്ങനെ നിന്റെ
ചുണ്ടിനെ
ചേര്‍ത്ത് പിടിച്ചിരിക്കുന്നത്.
ആഹാ..!
ഇഷ്ടായി ...വളരെ നന്നായിരിക്കുന്നു
ഇത് ഞാനെപ്പഴോ വായിച്ചിട്ടുണ്ടല്ലോ...
മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.
Poignant!! It leaves a pain!
ആദ്യം തൊട്ട വാക്കിന്റെ വ്യാകരണപ്പിശകിലാകാംകാലങ്ങളില് കാണാനാവാതെ നമ്മളിങ്ങനെദൂരെ ദൂരെയായത്.......
ആണെന്ന് തോന്നുന്നു
തരിച്ചുവരവുകള്‍
വരികള്‍ക്കിടയില്‍ വീണുപോയ നോക്കിന്റെയാഴം..
ആദ്യം തൊട്ട വാക്കിന്റെ
വ്യാകരണപ്പിശകിലാകാം
കാലങ്ങളില്‍
കാണാനാവാതെ നമ്മളിങ്ങനെ
ദൂരെ ദൂരെയായത്.
Good Lines!
ചുണ്ടുകളിങ്ങനെ ചുണ്ടിനെ ചേര്‍ത്തും ദൂരം അളക്കാം ല്ലേ?
നല്ല്ല വരികള്‍.
എത്ര നല്ല കവിത...
പരസ്പരപൂരകമാകുമ്പോഴും
അപരിചിതതലങ്ങള് സ്വാഭാവികം.
ആന്തരികദൂരങ്ങള് ഭാഹ്യരൂപങ്ങളില്.
കവിതയെ അളക്കുവാന്‍ വാക്കുകള്‍?
ആഴമുള്ള കവിത.
ആശംസകള്‍.
പരസ്പരപൂരകമാകുമ്പോഴും
അപരിചിതതലങ്ങള് സ്വാഭാവികം.
ആന്തരികദൂരങ്ങള് ഭാഹ്യരൂപങ്ങളില്.
കവിതയെ അളക്കുവാന്‍ വാക്കുകള്‍?
ആഴമുള്ള കവിത.
ആശംസകള്‍.
ഹ... എത്ര നല്ല വരികള്‍....
ആഴമുള്ള കവിത
വളരെ ഇഷ്ടപ്പെട്ടു ...
Nannayittunt
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ