കണ്ടിട്ടും കാണാതെ
കടന്ന് പോരുമ്പോള്‍
അറിയുന്ന ആരേയോ
അറിയാതെ പോയ പോല്‍
ഒന്നിച്ചുണ്ട് കളിച്ച
പകലിന്റെ വിയര്‍പ്പ് മണം
തമ്മില്‍ മുട്ടിയുരുമ്മി
പ്പോരുമ്പോള്‍
അവനെ അറിയാതെ
പോന്നല്ലോയെന്ന്
തിരിഞ്ഞോടുമ്പോള്‍
തട്ടി വീണ ഓര്‍മ്മപ്പാടുകളില്‍
ഇറ്റിച്ചുണക്കാന്‍
കമ്മ്യൂണിസ്റ്റ് പച്ചയുടെ
ഇലകള്‍ തിരിഞ്ഞു ചുറ്റിലും.
നെറ്റിയില്‍ കണ്ട
പാടന്ന് നിന്റെയേറ്
കൊണ്ടിട്ടുണ്ടായതന്നെയെന്ന്
കടന്നുപോയ ആരോ
കണ്ണിറുക്കിയോ.
നിന്നെ എവിടെയൊക്കെയോ
മറന്നിട്ടുണ്ട് ഞാന്‍
അറിഞ്ഞിട്ടും അറിയാതെ
അപരിചിതനേപ്പോല്‍
പോന്നിട്ടുണ്ട്.
നീ പോയ വഴികളില്‍
ഒന്നിച്ച് നടന്നിട്ടും
നീയെന്നെയോ
ഞാന്‍ നിന്നെയോ
കാണാതെ പോയത്
എവിടെ വെച്ചാണെന്നാണ്
ഓര്‍മ്മകളില്‍ തിരഞ്ഞ്
നടക്കുന്നിതിപ്പോഴും.
----------------------
18 അഭിപ്രായങ്ങൾ:
പ്രചോദനം
ഇവിടെ നിന്നും
ഇവിടെ യുള്ള അനോണി ചേട്ടന്റെ കമന്റില്‍ നിന്നും.
:)
നിന്നെ എവിടെയൊക്കെയോ
മറന്നിട്ടുണ്ട് ഞാന്‍
!!!!!!!!!!!!!!!!!
നീയെന്നെയോ
ഞാന്‍ നിന്നെയോ
കാണാതെ പോയത്
എവിടെ വെച്ചാണെന്നാണ്
ഓര്‍മ്മകളില്‍ തിരഞ്ഞ്
നടക്കുന്നിതിപ്പോഴും.
അതെനിക്കിഷ്ടായി !!
നീ പോയ വഴികളില്‍
ഒന്നിച്ച് നടന്നിട്ടും
നീയെന്നെയോ
ഞാന്‍ നിന്നെയോ
കാണാതെ പോയത്..
അതൊരു വല്ലാത്ത ചോദ്യം തന്നെ.
"ഒന്നിച്ച് നടന്നിട്ടും
നീയെന്നെയോ
ഞാന്‍ നിന്നെയോ
കാണാതെ പോയത്
എവിടെ വെച്ചാണെന്നാണ്
ഓര്‍മ്മകളില്‍ തിരഞ്ഞ്
നടക്കുന്നിതിപ്പോഴും"
സത്യം. സത്യമുള്ള വരികള്‍
തട്ടി വീണ ഓര്‍മ്മപ്പാടുകളില്‍
ഇറ്റിച്ചുണക്കാന്‍
കമ്മ്യൂണിസ്റ്റ് പച്ചയുടെ
ഇലകള്‍ തിരിഞ്ഞു ചുറ്റിലും........
ഇടയ്ക്ക് ഞാനും തിരയാറുണ്ട്, ഈ മണല്‍കാട്ടിലും!
..രാമേട്ടന് ടച്ച് ഇല്ലാത്ത,ഒരു തണുത്ത കവിത..
(....:) എനിക്കിഷ്ടപ്പെട്ടില്ലാന്ന്.. )
ഒന്നിച്ചുണ്ട് കളിച്ച
പകലിന്റെ വിയര്‍പ്പ് മണം
തമ്മില്‍ മുട്ടിയുരുമ്മി
പ്പോരുമ്പോള്‍
അവനെ അറിയാതെ
പോന്നല്ലോയെന്ന്
തിരിഞ്ഞോടുമ്പോള്‍
തട്ടി വീണ ഓര്‍മ്മപ്പാടുകളില്‍
ഇറ്റിച്ചുണക്കാന്‍
കമ്മ്യൂണിസ്റ്റ് പച്ചയുടെ
ഇലകള്‍ തിരിഞ്ഞു ചുറ്റിലും..
!!!!!
ഇതാണ് .. ഇതു തന്നെയാണ് .. !
വായിച്ചപ്പോള്‍..
എന്തൊക്കെയോ മിന്നിമറയുന്ന ഒരു കവിത
നന്നായി കൂട്ടുകാരാ ഈ എഴുത്ത്
നിന്നെ എവിടെയൊക്കെയോ
മറന്നിട്ടുണ്ട് ഞാന്‍
അറിഞ്ഞിട്ടും അറിയാതെ
അപരിചിതനേപ്പോല്‍
പോന്നിട്ടുണ്ട്....
ശരിയാണ് !
കണ്ണീരും കനിവും വറ്റി
കവിതയുടെപുഴയും ചത്തുമലക്കുമ്പോൾ
കവിയുടെ വിലാപം മുഴങ്ങുന്നു:
“കാണ്മാനില്ല..കാണ്മാനില്ല..ഒന്നുംകാണമാനില്ല..
കേട്ട പാതി കേൾക്കാത്തപാതി..
രുദിതാനുസാരിയായ മറ്റൊരു കവി“തിരച്ചിലി“ന്
ഇറങ്ങി പുറപെടുന്നു..
കാണാത്തതെന്ത്? തിരയുന്നതെന്ത്??
“കണ്ടു കിട്ടുന്നതു “വരെ ഞങ്ങൾ വായനക്കാർ
കാത്തിരുന്നെ പറ്റൂ....
അഞ്ജാതനാമാ-*
:((
തിരച്ചിലെത്തിയ എല്ലാവരോടും നിറഞ്ഞ സ്നേഹത്തോടെ നന്ദി പറയുന്നു.
വായിക്കുമ്പോള്‍ എന്തൊക്കെയോ വികാരങ്ങളുടെ തള്ളിച്ചകള്‍.....മനോഹരമായിരിക്കുന്നു രാമേട്ടാ...ഗംഭീരം..!
വായിക്കുമ്പോള്‍ എന്തൊക്കെയോ വികാരങ്ങളുടെ തള്ളിച്ചകള്‍.....മനോഹരമായിരിക്കുന്നു രാമേട്ടാ...ഗംഭീരം..!
തള്ളൽ അടക്കിവയ്ക്കൂ വിനുവേ,
അല്ലേൽ പൊട്ടിപ്പോകും..
വിനു, സൂക്ഷിക്കുക. വിത്സന്റെ കവിതകളെ കുറിച്ചെഴുതിയത് മുതല്‍ വിനുവും നോട്ടപ്പുള്ളിയായിട്ടുണ്ട്. :)
അനോണീ, പാവം വിനു. ഇപ്പോ പൊട്ടീട്ടുണ്ടാവും.
:)
നീ പോയ വഴികളില്‍
ഒന്നിച്ച് നടന്നിട്ടും
നീയെന്നെയോ
ഞാന്‍ നിന്നെയോ
കാണാതെ പോയത്..
eshtamaayi ee variakal
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ