21.12.09

ഫിറ്റ്നസ്സ് മസ്സാജ്

എന്റെ രണ്ട് മക്കളെ
പെറ്റിട്ട വയറായത് കൊണ്ടാവാം
ഉടഞ്ഞ് തൂങ്ങിയെങ്കിലും
അവളുടെ വയറിനെ
പ്രണയപൂര്‍വ്വം ഉമ്മ വെക്കാന്‍
ഇപ്പോഴും കൊതിക്കുന്നത്

എന്നെ പെറ്റ
അമ്മയുടെ വയറിനെയെന്ന പോലെ
സ്നേഹിക്കുന്നത്.
അതിന്റെ ചൂടിലുറങ്ങാന്‍
കൊതിക്കുന്നത്.

ആലില വയറും
പൊക്കിളുമായി
സിനിമാ നടികള്‍
ടിവി സ്ക്രീനില്‍ നിറയുമ്പോള്‍
കൊതിയി ല്ലാതെയില്ല,
എടി, നിന്റെ വയറെന്തേ യിങ്ങനെയെന്ന്
ഫിറ്റ്നസ്സ് മസ്സാജ് ഓയിലിന്റെ
പരസ്യം നീ കാണുന്നില്ലേ
എന്ന് ചോദിക്കാന്‍
പേടിയാണ്,
ദുഷ്ടാ, നിന്റെ പിള്ളേരാ ണിവിടെ
വളര്‍ന്നതെന്ന
മറുപടിയാവും ന്നറിയാം.

എങ്കിലും നല്ല അടിവയറും
പൊക്കിളും കാണുമ്പോള്‍
അവളെ ഓര്‍ക്കുന്നത് മാത്രം
ഇവളോട് പറയാറില്ല.

അവള്‍ പ്രസവിക്കാതെ
പോയ എന്റെ കുഞ്ഞുങ്ങളിന്നും
ജീവിക്കുന്നെന്ന്
ഇവളറിയണ്ട...
----------------------
- രാമചന്ദ്രന്‍ വെട്ടിക്കാട്ട്

19 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Nalla kavitha Abhinandanagal.

Ajeesh Mathew

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

:)

നന്ദന പറഞ്ഞു...

ok

Martin Tom പറഞ്ഞു...

Nalla rasamundu...avasanamory chavittum!

രാജേഷ്‌ ചിത്തിര പറഞ്ഞു...

:)))0:((

കണ്ണനുണ്ണി പറഞ്ഞു...

"എങ്കിലും നല്ല അടിവയറും
പൊക്കിളും കാണുമ്പോള്‍
അവളെ ഓര്‍ക്കുന്നത് മാത്രം
ഇവളോട് പറയാറില്ല."

ഹഹ ഏതു കിളിയെ കണ്ടാലും ഭാര്യ ആണെന്ന് തോന്നും എന്നാണോ പറഞ്ഞെ...
പുള്ളിക്കാരി അറിയണ്ടാട്ടോ...

ജോകിംഗ് :)

Anil cheleri kumaran പറഞ്ഞു...

എങ്കിലും നല്ല അടിവയറും
പൊക്കിളും കാണുമ്പോള്‍
അവളെ ഓര്‍ക്കുന്നത് മാത്രം
ഇവളോട് പറയാറില്ല.


super...

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഡാ.. ഇതൊന്നും ഇവള്‍ വായിക്കാറില്ലേ.. ? :)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

പറഞ്ഞാല്‍ ഒരു പക്ഷെ അവരുടെ ഒരു ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടേക്കാം
കാണുമ്പോള്‍ കൊതിക്കുന്ന പല സ്വകാര്യതകളും അവര്‍ക്കും ഉണ്ടാകും ..
അതെങ്ങാന്‍ മറുപടിയെന്നോണം നമ്മോടു പറഞ്ഞാല്‍
ഒരു പക്ഷെ ഒരായുസ്സിന്റെ തന്നെ ഉറക്കം നഷ്ടപ്പെട്ടേക്കാം ...

ഇത്തരം സങ്കല്‍പ്പ വ്യഭിചാരം നടത്താത്തവര്‍ ആരുണ്ടിവിടെ .. അല്ലെ

Mohanam പറഞ്ഞു...

അറിയണ്ട....ഹും

Melethil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Melethil പറഞ്ഞു...

നന്നായി, കനമുണ്ട്, കവിതയ്ക്ക്. അതില്‍ പെരുത്ത് സന്തോഷം..

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

നാട്ടിലെത്തിയത് കൊണ്ടാവും.

Unknown പറഞ്ഞു...

കൊള്ളാം. ലളിതം, സുന്ദരം.

Mohanam പറഞ്ഞു...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

തുറന്നെഴുത്ത് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഈ ധൈര്യം അപാരം!കവിത അതിലും അപാരം.രാമേട്ടനും കുടുംബത്തിനും നേരാന്‍ വൈകിയ പുതുവത്സരാശംസകള്‍ .

ശ്രീ പറഞ്ഞു...

നന്നായി, മാഷേ

poor-me/പാവം-ഞാന്‍ പറഞ്ഞു...

“അവള്‍” ഈ വരികള്‍ വായിക്കില്ല എന്ന് പ്രത്യാശിക്കട്ടെ!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അജീഷ്,
ഖാന്‍,
നന്ദന,
ഒറ്റവരി
രാജേഷ്,
സന്തോഷം, വരവിനും വായനക്കും.

കണ്ണനുണ്ണി, പുള്ളിക്കാരി അറിയാറില്ല. :)

കുമാരന്‍, :)
ശ്രദ്ധേയന്‍, വായിക്കാറില്ല എന്നതിനുള്ള തെളിവല്ലേ ഞാനിപ്പോഴും കുഴപ്പമില്ലാതെ നടക്കുന്നത്?? :)

സുനില്‍, അതന്നെ.. :)
മോഹനം, :)
മേലേതില്‍, സന്തോഷമുണ്ട്, വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും.
അഭി, നാട്ടിലെത്തിയപ്പോഴല്ലാട്ടാ..
തെച്ചിക്കോടന്‍, :)
സോണ, :)

മോഹനം, നന്ദി.

സഗീര്‍, ഇതിനു വലിയ ധൈര്യമൊന്നും വേണ്ട. പിന്നെ നുണകള്‍ പറയാന്‍ വലിയ ധൈര്യമൊന്നും വേണ്ട.

ശ്രീ, :)

പാവം -ഞാന്‍, അതല്ലേ ഇത്ര ധൈര്യം.. :)