8.9.09

പാസ്സ് വേഡ്.


ഇന്‍ബോക്സില്‍
അവളുടെ പ്രണയ ലേഖനം
തുറക്കാതെ കിടന്നു.
‘ഡാ, നീയവിടെ ഉണ്ടോ’യെന്ന്
ചാറ്റില്‍ അവളുടെ ചോദ്യം.

ഓര്‍കൂട്ടില്‍ വായിക്കാതെ
അനാഥമായ സ്ക്രാപ്പുകള്‍
ബ്ലോഗില്‍ അവസാനമിട്ട
ആത്മഹത്യക്കുറിപ്പിന്
‘മനോഹരം, ഗംഭീരമായി...’
എന്ന കമന്റുകൾ

ഇന്‍ ബോക്സില്‍
മെയിലുകള്‍ നിറയുന്നു.
ഇന്‍വിസിബിള്‍ മോഡില്‍
നീയൊളിച്ചിരിക്കുന്നോയെന്ന്
അവളുടെ കുസൃതിച്ചോദ്യം
ചാറ്റ് മെസ്സേജില്‍.

സീലിംഗില്‍ തൂങ്ങുന്ന
ഈ ഒറ്റക്കയറിലൂടെ
ഇ‍ന്‍വിസിബിള്‍ ആയത്
ജീവിതത്തിന്റെ പാസ്സ് വേഡ്
മറന്ന് പോയത് കൊണ്ടാണെന്ന്
മോണിറ്റര്‍ വെളിച്ചത്തിലേക്ക്
തുറന്നിരിക്കുന്ന കണ്ണുകൾ.

29 അഭിപ്രായങ്ങൾ:

Junaiths പറഞ്ഞു...

"£$%^ ഒടുക്കമൊടുക്കം ഈ ഒടുക്കത്തെ പാസ്‌ വേട് ഓര്‍ക്കാതതെന്താ.....

മാണിക്യം പറഞ്ഞു...

ചിലബന്ധങ്ങള്‍ അങ്ങനെ അവസാനിക്കുമായിരിക്കും
ഒരിക്കലും കാണാതെ-
മെയിലും ചാറ്റും സ്ക്രാപ്പും ആയി
പെട്ടന്ന് ഒരു ദിവസം ഇല്ലാതെ ..
ശൂന്യയില്‍ "ഡാ നീയെവിടാ?"
എന്ന ചോദ്യം ഒരു തേങ്ങലായ് നില്‍ക്കവെ
മായുന്നു ഒരുവാക്കും പറയാതെ..
അപ്പോഴും ആശ്വസിക്കാം
ഇന്വിസിബിള്‍‌ മോഡില്‍ കൂടെയുണ്ടെന്ന്..

ramanika പറഞ്ഞു...

ജീവിതത്തിന്റെ പാസ്സ്‌വേര്‍ഡ്‌ ഒരിക്കലും സീലിംഗില്‍ തൂങ്ങുന്ന ഒറ്റ കയര്‍ ആവാതിരിക്കട്ടെ

Thus Testing പറഞ്ഞു...

ജിവിതത്തിന്റെ പാസ്വേര്‍ഡ് എന്താണു...

കൊള്ളാം

ഇരുമ്പുഴിയൻ പറഞ്ഞു...

ആത്മഹത്യയോടുള്ള വിത്യസ്ത സമീപനം.. നല്ല വരികൾ...

the man to walk with പറഞ്ഞു...

ishtaayi..valare ishtaayi

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

എന്താണാ പാസ്‌വേര്‍ഡ്‌..? അന്വേഷണം തുടരാം അല്ലേ..?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പാസ്സ് വേര്‍ഡ് ഓര്‍ക്കാനുള്ള കുസൃതിചോദ്യത്തിന്റെ ഉത്തരം
കയറന്നായാല്‍ ഇതാണു കുഴപ്പം :)


കൊള്ളാം

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

ജീവിതത്തിന്റെ പാസ് വേര്‍ഡ് സത്യത്തിലെന്താണ്.. എനിക്കു തോന്നുന്നു "സ്നേഹിക്കുക" എന്നാണെന്ന്. എല്ലാത്തിനെയുമൊപ്പം ജീവിതത്തിനേയും അങ്ങ് സ്നേഹിക്കുക.
കവിത പോയി എന്നു നിലവിളിച്ചത് വെറുതെയെന്ന് മനസ്സിലായി..:)

Faizal Kondotty പറഞ്ഞു...

നന്നായി ..!

Anil cheleri kumaran പറഞ്ഞു...

ഗംഭീരം.

വികടശിരോമണി പറഞ്ഞു...

ആളെ കൊതിപ്പിക്കല്ല്,രാമചന്ദ്രാ:)

Vinodkumar Thallasseri പറഞ്ഞു...

ഒരു യഥാര്‍ഥ ബൂലോക കവിത. ഒരു പാസ്‌വേര്‍ഡ്‌ ആവശ്യമില്ലാത്ത കവിത.

കണ്ണനുണ്ണി പറഞ്ഞു...

ജീവിതത്തിന്നു സൈന്‍ ഔട്ട്‌ ചെയ്യനതിനു മുന്‍പേ ഒരു ഒഫ്ഫ്ലിനെ മെസ്സേജ് ഇടാമായിരുന്നില്ലേ? അവള്‍ക്ക്..

Typist | എഴുത്തുകാരി പറഞ്ഞു...

എപ്പഴും ഇന്‍വിസിബിള്‍ ആവുമ്പോള്‍ അന്വേഷിച്ചു മനസ്സിലാക്കിക്കോളും.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ജുനൈത്,
മാണിക്യം,
രമണിക,
അരുണ്‍ കായംകുളം,
അരുണ്‍ ചുള്ളിക്കല്‍,
ഇര,
the man walk with
ശ്രദ്ധേയന്‍,
വഴിപോക്കന്‍,
രഞ്ജിത് വിശ്വം,
ഫൈസല്‍,
കുമാരന്‍,
വി.ശി.
തലശ്ശേരി,
കണ്ണനുണ്ണി,
എഴുത്തുകാരി...

നന്ദി, ഈ അഭിപ്രായങ്ങള്‍ക്ക്..

പാവപ്പെട്ടവൻ പറഞ്ഞു...

ജീവിതത്തിന്‍റെ പാസ്സ്‌വേര്‍ഡ്‌ മറക്കാതിരിക്കാന്‍ നമുക്ക് ജീവിതത്തിലേക്ക് നടക്കാം

മുഫാദ്‌/\mufad പറഞ്ഞു...

അര്‍ത്ഥവത്തായ കവിത...

Sreejith പറഞ്ഞു...

meaningful poem ... nice

ശ്രീജിത്ത് പറഞ്ഞു...

പ്രണയത്തിന് നാമെഴുതുന്ന ചരമഗീതമാണ് ആത്മഹത്യ കാരണം ജീവിതം മുഴുവന്‍ പ്രണയത്തിനു അവകാശപ്പട്ട ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു

Deepa Bijo Alexander പറഞ്ഞു...

:-)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നീ പാസ്സ് വേഡ്
മറന്ന് പോയത് കൊണ്ടാണ്,
അവളിപ്പോ എന്നോട്.."‘ഡാ, നീയവിടെ ഉണ്ടോ’യെന്ന്
ചാറ്റില്‍ "
ഒടുക്കം ശുഭം!

ചന്ദ്രകാന്തം പറഞ്ഞു...

വിരല്‍ത്തുമ്പത്തുണ്ട്‌ പാസ്‌വേഡുകളെല്ലാം, ചേരും‌പടി ചേര്‍ക്കാന്‍ അറിയാത്തിടത്തോളം വെറും ശൂന്യാക്ഷരങ്ങളാണെന്നു മാത്രം.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പാവപ്പെട്ടവന്‍,
മുഹാദ്,
ശ്രീ..jith
ശ്രീജിത്
ദീപ,
പകലന്‍,
ചന്ദ്രകാന്തം,

നന്ദി...

Sabu Kottotty പറഞ്ഞു...

ഇതൊരു വല്ലാത്ത കവിത തന്നെ...
നാളെ നമ്മുടെ ബ്ലോഗിലും കമന്റുകള്‍ വരും
നമ്മുടെ ലൈഫിനും കമന്റുകള്‍ വരും
അതിനൊക്കെ ആരു മറുപടിയെഴുതും...
ആരു പാസ്‌വേഡു തിരയും...
സീലിംഗില്‍ തൂങ്ങുന്ന ഒറ്റക്കയറ്...
അതു മരണത്തിന്റെ പാസ്‌വേഡ്...

ആശംസകള്‍..

മുരളി I Murali Mudra പറഞ്ഞു...

പാസ്‌ വേഡുകള്‍ റിട്രീവ് ചെയ്യാന്‍ കഴിയാത്ത കാലത്തെ കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തല്‍ ......ഇന്‍വിസിബിള്‍ മോഡിലെ ഒരിക്കലും വരാത്ത 'ഗോദോ' മാര്‍ക്ക് സമര്‍പ്പണം..
നന്നായി.. ...ഇതാണ് ബൂലോക കവിത...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഓർമ്മയിൽ നിന്നും ഓർമ്മവാക്ക് പോയാൽ
നർമ്മമില്ലാതെ മർമ്മം മുറുക്കി മരിക്കാം..അല്ലെ!

ഗീത പറഞ്ഞു...

ആ പാസ്സ് വേര്‍ഡ് വീണ്ടെടുത്തു തരാമെന്നേ...

ഈ കവിത www രസമുണ്ട്.

നരിക്കുന്നൻ പറഞ്ഞു...

ഞാൻ ഇൻവിസിബിളിൽ ഒളിച്ചിരിക്കുകയാണെന്ന് എങ്ങനെ നീ അറിഞ്ഞു. എപ്പോഴും ഓർമ്മിച്ചെടുക്കാൻ കഴിയുന്ന ഒരു പാസ്സ് വേർഡ് ജീവിതത്തിനായി ഞാനും മാറ്റിയെടുക്കട്ടേ.