11.12.08

വേട്ടക്കാരനും ഇരകളും.

1
വേട്ടക്ക്
വേട്ടക്കാരനിര
തുണ.

2
വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.

പിന്നെയവര്‍
പരസ്പരം വേട്ടയാടി.

3
വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.

4
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.

5
ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.

---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

23 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.

ഇഷ്ടപ്പെട്ടു ....... :)

വികടശിരോമണി പറഞ്ഞു...

ഇരയോ വേട്ടക്കാരനോ കാത്തിരിക്കുന്നത്?
നല്ല ചിന്ത.

കാന്താരിക്കുട്ടി പറഞ്ഞു...

ഇപ്പോൾ ഇരയാണോ വേട്ടക്കാരനെ കാത്തിരിക്കുന്നത് ? വ്യത്യസ്തമായ ചിന്ത ആണല്ലോ !

സാഹെദ്. പറഞ്ഞു...

vettakkaranum irakalum nannayittundu..

my hearty congrats..

now ur getting better... and better...

ezhuthi kai theliyunnu...

bhavanayum...

regards dear...

Sahed.K,
Civil Engineer,
Mitsubishi Corporation,
Post Box: 55420,
Doha-Qatar.
Mobile: +974 557 15 85
sahedk@hotmail.com

smitha adharsh പറഞ്ഞു...

കാലം മാറിയപ്പോള്‍ ഇരകളും കോലം മാറ്റി നോക്കി ല്ലേ?

jwalamughi പറഞ്ഞു...

ഇരയും വേട്ടക്കാരനും ഒരു വലിയ ശ്രംഖലയിലെ കണ്ണികള്‍ മാത്രം . ഇരക്കും വേട്ടക്കാരനും സാക്ഷാത്കാരം ലഭിക്കട്ടെ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

കിട്ടീ ...
എല്ലാം പിടി കിട്ടീ...
ഇര മണ്ണിര...
വേട്ടക്കാരന്‍ ശിക്കാരിശംഭു...

ഹരീഷ് തൊടുപുഴ പറഞ്ഞു...

വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.


അതന്നേ....

mayilppeeli പറഞ്ഞു...

എന്നെങ്കിലുമൊരിയ്ക്കല്‍ വേട്ടയാടപ്പെടാനായി കിട്ടുന്ന സംരക്ഷണം അല്ലേ.....നന്നായിട്ടുണ്ട്‌....

Mahi പറഞ്ഞു...

നന്നായിട്ടുണ്ടെടാ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

പകല്‍ കിനാവന്‍: വേട്ടക്കരനല്ലേ എന്നും ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നത്? ഇരകള്‍ സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കണ്ടിട്ടുണ്ടോ?

വികട ശിരോമണി: ഞാന്‍ കണ്ടതാണ്, എന്റെ ഹോട്ടലിനു താഴെ ചില ഇരകള്‍ വേട്ടക്കാരോട് വില പേശുന്നത് - ഒരു വേട്ടക്കായി.

കാന്താരിക്കുട്ടി: ഇപ്പഴല്ല, എന്നും. വേട്ടയാടലുകള്‍ ഇരകള്‍ക്കെന്നും വേദനയാര്‍ന്ന സുഖമാണ്. സ്വയം തീര്‍ത്ത അടിമത്തം. അതിന്റെ സുഖം. ഒരു പക്ഷേ വേട്ടയാടലിലെ ഇരയാകാന്‍ അടങ്ങാത്ത ആവേശം.

സാഹേദ്: നന്ദി.

സ്മിത ടീച്ചറേ: കാലം മാറിയപ്പോഴല്ല. എന്നും. കണ്ടിട്ടില്ലേ, ജന്മിമാര്‍ക്ക് വേണ്ടി കുടിയാന്റെ കുടില്‍ പൊളിക്കുന്നതാരാണെന്ന്? മുതലാളിയുടെ ശത്രുവായ തൊഴിലാളിയുടെ കഴുത്തറക്കുന്നത് മുതലാളിയാല്ല, തൊഴിലാളി തന്നെ യാണ്.

ജ്വാലാമുഖി: നന്ദി. ഇരയും കാത്തിരിക്കുകയാണ് ഒരുനാള്‍ വേട്ടക്കാരനാവാന്‍.

കു ക കു കെ: അതന്നെ...

ഹരീഷ്: വേട്ടക്കാരനും അറിയുന്നില്ല, നാളെ ഒരു വേട്ടയിലെ ഇരയാകും താനുമെന്ന്.

മയില്‍ പീലി: ശരി തന്നെ.

മഹി: നന്ദി.

നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും എനിക്ക് കരുത്തേകുന്നു. കവിയല്ല എങ്കിലും എഴുതന്നത് കവിതയല്ല എന്നറിയുന്നുവെങ്കിലും എന്റെ വരികള്‍ ചിലചിന്തകള്‍ പങ്കു വെക്കുമ്പോള്‍ അത് വായിക്കുന്നവര്‍ക്ക് മനസ്സിലാകുമ്പോള്‍ സന്തോഷം തോന്നുന്നു.

വരവൂരാൻ പറഞ്ഞു...

ആവശ്യമായി പറയേണ്ട അനിവാര്യമായ ചിന്ത,
മനോഹരമായിരിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

ഇര കോര്‍ത്ത ഇഴയറ്റം,
അതാഴത്തിലാഴ്ത്തി നീ
കാത്തിരിപ്പതേതു പൊന്മീനിനേ?
ഇരതേടിയെത്തുമാ ഇര,
നിന്‍ ഇരകൊത്തി
നിന്‍ ഇരയാവുമെന്നതതിന്‍ തലവര.
ഒരു നേരമോര്‍ക്കുകില്‍ നാമും,
പലരായിട്ട,
ചൂണ്ടകളതിലിട്ടഇരകളില്‍
അനുദിനം കൊത്തുന്നു.
വിഴുങ്ങുന്നു ഉയിരൊടുങ്ങാന്‍
‍അറിയാതെ ഇരകളതു
ഇരകളായി നമ്മളും.

രാജന്‍ വെങ്ങര പറഞ്ഞു...

പ്രിയ രാമചന്ദ്രന്‍,മുകളില്‍ കൊടുത്ത കമെന്റില്‍ എന്റെ പേരു,രാജന്‍ വെങ്ങര എന്നു (അഞ്നാത എന്നതു തിരുത്തുമല്ലോ)ചില പിഴവു മൂലം ചേര്‍ക്കാന്‍ സാധിക്കതെ വന്നതാണു.ക്ഷമിക്കുക.
നിങ്ങളുടെ രചനകളെ ഗൌരവ പൂര്‍വ്വം വായിക്കുന്നു.കഴംബുള്ള എഴുത്തു.ഭാവുകങ്ങള്‍.രാജന്‍ വെങ്ങര

B Shihab പറഞ്ഞു...

രാമചന്ദ്രന്‍,ഇഷ്ടപ്പെട്ടു .......

...: അപ്പുക്കിളി :... പറഞ്ഞു...

വായിച്ചു തുടങ്ങിയപ്പോഴേ ഇവിടെയുള്ള കുറച്ചു ഇരകളെ കുറിച്ചു ഓര്ത്തു... വേട്ടക്കാരെ ഓടിച്ചിട്ട്‌ പിടിക്കുന്ന ഇരകളെ.. അബദ്ധത്തില്‍ എന്നോടും ഒരു ഇര ചോദിച്ചിടുണ്ട് ഒരു നായാട്ടിനു തയ്യറുണ്ടോന്നു...

കാപ്പിലാന്‍ പറഞ്ഞു...

ഇപ്പോള്‍ എനിക്കാകെ കണ്‍ഫ്യൂഷന്‍ .ഇരയാര് ,വേട്ടക്കാരന്‍ ആരാണ് ? ഒരു കാര്യം സത്യം .പരസപരം കൊല്ലുകയും ,അതെ പോലെ സഹകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സമൂഹം .
നല്ല കവിത .

ഭൂമിപുത്രി പറഞ്ഞു...

എല്ലാരും എല്ലാമാണല്ലൊ!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

വരവൂരാന്‍: നന്ദി.

രാജന്‍ വെങ്ങര: വളരെയധികം സന്തോഷം.

ഷിഹാബ്: നന്ദി.

അപ്പുക്കിളി: ഞാന്‍ അബുദാബിയില്‍ കണ്ട ഒരു കാഴചയില്‍ നിന്ന് എഴുതിയതാണത്.

UAE കാഴചകള്‍ അടുത്ത് പോസ്റ്റിടുന്നുണ്ട്. (നെഗറ്റീവ് കാഴ്ചകള്‍)

കപ്പിലാന്‍ ചേട്ടാ, എനിക്കുമുണ്ട് ആ കണ്‍ഫ്യൂഷന്‍.

ഭൂമി പുത്രി, ശരിയാണ്. ഇരകളില്‍ തന്നെയുള്ള വേട്ടക്കാരന്‍ സ്വഭാവം മനസ്സിലാക്കിതന്നെ എഴുതിയതാണ്.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

ഇത്തരം കാഴ്ച്ചകള്‍ ലോകത്തിന്റെ ഭാഗമായിമാറിയിട്ട് നാളുകള്‍ കുറെയായി,ഇതിനൊരു നിയമമല്ല വേണ്ടത്,വേണ്ടത് മര്‍ത്യവിജ്ഞാനമാണ്

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

"ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി."

വളേയിഷ്ടമായി ഈ നിലപാട്.. ആശംസകള്‍...

(യു.എ.യില്‍ എത്തിയിട്ട് കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്..
ഫോണിലൂടെയെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം)

Sureshkumar Punjhayil പറഞ്ഞു...

:) :) :)