കൊട്ടേഷൻ
പേടിക്കണം ട്ടാ.
ഒറ്റക്കുത്തിനോ, വെട്ടിനോ
കൊല്ലര്ത്ന്നാണ് കരാറ്
മാത്രൂമീല് ന്നാള് വന്ന
സാറിന്റെ കവിത ല്ല്യേ
"ഇരയെ പിടിക്കുമ്പോൾ"
അത് വായ്ച്ചേന് ശേഷം
ഇയ്ക്കും ഒറ്റ വെട്ടിന്
കൊല്ലുന്നേലുള്ള ത്രില്ല് പോയി.
അയ്നും മുമ്പ്
ഓടിച്ചിട്ട് കഴുത്തില്‍
വടിവാളോണ്ടാഞ്ഞ് വീശി
ചീറ്റിത്തെറിക്കണ
ചോരേടെ ചൂട്ങ്ങനെ
മേത്താവ്മ്പോള്ള സുഖണ്ട്ല്ലാ
ഹൗ! അതൊരു സുഖാര്ന്നു.
സാറിന് ശത്രുക്കളില്ലെന്നാ
ബെസ്റ്റ്!
കവ്യോൾക്കല്ലെ ശത്രുക്കൾക്ക്
പഞ്ഞം!
ഒപ്പം നടന്ന് കള്ള് കുടിച്ച്
തോളീക്കയ്യിട്ട് നടക്കണ
ഏത് കവിക്കും ഏത് കവീം
ശത്ര്വല്ലെന്റെ മാഷേ?
ഈ കവീന്ന് പറേമ്പൊ
അപ്പോ നിയ്ക്ക് ശവീന്നാ
നാവില്‍ വരണത്.
ആരാ കൊട്ടേഷൻ തന്നേന്നാ
അത് പറയില്ല്യാട്ടാ
അത് ബിസിനസ് സീക്രട്ട്
ചെലപ്പ സാറിന്റെ കൂട്ടുകാരൻ കവി
അല്ലാച്ചാ കാമുകീടെ ഭർത്താവ്
അല്ലെങ്കി സാറിന്റെ
ഭാര്യന്നെ ആവാട്ടാ
സാറിന്റെ കവിത വായിക്കണ
ഞാന്‍തന്നെ ആയിക്കൂടെ
എന്തേ, സംശയണ്ടാ
ന്നാ റെഡ്യല്ലേ
നമ്മക്ക് ഇരയും വേട്ടക്കാരനും
കളിക്കാം
സാറോട്, ഞാൻ പിന്നാലെ
പേടീണ്ടാ? പേടിക്കണം,
പേടിച്ച് പേടിച്ചോടണം
ഒറ്റവെട്ടിന് തീർക്കില്ലാട്ടാ
ഓട്യോടി തളർന്ന്
കിതച്ച് വീഴണം
പതുക്കെ
പതുക്കെ
സാറോട്, ഞാൻ പിന്നാലെണ്ട്
-----------------------------------------
18 അഭിപ്രായങ്ങൾ:
ബെസ്റ്റ് കൊട്ടേഷൻ.........
ഞാൻ പിന്നാലെണ്ട്-----------------------------------------
ഇങ്ങട്ട് വാ, ഇമ്മണി പുളിക്കും
അസൂയപ്പെടുത്തുന്നു...
കവിതയില്‍ നീ സ്വന്തമായ ഒരു ഭാഷ ശൈലി തന്നെ ഉണ്ടാക്കിയെടുത്തിരിക്കുന്നു.
ആശംസകള്‍!
കലക്കീടാ.
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍
കലക്കീണ്ട്ട്ടാ ഗഡീ..!
kalakkeeetundallooo
kalakkeeetundallooo
എന്താ കഥ...?കവിയെപ്പോലും വെറുതെ വിടില്ലെന്നായോ..?
നല്ല രചന..
എന്താ കഥ...?കവിയെപ്പോലും വെറുതെ വിടില്ലേ കൊട്ടേഷന്‍ സംഘം...?
നല്ല രചന...ആശംസകള്‍...
നന്നായിട്ടുണ്ട്. ആശംസകള്‍
നന്നായിട്ടുണ്ട്. ആശംസകള്‍
എന്തേ, പേടീണ്ടാ?
പേടിക്കണം ട്ടാ.
നന്നായിരിക്കുന്നു
kalakkiyitund ttaa....
നമ്മക്ക് ഇരയും വേട്ടക്കാരനും
കളിക്കാം....അല്ല പിന്നെ ...:)
നമ്മക്ക് ഇരയും വേട്ടക്കാരനും
കളിക്കാം...അല്ല പിന്നെ ...:))
“സാറിന്റെ കവിത വായിക്കണ
ഞാന്‍തന്നെ ആയിക്കൂടെ
എന്തേ, സംശയണ്ടാ...“
-സംശം ല്യാ രാമൂ. ചിലരുടെ ഗവിതകള്‍ വയിക്കുമ്പോള്‍ കൊട്ടേഷന്‍ കൊടുത്താലോ ന്ന് പലപ്പഴും തോന്നീട്ട്ണ്ട്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ