അല്ലെങ്കിലും
പുലികൾ കാട്ടിലെ
രാജാവായിട്ടില്ല.
എന്തിന്,
ഒരു മന്ത്രിസ്ഥാനം പോലും
കിട്ടിയിട്ടില്ല
ഒരു കഥയിലുമിതുവരെ.
ഒരിടത്തൊരിടത്ത്
ഒരു കാട്ടിൽ
ഒരു സിംഹം രാജാവായിരുന്നു.
സൂത്രശാലിയായ
കുറുക്കനായിരുന്നു മന്ത്രി.
എന്നിങ്ങനെ മാത്രമേ
കാട്ടിലെ
ഏല്ലാ കഥകളും തുടങ്ങുന്നത്.
പുലികൾ
ഉൾക്കാടുകളിലിരുന്ന്
വിപ്ലവ തന്ത്രങ്ങൾ മെനഞ്ഞു.
ഒളിപ്പോരുകൾ നടത്തി.
പരാജയപ്പെട്ട പോരാട്ടങ്ങൾ
ഒരു കഥയിലും
പറയപ്പെട്ടില്ല.
പിടിക്കപ്പെടാതിരിക്കാൻ
നാടിറങ്ങിയ പുലികളെ
കെണിവെച്ച് പിടിച്ച
പത്രവാർത്തകൾ മാത്രമെ
നിങ്ങളും പുലികളെക്കുറിച്ച്
വായിച്ചിട്ടുണ്ടാകൂ.
-------------------------
5 അഭിപ്രായങ്ങൾ:
എന്നിട്ടും അര്‍ത്ഥമില്ലാതെ നിന്നെ ഞാനും എന്നെ നീയും പുലിയെന്നു മുരളുന്നു . :)
അല്ലെങ്കിലും ഭരിക്കുന്ന സിംഹമോ ഭരിപ്പിക്കുന്ന കുറുക്കനോ അല്ല പോരാടി വീണ പുലികള്‍ തന്നെയാണ് വിപ്ലവകാരിയാവുന്നത്.
കവിത പുലി എന്ന പദത്തെ നന്നായി ഉപയോഗിച്ചു. ഏറെ കാലത്തിനു ശേഷമാണ് ബ്ലോഗില്‍ ഒരു കവിത വായിച് കമന്റ് ചെയ്യുന്നത്. വളരെ പക്വതയുള്ള കവിത.
!!
പുലിപ്പുറത്ത് കയറിയവനെപ്പോലെയാണ് വിപ്ളവകാരികള്‍. ഇറങ്ങാനും വയ്യ നയിക്കാനും വയ്യ. (കവിതയുമായി ബന്ധപ്പെടാത്ത ഒരു ചിന്തയാണിത്.)
കവിത മറ്റൊരു നേരിനെ വാഴ്ത്തുന്നു.
അഭിനന്ദനങ്ങള്‍.
മുമ്പെപ്പൊഴോ വന്നിരുന്നു പുലിചരിതം കേള്‍ക്കാന്‍. ... .വായിച്ച് ഒറ്റ വാക്കില്‍ കമന്‍റുന്നതെങ്ങനെ എന്ന് നിനച്ച് തിരികെ പോയി. 'പിടിക്കപ്പെടാതിരിക്കാന്‍
നാടിറങ്ങിയ പുലികള്‍' വാഹ്! സുന്ദരന്‍ പ്രയോഗം രാമാ...
ഇത് അധികമാരും പറയാത്ത ചരിതം തന്നെ.നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ